5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ‘ദുബായിലല്ല, പാകിസ്താനിൽ കളിച്ചെങ്കിലും ഇന്ത്യൻ ടീം വിജയിച്ചേനെ’; ടീം കരുത്തുറ്റതെന്ന് വസീം അക്രം

Champions Trophy 2025 Wasim Akram: ദുബായിലല്ല, പാകിസ്താനിൽ കളിച്ചാലും ഇന്ത്യ വിജയിച്ചേനെ എന്ന് പാകിസ്താൻ്റെ മുൻ താരം വസീം അക്രം. ഇന്ത്യൻ ടീം അതിശക്തരാണെന്നും വസീം അക്രം പറഞ്ഞു.

Champions Trophy 2025: ‘ദുബായിലല്ല, പാകിസ്താനിൽ കളിച്ചെങ്കിലും ഇന്ത്യൻ ടീം വിജയിച്ചേനെ’; ടീം കരുത്തുറ്റതെന്ന് വസീം അക്രം
വസീം അക്രംImage Credit source: Wasim Akram X
abdul-basith
Abdul Basith | Updated On: 12 Mar 2025 18:18 PM

ഇന്ത്യൻ ടീം അതിശക്തരെന്ന് പാകിസ്താൻ്റെ മുൻ താരം വസീം അക്രം. ദുബായിലല്ല, പാകിസ്താനിൽ കളിച്ചെങ്കിലും ഇന്ത്യൻ ടീം വിജയിച്ചേനെ എന്ന് വസീം അക്രം പറഞ്ഞു. ദുബായിൽ മാത്രം എല്ലാ മത്സരങ്ങളും കളിച്ചതുകൊണ്ട് ഇന്ത്യക്ക് മുൻതൂക്കം ലഭിച്ചെന്ന ആരോപണങ്ങളുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്പോർട്സ് സെൻട്രൽ ചാനലിൽ നടന്ന ചർച്ചയിലാണ് അക്രമിൻ്റെ നിലപാട്.

“ഈ ഇന്ത്യൻ ടീം ലോകത്തെവിടെ കളിച്ചാലും വിജയിച്ചേനെ. ഇന്ത്യ ദുബായിൽ തന്നെ എല്ലാ മത്സരങ്ങളും കളിച്ചതിനെപ്പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ, പാകിസ്താനിൽ കളിച്ചെങ്കിലും ഈ ടീം വിജയിച്ചേനെ. ഇന്ത്യ 2024 ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും ഒറ്റക്കളി പോലും തോൽക്കാതെയാണ് വിജയിച്ചത്. അത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ആഴവും നേതൃമികവും വ്യക്തമാക്കുന്നു.”- അക്രം പറഞ്ഞു.

“നിങ്ങൾ ഓർക്കുന്നുണ്ടോ, സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0ന് തോറ്റിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിലും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും പരാജയപ്പെട്ടു. ക്യാപ്റ്റനെയും പരിശീലകനെയും മാറ്റാനുള്ള സമ്മർദ്ദത്തിലായിരുന്നു അവർ. പക്ഷേ, അവർ ക്ഷമിച്ചുനിന്നു. ബിസിസിഐ അവരെ പിന്തുണച്ചു. അങ്ങനെ ഇപ്പോൾ അവർ ചാമ്പ്യന്മാരുടെ ചാമ്പ്യനായി.”- അക്രം വിശദീകരിച്ചു.

Also Read: Champions Trophy 2025: ‘ആതിഥേയർ പാകിസ്താൻ; എന്നിട്ടും സമ്മാനദാനച്ചടങ്ങിൽ പിസിബി പ്രതിനിധികൾ ആരുമില്ല’: വിമർശനവുമായി ഷൊഐബ് അക്തർ

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ നാല് വിക്കറ്റിന് തോൽപിച്ചാന് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 251 റൺസ് ആണ് നേടി. 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഈ വിജയലക്ഷ്യം മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് കളിയിലെ താരം. ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയാണ് ടൂർണമെൻ്റിലെ താരം.

ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. പിന്നീട് പാകിസ്താനെയും ന്യൂസീലൻഡിനെയും പരാജയപ്പെടുത്തിയ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി. സെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം.