AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചാല്‍ എന്ത് സംഭവിക്കും? ‘ലാഭനഷ്ട’ കണക്കുകള്‍ ഇങ്ങനെ

India vs Pakistan Asia Cup 2025 Match: ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രീ മാച്ച് അപ്‌ഡേറ്റുകള്‍ പോലും ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നില്ല. ഇനി മത്സരം മത്സരം പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചാല്‍ പാകിസ്ഥാനാകും ലാഭം

Asia Cup 2025: പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചാല്‍ എന്ത് സംഭവിക്കും? ‘ലാഭനഷ്ട’ കണക്കുകള്‍ ഇങ്ങനെ
ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരായ സൂര്യകുമാർ യാദവും സൽമാൻ അലി ആഘയുംImage Credit source: PTI
jayadevan-am
Jayadevan AM | Published: 14 Sep 2025 12:51 PM

ണ്ടൊക്കെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ ആവേശഭരിതരാകുമായിരുന്നു. ടിക്കറ്റുകളൊക്കെ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. ഇന്ന് സാഹചര്യങ്ങളേറെ മാറി. ആരാധകര്‍ക്ക് പഴയ ആവേശമില്ല. ടിക്കറ്റുകള്‍ കാര്യമായി വിറ്റുപോകുന്നുമില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണ് കാരണം. ഇന്ത്യ പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമല്ല. വലിയ ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്.

എങ്കിലും, ബിസിസിഐ ‘അപ്രഖ്യാപിത ബോയ്‌കോട്ട്’ ഇന്ന് നടത്തുമെന്നാണ് അഭ്യൂഹം. അതായത് ബിസിസിഐ പ്രതിനിധികളില്‍ പലരും മത്സരം കാണാനെത്തിയേക്കില്ല. ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രീ മാച്ച് അപ്‌ഡേറ്റുകള്‍ പോലും ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നില്ല. ഇനി മത്സരം മത്സരം പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചാല്‍ പാകിസ്ഥാനാകും ലാഭം.

നിലവില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയാണ് ഒന്നാമത്. രണ്ടാമതാണ് പാകിസ്ഥാന്റെ സ്ഥാനം. മത്സരം ബഹിഷ്‌കരിച്ചാല്‍ ഇന്ത്യ തീരുമാനിച്ചാല്‍, ആ മാച്ചിന്റെ പോയിന്റ് പാകിസ്ഥാന് ലഭിക്കും. അതോടെ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തും. സൂപ്പര്‍ ഫോറിലും മത്സരം ബഹിഷ്‌കരിച്ചാല്‍ ഇതു തന്നെയാകും സ്ഥിതി. ഇനി ഫൈനലിലാണ് മത്സരം ബഹിഷ്‌കരിക്കുന്നതെങ്കിലോ? അപ്പോഴും കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. മാത്രമല്ല, പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യും.

ഇന്ത്യയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. ഒരു ടീമില്‍ നിന്നും കാര്യമായ വെല്ലുവിളി ഇത്തവണ പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അത് പാകിസ്ഥാന് കിരീടം ലഭിക്കാന്‍ സാധ്യതകളൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഏതാനും മാസം മുമ്പ് നടന്ന വേള്‍ഡ് ലെജന്‍ന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അതുകൊണ്ട് അന്ന് പാകിസ്ഥാന് പോയിന്റ് ലഭിക്കുകയും ചെയ്തു.