Vishu Kaineetam: പോക്കറ്റ് മണി നിറയ്ക്കുന്ന വിഷു സമ്മാനം; എന്താണ് കൈനീട്ടത്തിന്റെ പ്രാധാന്യം? എങ്ങനെയൊക്കെ നല്‍കാം?

Vishu Kaineetam Importance: പണ്ടൊക്കെ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു കൈനീട്ടമായി നല്‍കിയിരുന്നത്. കണി ഉരുളിയില്‍ നിന്ന് നെല്ല്, അരി, കൊന്നപ്പൂവ്, സ്വര്‍ണ്ണം എന്നിവയെടുത്ത് കൈനീട്ടം നല്‍കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇന്ന് കാലത്തിന്റെ മാറ്റം കൈനീട്ടത്തിലും പ്രതിഫലിച്ചു. നാണയത്തിന് പകരം നോട്ടുകള്‍ കൈനീട്ടത്തില്‍ പണ്ടേ ഇടംപിടിച്ചതാണ്

Vishu Kaineetam: പോക്കറ്റ് മണി നിറയ്ക്കുന്ന വിഷു സമ്മാനം; എന്താണ് കൈനീട്ടത്തിന്റെ പ്രാധാന്യം? എങ്ങനെയൊക്കെ നല്‍കാം?

പ്രതീകാത്മക ചിത്രം

Updated On: 

07 Apr 2025 11:15 AM

രോ ആഘോഷവും ഓരോ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഓണത്തിന് പൂക്കളിടുന്നതുപോലെ, ക്രിസ്മസിന് കരോള്‍ സംഘമെത്തുന്നതുുപോലെ വിഷുവിനുമുണ്ട് അതിന്റേതായ പ്രത്യേകതകള്‍. അതില്‍ പ്രധാനമാണ് വിഷു കൈനീട്ടം. കേവലം പോക്കറ്റ് മണി നിറയ്ക്കുക മാത്രമല്ല കൈനീട്ടത്തിന് പിന്നില്‍. അതിന് പിന്നിലുമുണ്ട് ചില വിശ്വാസങ്ങളും, പ്രാധാന്യങ്ങളും. വിഷു ദിനത്തില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഒരു സമ്മാനമാണ് വിഷു കൈനീട്ടം. കണി കണ്ടതിനു ശേഷമാണ് ഇത് നല്‍കുന്നത്. സാധാരണ മുതിര്‍ന്നവരാണ് വിഷു കൈനീട്ടം നല്‍കുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും വിഷുകൈനീട്ടം നല്‍കാറുണ്ട്. എന്നാല്‍ വിഷുകൈനീട്ടം കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മറ്റ് ബന്ധുക്കള്‍, സുഹൃത്തുകള്‍ തുടങ്ങി ആര്‍ക്കും നമുക്ക് ഇത് നല്‍കാം. അടുത്ത വിഷുവരെ സമ്പല്‍ സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയോടെയും, അനുഗ്രഹത്തോടെയുമാണ് വിഷു കൈനീട്ടം നല്‍കുന്നത്.

കണി കണ്ടതിന് ശേഷം കാരണവന്‍മാര്‍ നല്‍കുന്ന സമ്മാനമെന്ന് വിഷുകൈനീട്ടത്തെ നിര്‍വചിക്കാം. വിഷുകൈനീട്ടം പലര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണ്. എന്നാല്‍ ഇതിന് പിന്നിലെ ചരിത്രം എന്തെന്നോ, എന്ന് മുതലാണ് ഇത് ആരംഭിച്ചതെന്നോ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പല വാദങ്ങളും പ്രചരിക്കുന്നുണ്ട്.

പണ്ട് കൂട്ടുകുടുംബങ്ങള്‍ നിലനിന്നിരുന്ന കാലത്ത് സ്വത്തിന്റെ ഒരു പങ്ക് കുടുംബാംഗങ്ങള്‍ക്ക് വീതിച്ച് നല്‍കിയതിന്റെ പ്രതീകമാണ് കൈനീട്ടമെന്നാണ് ഒരു വാദം. എന്തായാലും, അടുത്ത വിഷുക്കാലം വരെ നീളുന്ന ഐശ്വര്യം എന്നാണ് കൈനീട്ടത്തിന്റെ സങ്കല്‍പം. ക്ഷേത്രങ്ങളില്‍ പൂജാരികളുടെ കയ്യില്‍ നിന്ന് ഭക്തര്‍ വിഷുകൈനീട്ടം വാങ്ങാറുണ്ട്. ദക്ഷിണയായി കൈനീട്ടം നല്‍കുന്നതാണ് മറ്റൊരു ആചാരം.

Read Also : Vishu 2025: കണ്ണിന് പൊൻകണിയേകാൻ വിഷുവിങ്ങെത്തി; ഇത്തവണ കണി കാണേണ്ടത് എപ്പോൾ?

കാലം മാറി, കൈനീട്ടത്തിന്റെ കോലവും മാറി

പണ്ടൊക്കെ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു കൈനീട്ടമായി നല്‍കിയിരുന്നത്. കണി ഉരുളിയില്‍ നിന്ന് നെല്ല്, അരി, കൊന്നപ്പൂവ്, സ്വര്‍ണ്ണം എന്നിവയെടുത്ത് കൈനീട്ടം നല്‍കണമെന്നാണ് പഴമക്കാര്‍ പറയുന്നത്.

എന്നാല്‍ ഇന്ന് കാലത്തിന്റെ മാറ്റം കൈനീട്ടത്തിലും പ്രതിഫലിച്ചു. നാണയത്തിന് പകരം നോട്ടുകള്‍ കൈനീട്ടത്തില്‍ പണ്ടേ ഇടംപിടിച്ചതാണ്. എന്നാല്‍ ആധുനിക യുഗത്തില്‍ കൈനീട്ടവും ഡിജിറ്റലായി. ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനങ്ങളിലൂടെ കൈനീട്ടം അയക്കുന്നതാണ് ഇന്നത്തെ രീതി. നല്‍കുന്ന തുകയിലല്ല, നല്‍കുന്നയാളുടെയും, സ്വീകരിക്കുന്നവരുടെയും മനസിന്റെ നന്മയിലാണ് കൈനീട്ടത്തിന്റെ ഭംഗി.

Related Stories
Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
Triprayar Ekadasi 2025: രോ​ഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
Paush Amavasya 2025:വർഷത്തിലെ അവസാന അമാവാസി ഡിസംബർ 18നോ 19നോ? ശരിയായ തീയതിയും ശുഭ സമയവും അറിയാം
Today’s Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Sani Astro Tips: ഭാ​ഗ്യത്തിന്റെ പിന്തുണ എന്നും ലഭിക്കും! ശനിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം