T20 World Cup : ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ വീഴ്ത്തി; ഓസീസിനൊപ്പം ഇംഗ്ലണ്ടിനും സൂപ്പർ എട്ട് യോഗ്യത

T20 World Cup : സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെ ഗ്രൂപ്പ് ബിയിൽ ഓസീസിനൊപ്പം ഇംഗ്ലണ്ടും സൂപ്പർ എട്ടിലെത്തി. ഗ്രൂപ്പിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനക്കാരും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരുമാണ്.

T20 World Cup : ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ വീഴ്ത്തി; ഓസീസിനൊപ്പം ഇംഗ്ലണ്ടിനും സൂപ്പർ എട്ട് യോഗ്യത

Australia Won Against Scotland (Image Courtesy - Getty Images)

Published: 

16 Jun 2024 | 10:15 AM

ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ ഓസ്ട്രേലിയക്ക് ജയം. സ്കോട്ട്ലൻഡ് മുന്നോട്ടുവച്ച 181 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ഓസ്ട്രേലിയ മറികടന്നു. ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായി ഓസ്ട്രേലിയയും രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും സൂപ്പർ എട്ടിലെത്തി. ഇംഗ്ലണ്ടിനും സ്കോട്ട്ലൻഡിനും 5 പോയിൻ്റാണെങ്കിലും മികച്ച റൺ നിരക്കാണ് ഇംഗ്ലണ്ടിനു തുണയായത്.

കരുത്തരായ ഓസ്ട്രേലിയയെ വിറപ്പിക്കുന്ന പ്രകടനമാണ് സ്കോട്ട്ലൻഡ് നടത്തിയത്. മൈക്കൽ ജോൺസ് (2) വേഗം പുറത്തായെങ്കിലും ജോർജ് മുൺസിയും ബ്രാൻഡൻ മക്കല്ലനും ചേർന്ന് രണ്ടാം വിക്കറ്റിൽ 89 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 23 പന്തിൽ 35 റൺസ് നേടിയ മുൺസിയെ വീഴ്ത്തി ഗ്ലെൻ മാക്സ്‌വെൽ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മുൺസി മടങ്ങിയെങ്കിലും തകർത്തടിച്ച മക്കല്ലൻ 26 പന്തിൽ ഫിഫ്റ്റി തികച്ചു. 34 പന്തിൽ 60 റൺസ് നേടിയ മക്കല്ലനെ സാമ്പ വീഴ്ത്തി. പിന്നീട് മാത്യു ക്രോസ് (11 പന്തിൽ 18), മൈക്കൽ ലീസ്ക് (5) എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയെങ്കിലും 31 പന്തിൽ 42 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ റിച്ചി ബെരിങ്ടൺ സ്കോട്ട്ലൻഡിനെ മികച്ച സ്കോറിലെത്തിച്ചു.

Read Also: T20 World Cup : നമീബിയയെ തോല്പിച്ചു; ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ തോല്പിച്ചാൽ ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ

മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണർ (1), മിച്ചൽ മാർഷ് (8), ഗ്ലെൻ മാക്സ്‌വൽ (11) എന്നിവർ വേഗം പുറത്തായതോടെ ഓസ്ട്രേലിയ പതറി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന ട്രാവിസ് ഹെഡും മാർക്കസ് സ്റ്റോയിനിസും ചേർന്ന കൂട്ടുകെട്ട് ഓസ്ട്രേലിയക്ക് മേൽക്കൈ നൽകി. ഇരുവരും ചേർന്ന് 80 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനിടെ 45 പന്തിൽ ഹെഡും 25 പന്തിൽ സ്റ്റോയിനിസും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റി തികച്ചതിനു പിന്നാലെ തുടരെ മൂന്ന് സിക്സറുകൾ നേടി ട്രാവിസ് ഹെഡ് നാലാം ഓവറിൽ പുറത്തായി. 49 പന്തിൽ 68 റൺസ് നേടിയാണ് ഹെഡ് മടങ്ങിയത്. പിന്നാലെ 29 പന്തിൽ 59 റൺസ് നേടി സ്റ്റോയിനിസും പുറത്തായി. 14 പന്തിൽ പുറത്താവാതെ 24 റൺസ് നേടിയ ടിം ഡേവിഡ് ആണ് ഓസ്ട്രേലിയയുടെ വിജയറൺ നേടിയത്.

മഴ മൂലം 10 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 41 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.123 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയയ്ക്ക് 84 റൺസ് മാത്രമേ നേടാനായുള്ളൂ.

നേപ്പാളിനെതിരെ ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ പ്രവേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 116 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നേപ്പാളിന് 7 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ ഗുൽശൻ ഝ നാടകീയമായി റണ്ണൗട്ടായതാണ് നേപ്പാളിനു തിരിച്ചടിയായത്.

 

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ