Sanju Samson: സഞ്ജുവിനായി കൂറ്റന്‍ കട്ട്ഔട്ട്; ‘അടിച്ചുകേറി വാ ചേട്ടാ’ എന്ന് ആരാധകര്‍; ഇന്ന് മിന്നിക്കുമോ?

India vs New Zealand 5th T20: സഞ്ജു സാംസണിന്റെ കട്ട്ഔട്ട് സ്ഥാപിച്ച് ആരാധകര്‍. കാര്യവട്ടം ടി20ക്ക് മുന്നോടിയായാണ് 40 അടി ഉയരമുള്ള കട്ട്ഔട്ട് സ്ഥാപിച്ചത്. സഞ്ജു സാംസണ്‍ ഫാന്‍സ് അസോസിയേഷന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലാണ്.

Sanju Samson: സഞ്ജുവിനായി കൂറ്റന്‍ കട്ട്ഔട്ട്; അടിച്ചുകേറി വാ ചേട്ടാ എന്ന് ആരാധകര്‍; ഇന്ന് മിന്നിക്കുമോ?

Sanju Samson

Published: 

31 Jan 2026 | 02:49 PM

തിരുവനന്തപുരം: സഞ്ജു സാംസണിന്റെ കൂറ്റന്‍ കട്ട്ഔട്ട് സ്ഥാപിച്ച് ആരാധകര്‍. കാര്യവട്ടം ടി20ക്ക് മുന്നോടിയായാണ് ആരാധകര്‍ 40 അടി ഉയരമുള്ള കട്ട്ഔട്ട് സ്ഥാപിച്ചത്. സഞ്ജു സാംസണ്‍ ഫാന്‍സ് അസോസിയേഷന്‍ (എസ്എസ്എഫ്എ) ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലാണ്. ‘അടിച്ച് കേറി വാ ചേട്ടാ’ എന്ന ക്യാപ്ഷനോടെയാണ് എസ്എസ്എഫ്എ വീഡിയോ പങ്കുവച്ചത്.

ദേശീയ സീനിയര്‍ ടീമിന്റെ ഭാഗമായിട്ട് 10 വര്‍ഷത്തിലേറെ പിന്നിട്ടിട്ടും, സഞ്ജുവിന് ഇതുവരെ ഇന്ത്യന്‍ ടീമിനായി കേരളത്തില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ താരത്തിന് സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാകും.

താരം ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. നാല് മത്സരങ്ങളിലും കൂടി 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

Also Read: Abhishek Sharma: അഭിഷേക് ശർമ്മയെ എങ്ങനെ പുറത്താക്കും?; തന്ത്രം വെളിപ്പെടുത്തി മാറ്റ് ഹെൻറി

ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും, സഞ്ജുവിന് ഇന്നും അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകും, ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കലും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ടീം മാനേജ്‌മെന്റിന്റെ പിന്തുണ സഞ്ജുവിന് ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും പ്രതികരണം.

അവസരം ലഭിച്ചാല്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഇന്നും നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനുള്ള സാധ്യത കൂടുതലാണ്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇഷാന്‍ കിഷന്‍-അഭിഷേക് ശര്‍മ സഖ്യം ലോകകപ്പില്‍ ഓപ്പണര്‍മാരായേക്കും.

കട്ട്ഔട്ട് വീഡിയോ കാണാം

വീഡിയോ ക്രെഡിറ്റ്, കടപ്പാട്: എസ്എസ്എഫ്എ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ്‌

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്