Guruvayur Temple: വൈശാഖ പുണ്യമാസമായി; ഇനി ഗുരുവായൂരിൽ ഭക്തജനത്തിരക്കേറും

Vaishakha Begins on April 18: ഏപ്രിൽ 19-നാണ് വൈശാഖത്തിലെ പ്രധാന ദിനമായ അക്ഷയ തൃതീയയും ബലരാമ ജയന്തിയും. ഈ ദിവസം ക്ഷേത്രത്തിൽ നെയ്‌വിളക്ക്, നിറമാല, രണ്ടുനേരം കാഴ്ചശീവേലി എന്നിവയുണ്ടാകും. ഏപ്രിൽ 21-ന് ശ്രീശങ്കര ജയന്തിയും ഏപ്രിൽ 30-ന് നരസിംഹ ജയന്തിയും ആഘോഷിക്കും. ഏപ്രിൽ 18 മുതൽ മെയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതൽ 7.20 വരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രമുഖരുടെ ഭക്തിപ്രഭാഷണങ്ങൾ നടക്കും.

Guruvayur Temple: വൈശാഖ പുണ്യമാസമായി; ഇനി ഗുരുവായൂരിൽ ഭക്തജനത്തിരക്കേറും

Guruvayoor

Edited By: 

Arun Nair | Updated On: 21 Apr 2026 | 06:36 PM

തൃശ്ശൂർ : ദാനധർമ്മങ്ങൾക്കും ഭഗവദ് ഭജനത്തിനും അതീവ ശ്രേഷ്ഠമായ വൈശാഖ മാസം ഏപ്രിൽ 18-ന് ആരംഭിച്ച് മെയ് 16-ന് സമാപിക്കും. സൂര്യൻ നേരെ കിഴക്കുദിക്കുന്ന ഈ പുണ്യകാലത്ത് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. വൈശാഖാരംഭ ദിനമായ ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി വരെ ഗുരുവായൂർ ദേവസ്വം വക അഷ്ടപദി സംഗീതോത്സവം നടക്കും.

ഏപ്രിൽ 19-നാണ് വൈശാഖത്തിലെ പ്രധാന ദിനമായ അക്ഷയ തൃതീയയും ബലരാമ ജയന്തിയും. ഈ ദിവസം ക്ഷേത്രത്തിൽ നെയ്‌വിളക്ക്, നിറമാല, രണ്ടുനേരം കാഴ്ചശീവേലി എന്നിവയുണ്ടാകും. ഏപ്രിൽ 21-ന് ശ്രീശങ്കര ജയന്തിയും ഏപ്രിൽ 30-ന് നരസിംഹ ജയന്തിയും ആഘോഷിക്കും. ഏപ്രിൽ 18 മുതൽ മെയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതൽ 7.20 വരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രമുഖരുടെ ഭക്തിപ്രഭാഷണങ്ങൾ നടക്കും.

ALSO READ: ഏപ്രിൽ അവസാനത്തോടെ രാജയോഗം, ചിങ്ങം അടക്കമുള്ള രാശികൾക്ക് നേട്ടം

ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ

വൈശാഖ മാസത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വലിയ തോതിൽ ഭക്തർ ഗുരുവായൂരിലെത്താറുണ്ട്. നാല് ഭാഗവത സപ്താഹങ്ങളും ഈ മാസത്തിൽ നടക്കും. കൂടാതെ, മേൽപുത്തൂർ ഓഡിറ്റോറിയത്തിലും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും നിരവധി നൃത്ത അരങ്ങേറ്റങ്ങൾക്കും ഈ പുണ്യമാസം സാക്ഷ്യം വഹിക്കും. തീർത്ഥാടനത്തിന് എത്തുന്നവർക്കായി പ്രത്യേക ദർശന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്.

എന്താണ് വൈശാഖ മാസം

മഹാവിഷ്ണുവിൻ്റെ പ്രിയപ്പെട്ട മാസമായാണ് വൈശാഖ മാസം കണക്കാക്കുന്നത്.  ഇതിനെ മാധവ മാസമെന്നും വിളിക്കാറുണ്ട്. വൈശാഖ മാസത്തിലെ ഏറ്റവും ശുഭകരമായ ദിവസമായി കണക്കാക്കുന്ന ദിവസം അക്ഷയ തൃതീയ ആണ്. ശുക്ലപക്ഷ തൃതീയയിലാണിത് നടക്കുന്നത്. ബുദ്ധ പൂർണ്ണിമ, നരസിഹ ജയന്തി, ശങ്കരാചാര്യ ജയന്തി തുടങ്ങിയ ദിവസങ്ങളെല്ലാം വൈശാഖ മാസത്തിലാണ് ആചരിക്കുന്നത്.

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി