Vastu Tips for Money: പൊട്ടിയൊലിക്കുന്ന പൈപ്പ് മുതൽ ചൂലിന്റെ സ്ഥാനം വരെ! ഈ അബദ്ധങ്ങൾ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും
Vastu Tips to Attract Money: പലപ്പോഴും ആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സമ്പാദിക്കുന്ന പണം എല്ലാം അപ്രതീക്ഷിതമായി എന്തെങ്കിലും സാഹചര്യത്തിലൂടെ നഷ്ടപ്പെട്ടു പോകുന്നത്. ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കുന്ന വാസ്തുശാസ്ത്രപരമായ തെറ്റുകൾ കൊണ്ടാകാം.

Vastu Tips For Money
വാസ്തു ശാസ്ത്രത്തിന് നമ്മുടെ നിത്യജീവിതത്തിൽ വലിയ പ്രാധാന്യമാണുള്ളത്. നാം ചെയ്യുന്ന പല അബദ്ധങ്ങൾ തന്നെയാണ് നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഇടയാക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് സാമ്പത്തിക നഷ്ടങ്ങൾ. പലപ്പോഴും ആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സമ്പാദിക്കുന്ന പണം എല്ലാം അപ്രതീക്ഷിതമായി എന്തെങ്കിലും സാഹചര്യത്തിലൂടെ നഷ്ടപ്പെട്ടു പോകുന്നത്. ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കുന്ന വാസ്തുശാസ്ത്രപരമായ തെറ്റുകൾ കൊണ്ടാകാം. അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
നമ്മുടെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഓരോ മൂലയിലും അഴുക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക. കൂടാതെ ഒരിക്കലും ബ്രഹ്മ മുഹൂർത്തത്തിലോ വൈകുന്നേരത്തോ ചൂൽ ഉപയോഗിക്കരുത്. വീടിന്റെ ചുമരുകളിൽ തറ മേൽക്കൂര എന്നിവയിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അവ ഉടൻ അടക്കുക. കാരണം ഇത് ആശുപരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീടിന്റെ പടികൾ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അല്ലെങ്കിൽ വടക്ക് നിന്ന് തെക്കോട്ട് വേണം നിർമ്മിക്കുവാൻ. വടക്ക് കിഴക്ക് ഭാഗത്തായി പടികൾ നിർമ്മിക്കുന്നത് ഒഴിവാക്കുക.
ALSO READ: പണം കയ്യിൽ നിൽക്കുന്നില്ലേ… ചിലവ് അധികമാണോ? വാസ്തുപ്രകാരമുള്ള ഈ പ്രതിവിധികൾ ചെയ്യൂ
വീട്ടിൽ ചോർന്നൊലിക്കുന്ന പൈപ്പുകൾ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് ശരിയാക്കുക. കാരണം ചോർന്നൊലിക്കുന്ന ടാപ്പുകൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. ചൂല് ഒരിക്കലും കട്ടിലിനടിയിലോ അല്ലെങ്കിൽ അടുപ്പിന്റെ സമീപത്തോ വയ്ക്കരുത്. മാത്രമല്ല നാം എപ്പോഴും പോകുമ്പോഴും വരുമ്പോഴും കാണുന്ന സ്ഥാനത്തും ചൂലു വയ്ക്കരുത്.
കുളിച്ചതിനുശേഷം ബാത്റൂം ഉണങ്ങാൻ അനുവദിക്കുക. എപ്പോഴും നനഞ്ഞിരിക്കുന്ന ബാത്റൂം സാമ്പത്തികം ഇല്ലാതാക്കുന്നു. അടുക്കളയിൽ എപ്പോഴും സാധനങ്ങൾ കൊണ്ട് നിറച്ചു വെക്കുക. ഒഴിഞ്ഞിരിക്കുന്ന അടുക്കള സാമ്പത്തികം ഇല്ലായ്മയെ സൂചിപ്പിക്കുന്നു. അതിനാൽ എപ്പോഴും അരിയും സാധനങ്ങളും സ്റ്റോക്ക് ചെയ്യുക. ഒരിക്കലും ഒരു സാധനവും പൂർണമായി തീർത്തു കളയരുത്. വീട്ടിൽ കർട്ടനുകൾ ടൈലുകൾ തുടങ്ങിയ എവിടെയും കറുപ്പ് നിറം ഉപയോഗിക്കരുത്. വീട്ടിലെ ഐശ്വര്യം കെടുത്തുന്നു.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)