Sanju Samson: നൈസായിട്ട് ഒഴിവാക്കാനുള്ള പരിപാടി? സഞ്ജു കളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ സൂര്യകുമാര്‍ പറഞ്ഞത്‌

Suryakumar Yadav breaks silence on Sanju Samson's inclusion in the playing XI: സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കി. സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം സംബന്ധിച്ചുള്ള അനിശ്ചിതത്വം ശക്തിപ്പെടുത്തുന്നതാണ് സൂര്യയുടെ മറുപടി

Sanju Samson: നൈസായിട്ട് ഒഴിവാക്കാനുള്ള പരിപാടി? സഞ്ജു കളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ സൂര്യകുമാര്‍ പറഞ്ഞത്‌

സൂര്യകുമാർ യാദവും സഞ്ജു സാംസണും

Updated On: 

09 Sep 2025 17:07 PM

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടില്ലെന്ന് സൂചന. മറ്റ് താരങ്ങള്‍ നെറ്റ്‌സില്‍ കൂടുതല്‍ നേരം പരിശീലിച്ചപ്പോള്‍, വളരെ കുറച്ച് സമയം മാത്രമാണ് സഞ്ജു അവിടെ ചെലവഴിച്ചത്. യുഎഇയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് ഇന്ത്യന്‍ ടീമിനെ പരിശീലന സെഷനെന്ന് ആരാധകര്‍ സംശയിക്കുന്നു. അതേസമയം, സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കി.

‘അദ്ദേഹത്തെ ഞങ്ങള്‍ വളരെ നന്നായി പരിഗണിക്കുന്നുണ്ടെന്നും, നാളെ ഉചിതമായ തീരുമാനമെടുക്കു’മെന്നും സൂര്യകുമാര്‍ യാദവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. പ്ലേയിങ് ഇലവന്‍ അയച്ചുതരാമെന്നും സൂര്യകുമാര്‍ തമാശരൂപേണ മറുപടി നല്‍കി. സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം സംബന്ധിച്ചുള്ള അനിശ്ചിതത്വം ശക്തിപ്പെടുത്തുന്നതാണ് സൂര്യയുടെ മറുപടി.

വീഡിയോ കാണാം


Also Read: Asia Cup 2025: കൂട്ടത്തിലെ കൊമ്പന്‍ ഇന്ത്യ തന്നെ, ‘ഭീഷണി’കളില്ല

അതേസമയം, ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ നടത്തിയ ഫീല്‍ഡിങ് ചലഞ്ചില്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. താരങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് ചലഞ്ച് സംഘടിപ്പിച്ചത്. ഓടി വന്ന് പന്തെടുത്ത് സ്റ്റമ്പില്‍ കൊള്ളിക്കുന്നതായിരുന്നു ചലഞ്ച്.

പരിശീലന വീഡിയോ

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ, ശിവം ദുബെ, കുല്‍ദീപ് യാദവ്‌, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ പരാജയപ്പെട്ടു. എന്നാല്‍ ജിതേഷ് ശര്‍മ, റിങ്കു സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പന്ത് കൃത്യമായി സ്റ്റമ്പില്‍ കൊള്ളിച്ചു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി