AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ, ഒമാന്‍ പൊരുതിത്തോറ്റു, സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദ മാച്ച്‌

India beat Oman in Asia Cup 2025: ബാറ്റിങ് ഓര്‍ഡറില്‍ അഴിച്ചുപണി നടത്തിയ ഇന്ത്യ, സഞ്ജു സാംസണെ മൂന്നാമത് ഇറക്കി. ഏഷ്യാ കപ്പില്‍ ഇതാദ്യമായി കളിക്കുന്ന സഞ്ജു കിട്ടിയ അവസരം മുതലാക്കി. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലും താരം 45 പന്തില്‍ 56 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Asia Cup 2025: ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ, ഒമാന്‍ പൊരുതിത്തോറ്റു, സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദ മാച്ച്‌
India Vs OmanImage Credit source: facebook.com/IndianCricketTeam
Jayadevan AM
Jayadevan AM | Published: 20 Sep 2025 | 05:48 AM

Asia cup 2025 India vs Oman: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരവും ജയിച്ച്, സൂപ്പര്‍ ഫോറിന് മുമ്പ് ആത്മവിശ്വാസം വര്‍ധിപ്പിച്ച് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെ 21 റണ്‍സിനാണ് തോല്‍പിച്ചത്. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ എട്ടിന് 188, ഒമാന്‍-20 ഓവറില്‍ നാലിന് 167. താരതമ്യേന ദുര്‍ബലരെങ്കിലും മികച്ച പോരാട്ടം ഒമാന്‍ കാഴ്ചവച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടപ്പെട്ടത് തിരിച്ചടിയായി. എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഗില്ലിനെ ഫൈസല്‍ ഷാ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ഒമാനെതിരെ ബാറ്റിങ് ഓര്‍ഡറില്‍ അഴിച്ചുപണി നടത്തിയ ഇന്ത്യ, സഞ്ജു സാംസണെ മൂന്നാമത് ഇറക്കി. ഏഷ്യാ കപ്പില്‍ ഇതാദ്യമായി കളിക്കുന്ന സഞ്ജു കിട്ടിയ അവസരം മുതലാക്കി. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലും താരം 45 പന്തില്‍ 56 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

അഭിഷേക് ശര്‍മ-15 പന്തില്‍ 38, അക്‌സര്‍ പട്ടേല്‍-13 പന്തില്‍ 26, തിലക് വര്‍മ-18 പന്തില്‍ 29 എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ-ഒരു പന്തില്‍ ഒന്ന്, ശിവം ദുബെ-എട്ട് പന്തില്‍ അഞ്ച്, ഹര്‍ഷിത് റാണ-പുറത്താകാതെ എട്ട് പന്തില്‍ 13, അര്‍ഷ്ദീപ് സിങ്-ഒരു പന്തില്‍ ഒന്ന്, കുല്‍ദീപ് യാദവ്-മൂന്ന് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങിന് ഇറങ്ങിയില്ല. ഒമാനു വേണ്ടി ഫൈസല്‍ ഷായും, ജിതന്‍കുമാര്‍ രാമാനന്ദിയും, ആമിര്‍ കലീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Also Read: Asia Cup 2025: കണ്ടതെല്ലാം ട്രെയിലര്‍ മാത്രം, കളി ഇനി കാണാനിരിക്കുന്നതേയുള്ളൂ; സൂപ്പര്‍ 4 ഷെഡ്യൂള്‍ പുറത്ത്‌

ഒമാന്റെ പോരാട്ടം

46 പന്തില്‍ 64 റണ്‍സെടുത്ത ആമിര്‍ കലീമും, 33 പന്തില്‍ 51 റണ്‍സെടുത്ത ഹമ്മദ് മിര്‍സയും ഒമാന് വേണ്ടി പൊരുതി. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്-33 പന്തില്‍ 32, ജിതന്‍കുമാര്‍ രാമാനന്ദി-അഞ്ച് പന്തില്‍ 12 നോട്ടൗട്ട് എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ. കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

സഞ്ജു നേടിയ മനോഹരമായ ഒരു സിക്‌സ്‌