Basil Joseph -Sanju Samson: സഞ്ജു ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡൻ്റ് ബേസിൽ; സ്റ്റേഡിയത്തിന് പുറത്ത് ‘ബേസിൽ ഷോ’

Basil Joseph -Sanju Samson Relationship: കളിക്കളത്തിൽ സഞ്ജു ബാറ്റ് കൊണ്ട് വിസ്മയം തീർത്തപ്പോൾ, ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ആവേശം പകർന്നത് സഞ്ജുവിന്റെ ഉറ്റസുഹൃത്തും നടനും സംവിധായകനുമായ നമ്മുടെ സ്വന്തം ബേസിൽ ജോസഫാണ്. സഞ്ജുവിൻ്റെ മാസ്മരിക പ്രകടനങ്ങൾ ഒരു സിനിമാറ്റിക് എക്‌സ്പീരിയൻസ് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതാണെന്നാണ് ബേസിൽ പറഞ്ഞത്.

Basil Joseph -Sanju Samson: സഞ്ജു ഫാൻസ് അസോസിയേഷൻ കേരള ഘടകം  പ്രസിഡൻ്റ് ബേസിൽ; സ്റ്റേഡിയത്തിന് പുറത്ത് ബേസിൽ ഷോ

Basil Joseph Sanju Samson

Updated On: 

09 Mar 2026 | 08:54 AM

ലോകകപ്പ് വിജയത്തിൻ്റെ ആവേശത്തിൽ ഇന്ത്യ മുങ്ങിനിൽക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് കിരീടവിജയത്തിന്റെ ആഘോഷങ്ങൾ മാത്രമല്ല, നമ്മുടെ സ്വന്തം ബേസിൽ ജോസഫിൻ്റെയും (Basil Joseph) സംഘത്തിന്റെയും ആഘോഷങ്ങൾ കൂടിയാണ്. 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിനാണ് ഇന്ത്യ തകർത്തത്. വിജയത്തിന്റെ നെടുംതൂണായി മാറിയത് കേരളത്തിൻ്റെ അഭിമാനം സഞ്ജു സാംസൺ (Sanju Samson) ആണ്.

കളിക്കളത്തിൽ സഞ്ജു ബാറ്റ് കൊണ്ട് വിസ്മയം തീർത്തപ്പോൾ, ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ആവേശം പകർന്നത് സഞ്ജുവിന്റെ ഉറ്റസുഹൃത്തും നടനും സംവിധായകനുമായ നമ്മുടെ സ്വന്തം ബേസിൽ ജോസഫാണ്. ‘സഞ്ജു ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ബേസിൽ!’ എന്ന പേരിലാണ് ആഘോഷം അരങ്ങേറിയത്. മത്സരത്തിന് മുൻപ് അഹമ്മദാബാദ് സ്റ്റേഡിയത്തിന് പുറത്ത് നടന്ന ആഘോഷങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സഞ്ജുവിന് പിന്തുണയുമായി വലിയൊരു സംഘം സുഹൃത്തുക്കളും ബേസിലിന് ഒപ്പമുണ്ട്.

ALSO READ: 125 കോടിയിൽ നിന്നും വിഹിതം,സഞ്ജുവിന് കിട്ടുന്നത് 5 കോടിയുമല്ല

ടി 20 വേൾഡ് കപ്പ് തിരുവനന്തപുരത്ത് വച്ച് നടന്നപ്പോഴും സഞ്ജുവിൻ്റെ കളി കാണാൻ ബേസിൽ എത്തിയിരുന്നു. അന്ന് സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യയെ വിജയിപ്പിക്കാൻ നിർണായക പങ്കുവഹിക്കാൻ സഞ്ജുവിന് സാധിച്ചു എന്നത് മലയാളികൾക്ക് എന്നും അഭിമാനമാണ്. സഞ്ജുവിൻ്റെ മാസ്മരിക പ്രകടനങ്ങൾ ഒരു സിനിമാറ്റിക് എക്‌സ്പീരിയൻസ് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതാണെന്നാണ് ബേസിൽ പറഞ്ഞത്.

“സ്റ്റേഡിയത്തിന് പുറത്ത് സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകത്തിന്റെ പ്രസിഡന്റ് ബേസിൽ” എന്ന് സുഹൃത്തുക്കൾ ആവേശത്തോട് വിളിക്കുമ്പോൾ, അതിലേറെ ആവേശത്തിൽ ബേസിൽ നടത്തുന്ന പ്രകടനങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോകകപ്പ് ഫൈനലിലെ നിർണ്ണായക പ്രകടനത്തോടെ സഞ്ജു സാംസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് എത്തിനിൽക്കുന്നത്.

Follow Us
Related Stories
ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍
Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന്‌ സുനില്‍ ഛേത്രി
Commonwealth Games 2026: അഭിമാനമായി ബോക്‌സര്‍മാര്‍; കോമണ്‍വെത്തില്‍ പത്താം ദിനം ഇന്ത്യയ്ക്ക് 16 മെഡലുകള്‍
Priya Ghanghas: ഇടിക്കൂട്ടില്‍ സ്വര്‍ണമഴ; റിങില്‍ ഇന്ത്യയ്ക്ക് തങ്കത്തിളക്കം; പ്രിയ ഗംഗാസിനും സ്വര്‍ണം
കേട്ട വാർത്തകൾ സത്യമാകാൻ മഞ്ഞപ്പട പ്രാർഥിച്ചോളൂ! കൊലകൊമ്പനായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
ചോറ് കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാം; ഈ എളുപ്പവഴികൾ പരീക്ഷിക്കു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി