AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Venus Transit 2026: ചിങ്ങം ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! മെയ് 14ന് ശുക്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കുന്നു

Venus Transit 2026:രു വ്യക്തിയുടെ ഒരു ദിവസം നിർണയിക്കുന്നത് പോലും അയാളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. അതിനാൽ തന്നെ ഗ്രഹത്തിന്റെ സ്ഥാനമാറ്റം നക്ഷത്ര മാറ്റം, രാശിമാറ്റം എന്നിവയ്ക്ക് എല്ലാം വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.അത്തരത്തിൽ ശുക്രൻ രാശി മാറാൻ ഒരുങ്ങുന്നു.മെയ് 14 ന് ശുക്രൻ വൃശ്ചിക രാശിയിൽ നിന്ന്.....

Venus Transit 2026: ചിങ്ങം ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! മെയ് 14ന് ശുക്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കുന്നു
Venus TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 13 May 2026 | 09:43 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. ഒ

രു വ്യക്തിയുടെ ഒരു ദിവസം നിർണയിക്കുന്നത് പോലും അയാളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. അതിനാൽ തന്നെ ഗ്രഹത്തിന്റെ സ്ഥാനമാറ്റം നക്ഷത്ര മാറ്റം, രാശിമാറ്റം എന്നിവയ്ക്ക് എല്ലാം വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

അത്തരത്തിൽ ശുക്രൻ രാശി മാറാൻ ഒരുങ്ങുന്നു.മെയ് 14 ന് ശുക്രൻ വൃശ്ചിക രാശിയിൽ നിന്ന്

മിഥുന രാശിയിലേക്ക് സംക്രമിക്കും, ഇത് 12 രാശികളെയും സ്വാധീനിക്കും. പ്രധാനമായും 5 രാശിക്കാരുടെ ജീവിതത്തിൽ പണം, സ്നേഹം, സമ്പത്ത്, സൗഭാഗ്യം എന്നിവ വർദ്ധിപ്പിക്കും. അത്തരത്തിൽ ശുക്രൻ്റെ രാശിമാറ്റം ഭാഗ്യം കൊണ്ടു വരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം

മെയ് 14ന് സംഭവിക്കുന്ന ശുക്രൻ്റെ രാശി മാറ്റം മേടം രാശികളുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സൗഭാഗ്യത്തിനും കാരണമാകും. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. പലരീതിയിൽ നിങ്ങൾക്ക് ജീവിതത്തിലേക്ക് സന്തോഷങ്ങൾ വന്ന് ചേരും. ജോലിസ്ഥലത്ത് നിങ്ങൾക്ക് അംഗീകാരം ലഭിക്കും. നിങ്ങൾ ചെയ്യുന്ന ജോലിക്ക് പ്രശംസകൾ നേടാൻ സാധിക്കും. എന്നിരുന്നാലും വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക.

ALSO READ:ശനിയുടെ കോപം വരുത്തിവയ്ക്കും! മെയ് 16ന് ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ഇടവം

ഇടവം രാശിക്കാരുടെ ജാതകത്തിൽ ഗുണകരമായ സ്ഥാനത്തേക്കാണ് ശുക്രൻ്റെ സംക്രമണം. ഇടവം രാശിക്കാർക്ക് ഇത് ശുഭകരമായിരിക്കും ജീവിതത്തിൽ സന്തോഷവും സൗഭാഗ്യവും വന്നു ചേരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം സാമ്പത്തിക സ്ഥിരത സാമ്പത്തിക പുരോഗതി എന്നിവ കൈവരിക്കും. മനസ്സിന് സമാധാനം ഉണ്ടാകും ജീവിതത്തിലെ ചെറിയ തടസ്സങ്ങളെല്ലാം നീങ്ങി പുതിയ വഴികൾ തുറന്നുവരും. ജോലിക്കാർക്ക് ബോണസോ പ്രതിഫലമോ ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കും, നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം ശുഭകരമായിരിക്കും. ദീർഘകാലമായി നിങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും ഒരു ശമനം ഉണ്ടാകും.സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങൾക്ക് ബഹുമാനം ലഭിക്കും, നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും അനുഭവപ്പെടും. എന്നിരുന്നാലും അമിതമായ ജോലിത്തിരക്ക് നിങ്ങളെ ക്ഷീണിതനാക്കും അതിനാൽ ആരോഗ്യത്തിൽ നന്നായി ശ്രദ്ധിക്കുക.

ധനു

ധനു രാശിക്കാർക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങൾ ദൃഢമാകും.പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. നിങ്ങൾ ഒരു ബിസിനസ് പങ്കാളിത്തത്തിൽ ഏർപ്പെടുകയാണെങ്കിൽ, പുതിയ അവസരങ്ങൾ ഉണ്ടാകുകയും ലാഭം ഉണ്ടാകുകയും ചെയ്യും. സമൂഹത്തിൽ ആദരവും അംഗീകാരവും ലഭിക്കും. സമൂഹത്തിൽ നല്ല ബന്ധങ്ങളും പുതിയ ബന്ധങ്ങളും എല്ലാം വളർത്തിയെടുക്കുവാനും നല്ല കാലയളവാണ്.

മീനം

മീനം രാശിക്കാർക്ക് ഈ സംക്രമണം വളരെ ശുഭകരമായിരിക്കും എന്നാണ് ജ്യോതിഷികൾ പറയുന്നത്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. പ്രിയപ്പെട്ടവരിൽ നിന്നും ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ജോലി ചെയ്യുന്ന സ്ഥലത്ത് നിങ്ങൾക്ക് അംഗീകാരം ലഭിക്കും എന്നിരുന്നാലും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

ENGLISH SUMMARY

On May 14, Venus will transit from Scorpio to Gemini, which will affect all 12 zodiac signs. It will mainly increase money, love, wealth, and good fortune in the lives of 5 zodiac signs. Let’s see which zodiac signs will be lucky due to the transit of Venus.

Follow Us