Asia Cup 2025: ശ്രീലങ്കയോട് തോറ്റ് അഫ്ഗാനിസ്ഥാന്‍ പുറത്ത്; സൂപ്പര്‍ 4 ചിത്രം തെളിഞ്ഞു
Asia Cup 2025 Sri Lanka beat Afghanistan by six wickets: ഇതോടെ, ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ, പാകിസ്ഥാന്‍, ബിയില്‍ നിന്ന് ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ യോഗ്യത നേടി. യുഎഇ, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ പുറത്തായി
Asia Cup Sri Lanka vs Afghanistan: ഏഷ്യാ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റ് അഫ്ഗാനിസ്ഥാന്‍ പുറത്തായി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍-20 ഓവറില്‍ എട്ട് വിക്കറ്റിന് 169. ശ്രീലങ്ക-18.4 ഓവറില്‍ നാല് വിക്കറ്റിന് 171. പുറത്താകാതെ 52 പന്തില്‍ 74 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ജയം അനായാസമാക്കിയത്.
ഓപ്പണര്‍ പഥും നിസങ്കയെയും (അഞ്ച് പന്തില്‍ 6), മൂന്നാമനായി എത്തിയ കാമില്‍ മിശാരയെയും (10 പന്തില്‍ നാല്) തുടക്കത്തില്‍ നഷ്ടമായെങ്കിലും, കുശാല്‍ പെരേര (20 പന്തില്‍ 28), ചരിത് അസലങ്ക (12 പന്തില്‍ 17), കാമിന്ദു മെന്‍ഡിസ് (13 പന്തില്‍ 26 നോട്ടൗട്ട്) എന്നിവരെ ഒപ്പം കൂട്ടി മെന്‍ഡിസ് ലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു.
അഫ്ഗാനു വേണ്ടി മുജീബ് ഉര്‍ റഹ്‌മാന്‍, അസ്മത്തുല്ല ഒമര്‍സായി, മുഹമ്മദ് നബി, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 22 പന്തില്‍ 60 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. റഹ്‌മാനുല്ല ഗുര്‍ബാസ്-എട്ട് പന്തില്‍ 14, സെദിഖുല്ല അടല്‍-14 പന്തില്‍ 18, കരിം ജനത്-മൂന്ന് പന്തില്‍ ഒന്ന്, ഇബ്രാഹിം സദ്രാന്‍-27 പന്തില്‍ 24, ദാര്‍വിഷ് അബ്ദുല്‍ റസൂലി-16 പന്തില്‍ ഒമ്പത്, അസ്മത്തുല്ല ഒമര്‍സായി-നാല് പന്തില്‍ 6, റാഷിദ് ഖാന്‍-23 പന്തില്‍ 24, നൂര്‍ അഹമ്മദ്-നാല് പന്തില്‍ 6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ തുഷാര നാല് വിക്കറ്റ് സ്വന്തമാക്കി.




സൂപ്പര്‍ ഫോര്‍ ചിത്രം തെളിഞ്ഞു
ഇതോടെ, ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ, പാകിസ്ഥാന്‍, ബിയില്‍ നിന്ന് ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ യോഗ്യത നേടി. യുഎഇ, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ പുറത്തായി.
മത്സരത്തിന്റെ പ്രസക്തഭാഗങ്ങള്‍