Ma Umiya Temple: 100 കിലോ കൊണ്ടൊരു സ്വർണ്ണ വിഗ്രഹം, കുത്തബ് മിനാറിനേക്കാൾ ഇരട്ടി ഉയരം

World Tallest Ma Umiya Temple: ക്ഷേത്രത്തിൽ 15 ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും ഉണ്ടായിരിക്കും. പ്രായമായവർക്കും വികലാംഗർക്കും പടികൾ കയറാതെ തന്നെ ദർശനം നടത്താൻ ഇത് സഹായിക്കും.

Ma Umiya Temple: 100 കിലോ കൊണ്ടൊരു സ്വർണ്ണ വിഗ്രഹം, കുത്തബ് മിനാറിനേക്കാൾ ഇരട്ടി ഉയരം

Ma Umiya Temple

Updated On: 

17 Sep 2025 14:25 PM

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആരാധനാലയങ്ങളിൽ ഒന്ന് നമ്മുടെ രാജ്യത്തും. ഗുജറാത്തിലെ ഉംബിയ നഗറിൽ നിർമ്മാണം പുരോഗമിക്കുന്ന മാ ഉമിയ ക്ഷേത്രമാണ് പുതിയ റെക്കോർഡ് സ്വന്തമാക്കുന്നത്. കുത്തബ് മിനാറിനേക്കാൾ ഇരട്ടിയിൽ 504 അടി ഉയരത്തിലാണ് ക്ഷേത്രം നിർമിക്കുന്നത്.

ഒട്ടനവധി പ്രത്യേകതകളുള്ള ക്ഷേത്രമാണ് മാ ഉമിയ. വേദങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ വാസ്തു പ്രകാരം കല്ല് (ഗ്രാനൈറ്റ്, വെള്ള മാർബിൾ) കൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിക്കുക. ക്ഷേത്രത്തിലെ പ്രധാന പ്രതിമ 100 കിലോ സ്വർണം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇതിന് ഏകദേശം 60-70 കോടി രൂപ വിലവരുമെന്നാണ് കണക്ക്. ക്ഷേത്രം നിർമ്മിക്കാൻ 36,000 ടൺ സ്റ്റീൽ ഉപയോഗിക്കുന്നുണ്ട്. ഇത് എകദേശം 600 കോടി രൂപയുടെ മെറ്റീരിയൽ ചെലവ് വരും. ക്ഷേത്രനിർമ്മാണത്തിന്റെ ആകെ ചെലവ് 1,000 കോടി രൂപയാണ്.

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ഇന്തോ-ജർമ്മൻ രൂപകൽപ്പനയുടെ മിശ്രിതമാണ്. ദേവിയുടെ പ്രധാന ക്ഷേത്രത്തിന് 100 അടി ഉയരമുണ്ടാകും. ദേവിയുടെ വിഗ്രഹം ബേസ്മെന്റിൽ നിന്ന് 51 അടി ഉയരത്തിലുള്ള ശ്രീകോവിലിൽ സ്ഥാപിക്കും. ക്ഷേത്രത്തിൽ 15 ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും ഉണ്ടായിരിക്കും. പ്രായമായവർക്കും വികലാംഗർക്കും പടികൾ കയറാതെ തന്നെ ദർശനം നടത്താൻ ഇത് സഹായിക്കും.

പാർക്കിങ്ങിൽ ഇവി ചാർജിംഗ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 2026-ഓടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് വിവരം. ക്ഷേത്രം തുറന്നാൽ പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്