AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: ‘വിഷുക്കൈനീട്ടം വിഷുക്കൈനേട്ടം’; ചില വിഷുചൊല്ലുകൾ ഇതാ…

Vishu Proverbs: മഹാകവി കുമാരനാശാന്റെ അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ. വിഷു കാലവുമായി ബന്ധപ്പെട്ടും നിരവധി പഴഞ്ചൊല്ലുകളുണ്ട്.

Vishu 2025: ‘വിഷുക്കൈനീട്ടം വിഷുക്കൈനേട്ടം’; ചില വിഷുചൊല്ലുകൾ ഇതാ…
Image Credit source: Pinterest
Nithya Vinu
Nithya Vinu | Updated On: 09 Apr 2025 | 08:36 PM

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിഷു കാലം വന്നെത്തി. ഏപ്രിൽ 14നാണ് ഇക്കൊല്ലത്തെ വിഷു. വിഷുപ്പുടവയും കൈനീട്ടവും വിഷുക്കണിയും ഒക്കെയായി വിഷുകാലം കൈങ്കേമമാക്കാൻ കാത്തിരിക്കുകയാണ് മലയാളികൾ.

ഓരോ സന്ദർഭത്തിനനുസരിച്ചും ഒരായിരം പഴഞ്ചൊല്ലുകൾ മലയാള ഭാഷയിലുണ്ട്. മഹാകവി കുമാരനാശാന്റെ അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ എന്ന് അറിയപ്പെടുന്നത്. വിഷു കാലവുമായി ബന്ധപ്പെട്ടും നിരവധി പഴഞ്ചൊല്ലുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ALSO READ: വിഷുവാഘോഷം തുടങ്ങിയത് എന്ന് മുതല്‍? പുതുവര്‍ഷം വിഷു ദിനത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് മാറിയത് എങ്ങനെ?

വിഷുചൊല്ലുകൾ

വിഷുക്കണിയെന്നാൽ ഉഷക്കണിതന്നെ

വിഷു കണ്ട രാവിലെ വിത്തിറക്കണം

കാണാത്ത വിഷുക്കിളിക്ക് കൺനിറയെ പൂവ്

കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി

വിഷുവില്ലാത്തവന് വിഷമം വിധി. വിഷു താണ്ടിയാൽ വിഷമം താണ്ടി

വിഷുവെള്ളരി വടക്കോട്ട്, വിഷുത്തിരി പടിഞ്ഞാട്ട്, വിഷുപ്പുടവ കിഴക്കോട്ട്, വിഷമങ്ങൾ തെക്കോട്ട്

വിഷുക്കൊഴു ഉറച്ചാൽ വിഷു ഫലം തിരിയും

കണി കണ്ടിട്ട് ചക്ക വെട്ടുക

മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം

മേടം വന്നാൽ മടിച്ചെണ്ണണ്ട

വിഷുവുണ്ടോ കൃഷിയുണ്ട്, കൃഷിയുണ്ടോ വിഷുവുണ്ട്

മണ്ണില്ലാത്തൊർക്കെന്ത് വിഷു, കണ്ണില്ലാത്തോർക്ക് എന്ത് കണി

വിഷുവൊന്നിന് നൂർന്നാൽ വിഷു പത്തിനെ ചായൂ

വിഷുക്കൈനീട്ടം വിഷുക്കൈനേട്ടം