Asia Cup 2025: കണ്ടതെല്ലാം ട്രെയിലര്‍ മാത്രം, കളി ഇനി കാണാനിരിക്കുന്നതേയുള്ളൂ; സൂപ്പര്‍ 4 ഷെഡ്യൂള്‍ പുറത്ത്‌

Asia Cup 2025 super four schedule details in Malayalam: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് നടക്കും. ഇന്ത്യയും ഒമാനും തമ്മിലാണ് മത്സരം. അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. ഇന്ത്യയും ഒമാനും ഒഴികെയുള്ള ടീമുകളെല്ലാം ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കി

Asia Cup 2025: കണ്ടതെല്ലാം ട്രെയിലര്‍ മാത്രം, കളി ഇനി കാണാനിരിക്കുന്നതേയുള്ളൂ; സൂപ്പര്‍ 4 ഷെഡ്യൂള്‍ പുറത്ത്‌

India Vs Pakistan

Updated On: 

19 Sep 2025 13:14 PM

Asia cup 2025 Super 4 matches: ഗ്രൂപ്പ് ഘട്ടത്തില്‍ അതിദയനീയമായി പരാജയപ്പെട്ട, പാകിസ്ഥാനെ ഒരിക്കല്‍ കൂടി തറപറ്റിക്കാനുള്ള ഒരുക്കത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. ഈ ഞായറാഴ്ച ദുബായിലാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരിക്കല്‍ കൂടി നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. പാകിസ്ഥാന്‍ രണ്ടാമതായിരുന്നു. സെപ്തംബര്‍ 24ന് ബംഗ്ലാദേശിനെതിരെയും, 26ന് ശ്രീലങ്കയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്.

സൂപ്പര്‍ ഫോറിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ഫൈനലിലേക്ക് യോഗ്യത നേടും. സെപ്തംബര്‍ 28നാണ് ഫൈനല്‍. ഇന്ത്യ അനായാസം കിരീടം തൂക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നാളെ നടക്കുന്ന ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടത്തോടെയാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി ശ്രീലങ്കയും, രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തുകയായിരുന്നു.

23ന് പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം 25നാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരമാണ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടം.

സൂപ്പര്‍ 4 ഷെഡ്യൂള്‍

  • സെപ്തംബര്‍ 20: ശ്രീലങ്ക-ബംഗ്ലാദേശ് (ദുബായില്‍ വൈകിട്ട് എട്ട് മണിക്ക്)
  • സെപ്തംബര്‍ 21: ഇന്ത്യ-പാകിസ്ഥാന്‍ (ദുബായില്‍ വൈകിട്ട് എട്ട് മണിക്ക്)
  • സെപ്തംബര്‍ 23: പാകിസ്ഥാന്‍-ശ്രീലങ്ക (അബുദാബിയില്‍ വൈകിട്ട് എട്ട് മണിക്ക്)
  • സെപ്തംബര്‍ 24: ഇന്ത്യ-ബംഗ്ലാദേശ് (ദുബായില്‍ വൈകിട്ട് എട്ട് മണിക്ക്)
  • സെപ്തംബര്‍ 25: പാകിസ്ഥാന്‍-ബംഗ്ലാദേശ് (ദുബായില്‍ വൈകിട്ട് എട്ട് മണിക്ക്)
  • സെപ്തംബര്‍ 26: ഇന്ത്യ-ശ്രീലങ്ക (ദുബായില്‍ വൈകിട്ട് എട്ട് മണിക്ക്)
  • സെപ്തംബര്‍ 28: ഫൈനല്‍ (ദുബായില്‍ വൈകിട്ട് എട്ട് മണിക്ക്)

ഇന്ത്യ ഇന്ന് ഒമാനെതിരെ

അതേസമയം, ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് നടക്കും. ഇന്ത്യയും ഒമാനും തമ്മിലാണ് മത്സരം. അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. ഇന്ത്യയും ഒമാനും ഒഴികെയുള്ള ടീമുകളെല്ലാം ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

Also Read: Asia Cup 2025: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരിന് ഇന്ത്യ, ഒമാനെതിരെ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ സൂപ്പര്‍ ഫോറിന് യോഗ്യത നേടി. യുഎഇ, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ പുറത്തായി. രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാമത്. ഒമാന്‍ രണ്ടിലും തോറ്റു.

ഇന്ത്യ-പാക് മത്സരത്തിന് ശേഷം ബിസിസിഐ പങ്കുവച്ച വീഡിയോ

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കിടപ്പു രോഗിയെ വോട്ട് ചെയ്യിക്കാൻ എത്തിയപ്പോൾ
ജനങ്ങൾ മടുത്തു അവർക്ക് മാറ്റം വേണം
ദിലീപും കാവ്യയും വോട്ട് ചെയ്യാൻ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ