AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ezhara Ponnana: എന്താണ് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന? പേരിലെ ആ “അര” ആനയ്ക്ക് പിന്നിലെ രഹസ്യം

Ezhara Ponnana Rituals:മീനച്ചിൽ കർത്താക്കന്മാരെ പരാജയപ്പെടുത്തിയ ശേഷം വൈക്കം ക്ഷേത്രത്തിൽ വച്ച് മാർത്താണ്ഡവർമ്മ മഹാരാജാവ് ഭ​ഗവാന് പ്രായശ്ചിത്തമെന്നോണം സമർപ്പിച്ചതാണ് ഈ തങ്ക വിഗ്രഹങ്ങൾ എന്നും വിശ്വസിക്കപ്പെടുന്നു. അതേസമയം തന്നെ ഇത് അദ്ദേഹത്തിന്റെ പിൻഗാമിയായ കാർത്തിക തിരുനാൾ രാമവർമ്മ അതായത് ധർമ്മ രാജാവ് എന്നറിയപ്പെടുന്ന രാമവർമ്മയാണ്...........

Ezhara Ponnana: എന്താണ് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന? പേരിലെ ആ “അര” ആനയ്ക്ക് പിന്നിലെ രഹസ്യം
EzharaponnanaImage Credit source: Kottayam tourist Places
Ashli C
Ashli C | Updated On: 27 Jun 2026 | 09:01 PM

കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ. കോട്ടയം ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം എന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമാണ് നിലനിൽക്കുന്നത്. ഈ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷത്തിന്റെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വടക്കുംകൂർ രാജ്യത്തായിരുന്നു ഈ ക്ഷേത്രം ആദ്യം എന്നാണ് പറയപ്പെടുന്നത്. എട്ട്മണക്കാരായിരുന്നു ക്ഷേത്രത്തിന്റെ ഊരായ്മക്കാർ. ഇതുവഴി എട്ടുമനയൂർ എന്ന പേര് സ്ഥലത്തിന് വന്നു എന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിലെ ഉത്സവമായി ബന്ധപ്പെട്ട അതിപ്രസിദ്ധമായ രണ്ട് ചടങ്ങുകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും.

ALSO READ:ലക്ഷ്മി ദേവി കോപിക്കും! ഈ മൂന്നു വസ്തുക്കൾ ഒരിക്കലും തുളസിക്ക് അരികിൽ വയ്ക്കരുത്

എന്താണ് ഏഴരപ്പൊന്നാന?

പേര് പറയുന്നതുപോലെതന്നെ 7 വലിയ ആനകളും ഒരു ചെറിയ ആനയും അതായത് അതിനെ അരയാണ് കണക്കാക്കുന്നത് ഒരു ശില്പ രൂപമാണ് ഏഴരപ്പൊന്നാന. വരിക്ക പ്ലാവിന്റെ അടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. കുംഭമാസത്തിൽ ഉത്സവത്തിന് ഇടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനം മണ്ഡപ ദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പമാണ് ഏഴരപ്പൊന്നാനകളുടെയും ദർശനം ലഭിക്കുക. ആറാട്ട് ദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന ഒരു ആചാരവും നിലനിൽക്കുന്നു.

തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ വീര ബാല മാർത്താണ്ഡവർമ്മ നേർന്ന വഴിപാടാണ് ഈ ഏഴരപ്പൊന്നാനകൾ. എന്നാൽ അത് നേരും മുമ്പ് അദ്ദേഹം നാട് നീങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്റെ അനന്തരവനും പിൻഗാമിയുമായ കാർത്തികതിരുനാൾ രാമവർമ്മയാണ് ഇത് നടയ്ക്കു വെച്ചത് എന്നാണ് ചരിത്രം. എന്നാൽ ഈ ഏഴരപ്പൊന്നാനകൾ വൈക്കം ക്ഷേത്രത്തിൽ നേരാനായി വച്ചിരുന്ന വഴിപാടായിരുന്നു എന്നും പറയപ്പെടുന്നു.. തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഏറ്റുമാനൂര് എത്തിയപ്പോൾ അല്പനേരം വിശ്രമിക്കാനും മറ്റുമായി രാജാവും ഭടന്മാരും ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിൽ എത്തുകയും ഏഴരപ്പൊന്നാനകൾ ഇറക്കിവച്ച് അവർ വിശ്രമിച്ചു. എന്നാൽ പോകാൻ നേരത്ത് ആനകളുടെ ദേഹത്ത് ഉഗ്ര സർപ്പങ്ങളെ കണ്ടു.

ENGLISH SUMMARY

Ettumanoor is one of the important Shiva temples in Kerala. It is located in Kottayam district. Ettumanoor Mahadeva Temple is also believed to be one of the most important of the 108 temples established by Parasurama. There are many legends and beliefs surrounding the temple.

Follow Us