Vishu 2026: ബെംഗളൂരുവിലും വിഷുക്കണി കാണാം; പോകേണ്ട സ്ഥലങ്ങളിതാ

Top Places to See Vishu Kani in Bengaluru This Year: എവിടെയാണെങ്കിലും ഉത്സവങ്ങള്‍ ആഘോഷിക്കാതിരിക്കാനാകില്ലല്ലോ. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. നാട്ടിലേക്ക് വരാതെ തന്നെ വിഷുക്കണി കാണാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്, അതിനായി പോകേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.

Vishu 2026: ബെംഗളൂരുവിലും വിഷുക്കണി കാണാം; പോകേണ്ട സ്ഥലങ്ങളിതാ

വിഷുക്കണി

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:06 PM

കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ ധാരാളം മലയാളികളുണ്ട്. ജോലിത്തിരക്ക് കാരണം അവര്‍ക്ക് പലപ്പോഴും ഓണത്തിനും വിഷുവിനുമൊന്നും നാട്ടിലേക്ക് വരാന്‍ സാധിക്കാറില്ല. എന്നാല്‍ എവിടെയാണെങ്കിലും ഉത്സവങ്ങള്‍ ആഘോഷിക്കാതിരിക്കാനാകില്ലല്ലോ, ബെംഗളൂരു, ഡല്‍ഹി, മുംബൈ തുടങ്ങി രാജ്യത്തെ എല്ലാ നഗരങ്ങളിലും അതിഗംഭീരമായ വിഷു, ഓണം ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. വിഷുവാണ് വരാനിരിക്കുന്നത്, അതിനും നാട്ടിലേക്ക് വരാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്.

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. നാട്ടിലേക്ക് വരാതെ തന്നെ വിഷുക്കണി കാണാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്, അതിനായി പോകേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.

ശ്രീ അയ്യപ്പക്ഷേത്രം

ജലഹള്ളിയിലുള്ള ശ്രീ അയ്യപ്പക്ഷേത്രത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് വിഷുക്കണി ദര്‍ശിക്കാനാകുന്നതാണ്. കൂടുതല്‍ മലയാളികള്‍ വന്നെത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

ശ്രീ ധര്‍മ്മശാസ്തക്ഷേത്രം

ബിടിഎം ഏരിയയിലെ മലയാളികള്‍ക്ക് ഇവിടേക്ക് പോകാം. സില്‍ക്ക് ബോര്‍ഡ്, ഇലക്ട്രോണിക് സിറ്റി ഭാഗത്തുള്ളവര്‍ക്കും ഇവിടേക്ക് എത്താന്‍ എളുപ്പമാണ്. വിഷുക്കണിക്ക് പുറമെ ഇവിടെ വിഷു സദ്യയും ഉണ്ടായിരിക്കും.

Also Read: Vishu 2026: ഡല്‍ഹിയിലാണോ? നാട്ടില്‍ വരേണ്ടാ, അവിടെ തന്നെ വിഷുക്കണി കാണാം; സ്ഥലമിതാണ്‌

ഗുരുവായൂര്‍ ക്ഷേത്രം

കേരളത്തിലേതെന്ന പോലെ ബെംഗളൂരുവിലും ഒരു ഗുരുവായൂരുണ്ട്. ഇവിടെയും അതിമനോഹരമായ വിഷുക്കണി കാണാനാകും. ബന്നാര്‍ഘട്ട റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശ്രികൃഷ്ണ ക്ഷേത്രം

നഗരത്തിലെ ഒരുവിധം എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്നേദിവസം വിഷുക്കണി ഉണ്ടാകാറുണ്ട്. അതിനാല്‍ മല്ലേശ്വരം, കെആര്‍ പുരം എന്നിവിടങ്ങളിലെ ക്ഷേത്രത്തിലെത്തിയാലും വിഷുക്കണി കാണാം. കാണുന്ന എല്ലാത്തിലും ദൈവാംശം എന്നതാണ് വിഷുക്കണിയുടെ വിശ്വാസം. കേരളത്തിലെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്കും വിഷു ആഘോഷങ്ങൾ വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു