AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഫീൽഡ് ചെയ്യുന്നതിനിടെ പരിക്ക്, പാകിസ്ഥാനെതിരെ അക്‌സര്‍ പട്ടേല്‍ കളിക്കുമോ?

Axar Patel Injury Update: ഒമാന്റെ ബാറ്റിങിനിടെ പതിനഞ്ചാം ഓവറിലാണ് അക്‌സറിന് പരിക്കേറ്റത്. ഹമ്മദ് മിര്‍സയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുകയായിരുന്നു അകസര്‍. ഇതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് താരം മൈതാനത്തിന് പുറത്തേക്ക് പോയി

Asia Cup 2025: ഫീൽഡ് ചെയ്യുന്നതിനിടെ പരിക്ക്, പാകിസ്ഥാനെതിരെ അക്‌സര്‍ പട്ടേല്‍ കളിക്കുമോ?
അക്സർ പട്ടേൽImage Credit source: PTI
Jayadevan AM
Jayadevan AM | Published: 20 Sep 2025 | 02:34 PM

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാമ്പിന് ആശങ്കയായി അക്‌സര്‍ പട്ടേലിന്റെ പരിക്ക്. ഒമാനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് അക്‌സറിന് പരിക്കേറ്റത്. എന്നാല്‍ അക്‌സറിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. താരം സുഖമായിരിക്കുന്നുവെന്ന് ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് അറിയിച്ചു. പാകിസ്ഥാനെതിരെ അക്‌സര്‍ കളിക്കാനാണ് സാധ്യത.

ഒമാന്റെ ബാറ്റിങിനിടെ പതിനഞ്ചാം ഓവറിലാണ് അക്‌സറിന് പരിക്കേറ്റത്. ഹമ്മദ് മിര്‍സയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുകയായിരുന്നു അകസര്‍. ഇതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് താരം മൈതാനത്തിന് പുറത്തേക്ക് പോയി. പിന്നീട് കളിക്കളത്തിലേക്ക് തിരികെയെത്തിയതുമില്ല. ഇതോടെയാണ് താരം പാകിസ്ഥാനെതിരെ കളിക്കുമോയെന്നതില്‍ ആശങ്ക ഉയര്‍ന്നത്.

Also Read: Sanju Samson: കളിയിലെ താരമായിട്ടും സഞ്ജുവിന് കുറ്റം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഒരോവര്‍ മാത്രമാണ് അകസര്‍ ഒമാനെതിരെ എറിഞ്ഞത്. നാല് റണ്‍സ് മാത്രം വഴങ്ങി. വിക്കറ്റ് ലഭിച്ചില്ല. ബാറ്റിങില്‍ താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 13 പന്തില്‍ 26 റണ്‍സെടുത്തു. മൂന്ന് ഫോറും ഒരു സിക്‌സറും നേടി. ആമിര്‍ ഖലീമിന്റെ പന്തില്‍ വിനായക് ശുക്ലയ്ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിന് ജയിച്ചു. 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജു സാംസണാണ് മാന്‍ ഓഫ് ദ മാച്ച്.