Vishu 2025: പടക്കമില്ലാതെ എന്ത് ആഘോഷം; വിഷു ശരിക്കും അങ്ങ് മലബാറിലല്ലേ…ഒരു വടക്കന്‍ വിഷു

Malabar Vishu Celebration: മറ്റൊരു വിഷുക്കാലമാണ് വന്നെത്തിയിരിക്കുന്നത്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ വിഷു ആഘോഷങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. മലബാറുകാര്‍ വിഷുവിനെ ഒരാഴ്ചയോളം ആഘോഷിക്കുന്നു. അതിന് പല കാരണങ്ങളുണ്ട്.

Vishu 2025: പടക്കമില്ലാതെ എന്ത് ആഘോഷം; വിഷു ശരിക്കും അങ്ങ് മലബാറിലല്ലേ...ഒരു വടക്കന്‍ വിഷു

വിഷു

Updated On: 

08 Apr 2025 13:04 PM

കേരളം ചെറുതാണെങ്കിലും അവിടെയുള്ള ആഘോഷങ്ങള്‍ വലുതാണ്. ഓണമായാലും വിഷു ആയാലുമെല്ലാം മലയാളി പലവിധത്തിലാണ് ആഘോഷിക്കുന്നത്. തെക്കും മധ്യവും വടക്കുമെല്ലാം പലവിധത്തില്‍ ആഘോഷിക്കുന്നു.

മറ്റൊരു വിഷുക്കാലമാണ് വന്നെത്തിയിരിക്കുന്നത്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ വിഷു ആഘോഷങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. മലബാറുകാര്‍ വിഷുവിനെ ഒരാഴ്ചയോളം ആഘോഷിക്കുന്നു. അതിന് പല കാരണങ്ങളുണ്ട്.

വിഷു വന്നെത്തി എന്ന് കാണിക്കാന്‍ കേരളത്തിലേക്ക് ആദ്യം വിരുന്നെത്തുന്നത് കണിക്കൊന്നയാണ്. സംസ്ഥാനമൊന്നാകെ മഞ്ഞനിറമണിയുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വടക്കന്‍ കേരളത്തിലെ വിഷു ആഘോഷങ്ങളിലും കണിക്കൊന്ന നിര്‍ബന്ധം.

കണിക്കൊന്ന മാത്രമല്ല വിഷുക്കണി ഒരുക്കുന്നതിലും കേരളത്തിലെ ജില്ലകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. ചക്ക, മാങ്ങ, തേങ്ങ തുടങ്ങി സ്വര്‍ണവും കൃഷ്ണ വിഗ്രഹവുമെല്ലാം ഉള്‍പ്പെടുത്തി കൊണ്ടാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിഷുക്കണി.

എന്നാല്‍ വിഷുവിന് പടക്കം പൊട്ടിക്കാതെ മലബാറുകാര്‍ക്ക് ആഘോഷിക്കാന്‍ സാധിക്കില്ല. കോടികള്‍ പൊട്ടിച്ച് കളയുന്നു എന്ന് വേണമെങ്കില്‍ പറയാം. വിഷു എത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ പടക്കം വാങ്ങി സൂക്ഷിക്കുന്നവരും ഇവിടെ ധാരാളമുണ്ട്.

Also Read: Vishu 2025: ആഘോഷം ഒന്ന്, ആഘോഷങ്ങൾ പലവിധം; ‘ഒരു തെക്കൻ വിഷു കാലം’ ഇങ്ങനെ

മലബാറില്‍ എല്ലായിടത്തും ഇല്ലെങ്കിലും ചില ഭാഗങ്ങളിലെല്ലാം വിഷുവിന് നോണ്‍ വെജ് സദ്യ ഒരുക്കുന്ന പതിവുണ്ട്. സാധാരണ സദ്യയ്ക്ക് വേണ്ട വിഭവങ്ങള്‍ക്കൊപ്പം ചിക്കനോ മീനോ ബീഫോ മലബാറിലെ ചിലയിടങ്ങളില്‍ സദ്യയില്‍ ഉള്‍പ്പെടുത്താറുണ്ട്.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം