AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഇന്നല്ലെങ്കിൽ പിന്നെ ഒരിക്കലുമില്ല; അഞ്ചാം നമ്പറിൽ ചുവടുറപ്പിക്കാൻ സഞ്ജുവിന് ഇന്ന് അവസാന അവസരം

Sanju Samson Batting Position: അഞ്ചാം നമ്പറിൽ സഞ്ജുവിൻ്റെ സാധ്യതകൾ അവസാനിക്കുകയാണ്. ഇന്ന് കൂടി പരാജയപ്പെട്ടാൽ അടുത്തകളി ജിതേഷ് ശർമ്മ കളിക്കും.

Asia Cup 2025: ഇന്നല്ലെങ്കിൽ പിന്നെ ഒരിക്കലുമില്ല; അഞ്ചാം നമ്പറിൽ ചുവടുറപ്പിക്കാൻ സഞ്ജുവിന് ഇന്ന് അവസാന അവസരം
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 24 Sep 2025 15:01 PM

ഇന്ത്യൻ ടി20 ടീമിലെ അഞ്ചാം നമ്പറിൽ ചുവടുറപ്പിക്കാൻ സഞ്ജു സാംസണ് ഇന്ന് അവസാന അവസരം. ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കുന്ന സൂപ്പർ ഫോർ മത്സരത്തിലും പരാജയപ്പെട്ടാൽ സഞ്ജുവിന് പകരം ജിതേഷ് ശർമ്മ ടീമിലെത്തും. ഇന്ന് പരാജയപ്പെട്ടാൽ ഏഷ്യാ കപ്പ് മാത്രമല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള വഴിയും സഞ്ജുവിന് മുന്നിൽ അടയും.

അഞ്ചാം നമ്പരിൽ ഒരു ഓട്ടയടക്കലിന് ശ്രമിക്കുകയാണ് ടീം മാനേജ്മെൻ്റ്. മാനേജ്മെൻ്റിൽ നിന്ന് കൃത്യമായ നിർദ്ദേശം ലഭിച്ചിട്ടാണ് സഞ്ജു ഓപ്പണർ റോളിലേക്ക് അഡാപ്റ്റ് ആവുന്നത്. ഐപിഎൽ, സയ്യിദ് മുഷ്താഖ് അലി ട്രോഫി, കേരള പ്രീമിയർ ലീഗ് എന്നുവേണ്ട, എല്ലായിടത്തും ഇതോടെ സഞ്ജു ഓപ്പണറായി. എല്ലായിടത്തും വൻ വിജയവുമായി. ഇന്ത്യൻ ജഴ്സിയിയിൽ മൂന്ന് സെഞ്ചുറികൾ, ഒരു ഫിഫ്റ്റി, 522 റൺസ്, 32 ശരാശരി, 178 സ്ട്രൈക്ക് റേറ്റ്. സ്വപ്നസമാനം.

Also Read: Asia Cup 2025: ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിക്കാന്‍ ഇന്ത്യ, ബംഗ്ലാദേശിനെതിരെ ടീമില്‍ മാറ്റങ്ങളുണ്ടാകുമോ?

ഇതിനിടെയാണ് വിരാട് കോലി ടി20യിൽ നിന്ന് വിരമിക്കുന്നത്. ഇതോടെ കോലിയുടെ ഗ്ലാമർ റോളിൽ (കിങ്) ബിസിസിഐയും മാധ്യമങ്ങളും ചേർത്തുവച്ച ഗിലിനെ (പ്രിൻസ്) ത്രീ ഫോർമാറ്റ് പ്ലയർ ആക്കേണ്ട ആവശ്യകതയുണ്ടായി. ആർസിബിയുടെ മത്സരങ്ങളിൽ ക്യാപ്റ്റൻ രജത് പാടിദാറിൻ്റെ ചിത്രത്തിന് പകരം കോലിയുടെ ചിത്രം വെക്കുന്ന അതേ സ്ട്രാറ്റജി. മാർക്കറ്റിങ്, പണം. പൊടുന്നനെ ഗിൽ ടി20യിലെത്തുന്നു, ഏഷ്യാ കപ്പ് ടീം വൈസ് ക്യാപ്റ്റനാവുന്നു. നേരത്തെ ടി20യിൽ ഗിൽ വൈസ് ക്യാപ്റ്റനായിരുന്നു എന്നതൊന്നും നല്ല മറുപടിയല്ല. ഓൾറെഡി സെറ്റ് ആയ ഓപ്പണിങ് പെയറിൽ നിന്ന് സഞ്ജുവിനെ മാറ്റി ഗില്ലിനെ പ്രതിഷ്ഠിക്കുന്നു. സഞ്ജു അഞ്ചാം നമ്പരിലേക്ക് തള്ളപ്പെടുന്നു.

കരിയറിൽ സഞ്ജു അങ്ങനെ അഞ്ചാം നമ്പരിൽ കളിച്ചിട്ടില്ല. മൂന്നാം നമ്പറിൽ കളിച്ചിരുന്ന സഞ്ജുവിനെ ഓപ്പണറാക്കി, ആ പൊസിഷനിൽ സെറ്റാക്കി പെട്ടെന്ന് അഞ്ചാം നമ്പറിലേക്ക് മാറ്റുകയായിരുന്നു. പുറത്തുനിന്ന് അനീതിയെന്ന് പറയാമെങ്കിലും സഞ്ജുവിൻ്റെ നാളുകൾ എണ്ണപ്പെട്ടു എന്നതാണ് സത്യം.