AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഫൈനലില്‍ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്ത് സൂര്യ; പ്ലേയിങ് ഇലവനില്‍ മാറ്റം

Asia Cup 2025 Final India vs Pakistan Toss Update: ഹാര്‍ദ്ദിക്കിന് പകരം റിങ്കു സിങ് പ്ലേയിങ് ഇലവനില്‍ ഇടം നേടി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ശിവം ദുബെയും, ജസ്പ്രീത് ബുംറയും തിരിച്ചെത്തി. ഇതോടെ അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും പുറത്തായി

Asia Cup 2025: ഫൈനലില്‍ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്ത് സൂര്യ; പ്ലേയിങ് ഇലവനില്‍ മാറ്റം
ടോസ്‌ Image Credit source: facebook.com/AsianCricketCouncil
Jayadevan AM
Jayadevan AM | Published: 28 Sep 2025 | 07:49 PM

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയച്ചു. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ കളിക്കില്ല. ഹാര്‍ദ്ദിക്കിന് പകരം റിങ്കു സിങ് പ്ലേയിങ് ഇലവനില്‍ ഇടം നേടി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ശിവം ദുബെയും, ജസ്പ്രീത് ബുംറയും തിരിച്ചെത്തി. ഇതോടെ അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും പുറത്തായി. പാകിസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല. ഇത്തവണയും ഇരുക്യാപ്റ്റന്‍മാരും ഹസ്തദാനം ചെയ്തില്ല. മത്സരത്തിന് മുമ്പ് ട്രോഫിക്കൊപ്പമുള്ള ഫോട്ടോഷൂട്ടില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു.

Also Read: Sanju Samson: ഇത്തവണ ഉറപ്പിക്കാമോ? സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് ഇനി വേണ്ടത് 31 റണ്‍സ് മാത്രം

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, അക്സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

പാകിസ്ഥാന്‍: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ, ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.