Tulsi Vastu Tips: ലക്ഷ്മി ദേവി കോപിക്കും! ഈ മൂന്നു വസ്തുക്കൾ ഒരിക്കലും തുളസിക്ക് അരികിൽ വയ്ക്കരുത്
Tulsi Vastu Tips: വാസ്തുശാസ്ത്രവും മതപരമായ ആചാരങ്ങളും അനുസരിച്ച് ഉചിതമില്ലാത്ത ചില വസ്തുക്കൾ തുളസി ചെടിക്ക് സമീപത്ത് വയ്ക്കുകയാണെങ്കിൽ അത്തരം തെറ്റുകൾ വീടിന്റെ പോസിറ്റീവ് എനർജിയെയും സാമ്പത്തിക ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തുളസി ചെടിക്ക് സമീപത്ത്.വാസ്തുപ്രകാരം തുളസിച്ചെടിയുടെ സമീപത്ത് ഒരിക്കലും ശിവലിംഗം സ്ഥാപിക്കരുത്. ഇതിന് കാരണമായി ഒരു പുരാണ കഥയാണ് പറയുന്നത്.............
ഹിന്ദുമതത്തിൽ തുളസിച്ചെടിയെ വളരെ പവിത്രമായാണ് കണക്കാക്കുന്നത്. ഇത് വെറും ഒരു ചെടി എന്നതിലുപരി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പോസിറ്റീവ് എനർജിയുടെയും പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ മിക്ക ആളുകളും അവരുടെ മുറ്റങ്ങളിലോ ടെറസുകളിലോ ബാൽക്കണികളിലോ തുളസി നടുന്നു. അതിനാൽ തന്നെ തുളസിയെ നല്ല രീതിയിൽ പരിപാലിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
വാസ്തുശാസ്ത്രവും മതപരമായ ആചാരങ്ങളും അനുസരിച്ച് ഉചിതമില്ലാത്ത ചില വസ്തുക്കൾ തുളസി ചെടിക്ക് സമീപത്ത് വയ്ക്കുകയാണെങ്കിൽ അത്തരം തെറ്റുകൾ വീടിന്റെ പോസിറ്റീവ് എനർജിയെയും സാമ്പത്തിക ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തുളസി ചെടിക്ക് സമീപത്ത് വയ്ക്കാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ശിവലിംഗം
വാസ്തുപ്രകാരം തുളസിച്ചെടിയുടെ സമീപത്ത് ഒരിക്കലും ശിവലിംഗം സ്ഥാപിക്കരുത്. ഇതിന് കാരണമായി ഒരു പുരാണ കഥയാണ് പറയുന്നത്. തുളസി മാതാവ് തന്റെ മുൻജന്മത്തിൽ വൃന്ദയായി ജനിച്ചുവെന്നും അവരുടെ ഭർത്താവായ ജലന്ധരനെ ഭഗവാൻ ശിവൻ വധിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ഈ കാരണത്താൽ പല പാരമ്പര്യങ്ങളിലും ശിവലിംഗവും തുളസിയും വേറെ സ്ഥലങ്ങളിൽ സ്ഥാപിക്കാനാണ് വിശ്വസിക്കപ്പെടുന്നത് അതിനാൽ ആരാധനാലയം ക്രമീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തുക സമീപത്ത് ഒരിക്കലും ശിവലിംഗത്തെ സ്ഥാപിക്കരുത്
ചൂല് അല്ലെങ്കിൽ ചവറ്റു കുട്ട
തുളസിച്ചെടിയുടെ സമീപത്ത് ഒരിക്കലും ചൂല് അല്ലെങ്കിൽ ചവറ്റുകുട്ട വയ്ക്കുന്നത് അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. തുളസി വളരെ പവിത്രമായി കണക്കാക്കുന്നു അതിനാൽ തന്നെ അതിന് വളരെ ബഹുമാനിക്കേണ്ടതും ഉണ്ട്. തുളസിച്ചെടിയുടെ സമീപത്ത് ചൂല് സൂക്ഷിക്കുന്നത് ലക്ഷ്മിദേവിയെ കോപിപ്പിക്കും എന്നും ഇത് സാമ്പത്തിക പ്രശ്നങ്ങൾ വർധിപ്പിക്കും എന്നും വിശ്വസിക്കപ്പെടുന്നു അതുപോലെ ചവറ്റുകുട്ടകൾ അഴുക്ക് അല്ലെങ്കിൽ ഉപയോഗശൂന്യമായ മറ്റു വസ്തുക്കൾ എന്നിവ തുളസിച്ചെടിയുടെ അടുത്ത് ഒരിക്കലും സൂക്ഷിക്കരുത്. ചെടിയുടെ ചുറ്റും ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.
മുൾച്ചെടികൾ
തുളസിച്ചെടിക്ക് സമീപത്ത് ഒരിക്കലും മുള്ളുള്ള ചെടികൾ വയ്ക്കുവാൻ പാടില്ല. അത്തരം ചെടികൾ വീടിന്റെ പോസിറ്റീവ് എനർജിയെ ബാധിക്കുകയും കുടുംബത്തിനുള്ളിൽ പിരിമുറക്കുമോ അഭിപ്രായവ്യത്യാസമോ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അതിനാൽ തുളസിച്ചെടിക്ക് സമീപത്ത് ഒരിക്കലും റോസാപ്പൂക്കൾ കള്ളിച്ചെടികൾ അല്ലെങ്കിൽ മറ്റു ഉള്ള ചെടികൾ എന്നിവ നടരുത്. തുളസിക്ക് ചുറ്റും എപ്പോഴും തുറന്നതും വൃത്തിയുള്ളതും ശാന്തവുമായ അന്തരീക്ഷം നിലനിർത്തുന്നത് കൂടുതൽ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ENGLISH SUMMARY
Tulsi is considered very sacred in Hinduism. It is more than just a plant, it is also a symbol of peace, happiness, and positive energy. That is why most people plant Tulsi in their yards, terraces, or balconies.