Asian Games 2026 : ഇതാണ് മോനേ കംബാക്ക്! വിറപ്പിച്ച ഇറാനെ മലർത്തിയടിച്ച് കബഡിയിൽ ഇന്ത്യക്ക് സ്വർണം

Asian Games 2026 Men's Kabaddi Ind Victory And Medal Tally : 40-34 എന്ന പോയിൻ്റ് നിലയിലായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ വനിതകളുടെ കബഡി മത്സരത്തിലും ഇന്ത്യ ഇറാനെ തോൽപ്പിച്ച് സ്വർണം നേടിയിരുന്നു. നഗോയ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാമത്തെ സ്വർണം നേട്ടമാണിത്.

Asian Games 2026 : ഇതാണ് മോനേ കംബാക്ക്! വിറപ്പിച്ച ഇറാനെ മലർത്തിയടിച്ച് കബഡിയിൽ ഇന്ത്യക്ക് സ്വർണം

Asian Games 2026 Indian Hockey Men's Team

Published: 

26 Sep 2026 | 05:08 PM

നഗോയ: വനിതകൾക്ക് പിന്നാലെ ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇറാൻ തകർത്ത് സ്വർണനേട്ടവുമായി ഇന്ത്യൻ പുരുഷ സംഘം. വാശിയേറിയ ഫൈനലിൽ 40-34 എന്ന പേയിൻ്റ് നിലയിലാണ് ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ സുവർണ നേട്ടം സ്വന്തമാക്കിയത്. ഇതോടെ നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി ഉയർന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ വനിതകളും ഇറാൻ തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്. 37-34 എന്ന നേരിയ പോയിൻ്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്.

ഒരുഘട്ടത്തിൽ 20-20 എന്ന നിലയിൽ ഇന്ത്യക്കെതിരെ കടുത്ത വെല്ലുവിളിയായിരുന്നു ഇറാൻ ഉയർത്തിയത്. എന്നാൽ അതിന് ശേഷം ശ്രദ്ധയോടെ കളിച്ച് ഇറാനെതിരെ മേൽക്കൈ നേടാൻ ഇന്ത്യക്ക് സാധിച്ചു. ഒരു മിനിറ്റ് 41 സക്കൻഡുകൾ കൊണ്ട് ഒമ്പത് പോയിൻ്റിൻ്റെ ലീഡ് നേടിയാണ് ഇന്ത്യ സ്വർണം ഉറപ്പിച്ചത്. ഏഷ്യൻ ഗെയിംസിൽ കബിഡിയിൽ ഇന്ത്യയുടെ ഏഴാമത്തെ സ്വർണം നേട്ടമാണിത്.

ALSO READ : Sanju Samson: ജപ്പാനെതിരായ പ്രകടനം തിരിച്ചടിയാകുമോ? സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ തുടരുമോ?

ഷൂട്ടിങ്ങിൽ മലയാളിയുടെ വെള്ളി തിളക്കം

അതേസമയം 2018ൽ ജക്കാർത്ത ഗെയിംസിൽ ഇന്ത്യ വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ചാാമ്പ്യന്മാർക്ക് നാലാം സ്ഥാനം മാത്രം അന്ന് തൃപ്തിപ്പെടേണ്ടി വന്നു. ഇറാൻ ജക്കാർത്തയിൽ കബഡിയിൽ സ്വർണം നേടിയത്. എന്നാൽ 2023ൽ ഹാങ്ച്യൂവിൽ നഷ്ടപ്പെട്ട ആ സ്വർണം ഇന്ത്യ തിരികെ പൊരുതി നേടിയെടുത്തു. പുരുഷ കബഡിയിലെ സ്വർണം നേട്ടത്തോടെ നഗോയ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 28 ആയി ഉയർന്നു. നാല് സ്വർണത്തിന് പുറമെ 11 വെള്ളിയും 13 വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ നേട്ടം.

ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ കെ വിനോദിന് ഇരട്ട മെഡൽ. പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ നേരത്തെ വെള്ളി നേടിയ വിദർശ ഇന്ന് നടന്ന വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലും വെള്ളി സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ആദ്യമായി മെഡല്‍ നേടുന്ന മലയാളി താരമാണ് വിദര്‍ശ. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദര്‍ശ.

English Summary

Asian Games Men’s Hockey, India Beats Iran For 40-34 And Snatch Gold. India Gold Medal Tally Raise To 4.

Loading...
Unable to load recommendations.
Follow Us
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം