Commonwealth Games 2026: അഭിമാനമായി ബോക്‌സര്‍മാര്‍; കോമണ്‍വെത്തില്‍ പത്താം ദിനം ഇന്ത്യയ്ക്ക് 16 മെഡലുകള്‍
Commonwealth Games 2026 India Medal Tally: പത്താം ദിനത്തിലെ മത്സരത്തില്‍ ഇന്ത്യ ആകെ 16 മെഡലുകളാണ് നേടിയത്, ഇതില്‍ 8 സ്വര്‍ണം, നാല് വെള്ളി, നാല് വെങ്കലം എന്നിവ ഉള്‍പ്പെടുന്നു. ബോക്‌സിങ്, അത്‌ലറ്റിക്‌സ്, പാരാ അത്‌ലറ്റിക്‌സ്, ജൂഡോ എന്നീ ഇനങ്ങളിലാണ് ഇന്ത്യയ്ക്ക് നേട്ടം.
ഗ്ലോസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും അഭിമാനനേട്ടം. മത്സരത്തില്‍ പത്താം ദിനം മാത്രം ഇന്ത്യ സ്വന്തമാക്കിയത് 16 മെഡലുകള്‍, ബോക്‌സിങ് താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് പത്താം ദിനത്തില്‍ ഇന്ത്യയ്ക്ക് കരുത്തേകിയത്. ബോക്‌സിങില്‍ മാത്രം രാജ്യത്തിന് ലഭിച്ചത് 10 മെഡലുകള്‍, ഇതില്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടുന്നു.
പത്താം ദിനത്തിലെ മത്സരത്തില്‍ ഇന്ത്യ ആകെ 16 മെഡലുകളാണ് നേടിയത്, ഇതില്‍ 8 സ്വര്‍ണം, നാല് വെള്ളി, നാല് വെങ്കലം എന്നിവ ഉള്‍പ്പെടുന്നു. ബോക്‌സിങ്, അത്‌ലറ്റിക്‌സ്, പാരാ അത്‌ലറ്റിക്‌സ്, ജൂഡോ എന്നീ ഇനങ്ങളിലാണ് ഇന്ത്യയ്ക്ക് നേട്ടം.
ബോക്‌സിങില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടം
ബോക്‌സിങില്‍ പ്രീതി പവാര്‍, ജാസ്മിന്‍ ലാംബോറിയ, സാക്ഷി ചൗധരി, പ്രിയം ഘംഗാസ്, അരുന്ധതി ചൗധരി, സച്ചില്‍ സിവാച്, അങ്കുഷ് പാംഗല്‍ എന്നിവര്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടി. മൂന്ന് താരങ്ങള്‍ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്.
സ്വര്‍ണ മെഡല്‍ നേടിയ താരങ്ങള്‍
- സച്ചില്‍ സിവാച്- പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്‌സിങ്
- പ്രീതി പവാര്‍- വനിതകളുടെ 54 കിലോഗ്രാം ബോക്‌സിങ്
- സാക്ഷി ചൗധരി- വനിതകളുടെ 63 കിലോഗ്രാം ബോക്‌സിങ്
- ജാസ്മിന്‍ ലാംബോറിയ- വനിതകളുടെ 57 കിലോഗ്രാം ബോക്‌സിങ്
- പ്രിയം ഘംഗാസ്- വനിതകളുടെ 70 കിലോഗ്രാം ബോക്‌സിങ്
- അരുന്ധതി ചൗധരി- വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്
- അങ്കുഷ് പാംഗല്‍- പുരുഷന്മാരുടെ 65 കിലോഗ്രാം ബോക്‌സിങ്
വെള്ളി മെഡല്‍ നേടിയവര്‍
ജാദുമണി സിങ്- പുരുഷന്മാരുടെ 55 കിലോഗ്രാം ബോക്‌സിങ് വെള്ളി
നരേന്ദര്‍ ബെര്‍വാള്‍- പുരുഷന്മാരുടെ 90 കിലോഗ്രാമിന് മുകളിലുള്ള ബോക്‌സിങ് വെള്ളി
ലവ്‌ലിന ബോര്‍ഗോഹെയ്ന്‍- വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് വെള്ളി
ഷോട്ട്പുട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
പുരുഷന്മാരുടെ എഫ്57 ഷോട്ട്പുട്ടില്‍ ഇന്ത്യയ്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍. സ്വര്‍ണം സോമന്‍ റാണ സ്വന്തമാക്കിയപ്പോള്‍ വെള്ളി നേടി ഷുഭം ജുയാല്‍ കരുത്ത് തെളിയിച്ചു.
ഗുല്‍വീര്‍ സിങിന് വെങ്കലം
പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീര്‍ സിങ്ക് വെങ്കല മെഡല്‍ നേടി. കോമണ്‍വെല്‍ത്ത് 2026 ലെ മത്സരത്തില്‍ ഗുല്‍വീര്‍ സിങ് നേടുന്ന രണ്ടാമത്തെ മെഡലാണിത്.
ട്രിപ്പിള്‍ ജമ്പിലും ഇരട്ട മെഡല്‍
പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലും ഇന്ത്യക്ക് രണ്ട് മെഡലുകള്‍. പ്രവീണ്‍ ചിത്രവേല്‍ വെള്ളി നേടിയപ്പോള്‍ സെല്‍വ പ്രഭു തിരുമാരന്‍ വെങ്കലം സ്വന്തമാക്കി.
ജൂഡോയില്‍ വെങ്കലം
ജൂഡോയില്‍ ഉന്നതി ശര്‍മ വെങ്കല മെഡല്‍ നേടി.
നാലാം സ്ഥാനത്തേക്ക് ഇന്ത്യ
പത്താം ദിനത്തില്‍ 16 മെഡലുകള്‍ സ്വന്തമാക്കാനായത്, ഇന്ത്യയെ കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ആകെ 39 മെഡലുകള്‍ സ്വന്തമാക്കുന്നതിന് സഹായിച്ചു. ഇതില്‍ 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം എന്നിങ്ങനെയാണുള്ളത്. 39 മെഡലുകള്‍ നേടിയ ഇന്ത്യ നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്.
English Summary
India enjoyed a spectacular Day 10 at the 2026 Commonwealth Games, winning 16 medals in Glasgow. Indian boxers led the medal rush with seven gold and three silver medals. India’s overall tally reached 39 medals, including 13 gold, 17 silver and nine bronze. The impressive haul moved India to fourth place in the medal standings.