IND vs AUS: സ്റ്റാർക്ക് കളിക്കും, ടെസ്റ്റിൽ അരങ്ങേറാൻ ഓസീസ് നിരയിൽ മറ്റൊരു താരം കൂടി; ടീമിന പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Sydney Test Australia Team: അതേസമയം, സിഡ്നിയിൽ നിർണായക ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി പരിക്ക്. പേസ് ബൗളർ ആകാശ് ദീപിന് സിഡ്‌നി ടെസ്റ്റ് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

IND vs AUS: സ്റ്റാർക്ക് കളിക്കും, ടെസ്റ്റിൽ അരങ്ങേറാൻ ഓസീസ് നിരയിൽ മറ്റൊരു താരം കൂടി; ടീമിന പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Pat Cummins

Published: 

02 Jan 2025 08:52 AM

ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നാളെ ആരംഭിക്കുന്ന ടെസ്റ്റിനുള്ള ഇലവനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മെൽബൺ ടെസ്റ്റിൽ നഥാൻ മക്സ്വീനിക്ക് പകരം 19-കാരൻ സാം കോൺസ്റ്റാസിന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ നായകൻ പാറ്റ് കമ്മിൻസ്, ഇത്തവണ മറ്റൊരു യുവതാരത്തെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 31-കാരൻ ബ്യൂ വെബ്‌സ്റ്ററാണ് ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. ഡിഡ്നി ടെസ്റ്റിലൂടെ ബ്യൂ വെബ്‌സ്റ്റർ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിക്കുന്ന 469-ാമത്തെ പുരുഷ താരമാകാനാണ് വെബ്‌സ്റ്റർ ഒരുങ്ങുന്നത്.

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ബാറ്റിം​ഗിലും ബൗളിം​ഗിലും താളം കണ്ടെത്താൻ പാടുപെടുന്ന ഓൾറൗണ്ടർ മിച്ചൽ മാർഷിന് പകരമാണ് ബ്യൂ വെബ്‌സ്റ്ററെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ മിച്ചൽ മാർഷിന് 10.42 ശരാശരിയിൽ 73 റൺസ് മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. അതേസമയം വാരിയെല്ലിന് പരിക്കേറ്റ മിച്ചൽ സ്റ്റാർക്ക് സിഡ്നി ടെസ്റ്റിൽ കളിക്കും. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയ 2-1 ന് മുന്നിലാണ്. ഒരു ടെസ്റ്റ് സമനിലയിലായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകൾ മങ്ങിയ ടീം ഇന്ത്യക്ക് സിഡ്‌നി ടെസ്റ്റിൽ ജയം അനിവാര്യമാണ്.

സിഡ്നി ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീം

സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

അതേസമയം, സിഡ്നിയിൽ നിർണായക ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി പരിക്ക്. പേസ് ബൗളർ ആകാശ് ദീപിന് സിഡ്‌നി ടെസ്റ്റ് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫോം ഔട്ടായ ഋഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറേൽ ടീമിൽ ഇടം കണ്ടെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ജൂറേലിനെ ഇലവനിൽ ഉൾപ്പെടുത്തുന്നത് ടീമിന് ദോഷം ചെയ്യുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

നട്ടെല്ലിനേറ്റ പരിക്ക് കാരണമാണ് സിഡ്നി ടെസ്റ്റ് ആ​കാശ് ദീപിന് നഷ്ടമാകുന്നത്. നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന സിഡ്‌നി ടെസ്റ്റിൽ ടീം ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സാധ്യത മങ്ങിയ ഘട്ടത്തിൽ
പന്തിന്റെയും ആകാശ് ദീപിന്റെയും അഭാവം ടീമിന് കടുത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ നിർണായക
ഘട്ടത്തിൽ ടീം ഇന്ത്യക്ക് വേണ്ടി ബാറ്റിം​ഗിലും ബൗളിം​ഗിലും തിളങ്ങിയ താരമാണ് ആകാശ് ദീപ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ​ഗാബ ടെസ്റ്റിൽ ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചതിന് പിന്നിൽ താരവുമുണ്ട്. 10-ാം വിക്കറ്റിൽ ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം 47 റൺസാണ് ആകാശ് ദീപ് ഇന്ത്യൻ ഇന്നിം​ഗ്സിലേക്കായി കൂട്ടിച്ചേർത്തത്.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ