Champions Trophy 2025: പാകിസ്താനിൽ ഒരുക്കങ്ങളൊന്നും ആയിട്ടില്ല; എങ്കിലും ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി

Champions Trophy 2025 ICC Starts Ticket Sales: ടൂർണമെൻ്റിനുള്ള ഒരുക്കങ്ങളായിട്ടില്ലെങ്കിലും പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ച് ഐസിസി. പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായില്ലെങ്കിലും ഈ മാസം 28 മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും.

Champions Trophy 2025: പാകിസ്താനിൽ ഒരുക്കങ്ങളൊന്നും ആയിട്ടില്ല; എങ്കിലും ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി

ചാമ്പ്യൻസ് ട്രോഫി

Published: 

28 Jan 2025 | 08:09 AM

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി. ആതിഥേയരായ പാകിസ്താനിൽ ഒരുക്കങ്ങളൊന്നുമായിട്ടില്ലെങ്കിലും ടിക്കറ്റ് വില്പന ആരംഭിക്കാനാണ് ഐസിസിയുടെ തീരുമാനം. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്ന സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായിട്ടില്ല. മറ്റ് പല ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ടിക്കറ്റ് വില്പന ആരംഭിക്കാനാണ് ഐസിസിയുടെ തീരുമാനം.

പാകിസ്താനിൽ കറാച്ചി, ലാഹോർ, റാവല്പിണ്ടി എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. ഈ വേദികളുടെയൊക്കെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. എന്നാൽ, ഈ മാസം 28, ചൊവ്വാഴ്ച മുതൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിക്കുമെന്ന് ഐസിസി അറിയിച്ചു. ഫെബ്രുവരി 18 മുതലാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. പാകിസ്താനിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പനയാണ് ഉടൻ ആരംഭിക്കുക. ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. ജനുവരി 30നാണ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി.

റാവല്പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, ലഹോർ ഗദ്ദാഫി സ്റ്റേഡിയം, കറാച്ചി നാഷണൽ ബാങ്ക് സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളാണ് ചാമ്പ്യൻസ് ട്രോഫിയുടെ പാകിസ്താനിലുള്ള വേദികൾ. ഇവിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാവാത്തതിനാൽ പാകിസ്താനിൽ നിന്ന് ആതിഥേയത്വം എടുത്തുമാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ റിപ്പോർട്ടുകൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തള്ളി. പാകിസ്താൻ തന്നെ ചാമ്പ്യൻസ് ട്രോഫി നടത്തുമെന്ന് പിസിബി അറിയിച്ചു.

ചാമ്പ്യൻസ് ട്രോഫിയുടെ സാധാരണ ടിക്കറ്റിൻ്റെ വില പാകിസ്താൻ കറൻസിയിൽ 1000 രൂപയാണ്. അതായത്, ഇന്ത്യൻ കറൻസിയിൽ 310 രൂപ. പ്രീമിയം ടിക്കറ്റുകളുടെ വില പാകിസ്താൻ കറൻസിയിൽ 1500 രൂപയാണ്. ഇന്ത്യൻ കറൻസിയിൽ ഇത് 465 രൂപയാണ്. ഐസിസി വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാൻ സാധിക്കും. ദുബായിൽ തീരുമാനിച്ചിരിക്കുന്ന സെമിഫൈനലിന് ശേഷം മാർച്ച് 9ന് തീരുമാനിച്ചിരിക്കുന്ന ഫൈനലിനുള്ള ടിക്കറ്റ് വില്പന ആരംഭിക്കും.

Also Read: Mohammed Siraj – Zanai Bhosle: ആശ ഭോസ്‌ലെയുടെ ചെറുമകളുമായി പ്രണയത്തിലോ? വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

ചാമ്പ്യൻസ് ട്രോഫി
ചാമ്പ്യൻസ് ട്രോഫി ആതിഥേയർ പാകിസ്താൻ ആണെങ്കിലും മത്സരങ്ങൾ പാകിസ്താനിലും യുഎഇയിലെ ദുബായിലുമായാണ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങൾക്കാണ് യുഎഇയിലെ ദുബായ് വേദിയാവുക. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താൻ പിസിബി സമ്മതിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പാകിസ്താൻ ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ചുന്നു. ബിസിസിഐ ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം പാകിസ്താൻ ടീം ഇന്ത്യയിലെത്തിയിരുന്നു എന്നും പിസിബി നിലപാടെടുത്തു.

എന്നാൽ, ഐസിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിസിബി ഹൈബ്രിഡ് മോഡലിനോട് സമ്മതമറിയിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ടി20 ലോകകപ്പിലടക്കം ഹൈബ്രിഡ് മോഡൽ പരിഗണിക്കണമെന്നും ഇന്ത്യയിലേക്ക് വരില്ലെന്നുമുള്ള നിബന്ധനയിലാണ് പാകിസ്താൻ ഹൈബ്രിഡ് മോഡലിന് സമ്മതിക്കുന്നത്. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും ദുബായ് തന്നെയാവും മത്സരവേദി. ഇന്ത്യ മുൻപും പലതവണ ദുബായിൽ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾക്കായി ശ്രീലങ്കയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, യുഎഇയിലെ സൗകര്യങ്ങൾ പരിഗണിച്ച് മത്സരങ്ങൾ ദുബായിലേക്ക് മാറ്റുകയായിരുന്നു.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ