India A vs Australia A: അഭിഷേക് ശര്‍മ ഏകദിനത്തിലേക്കും, ഓസീസിനെതിരെ സഞ്ജുവിനെ തഴഞ്ഞു, ശ്രേയസ് ക്യാപ്റ്റന്‍

India A and Rest of India squads announced: ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസിനെ പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. ശ്രേയസിനെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനാക്കിയത് ഇതിന്റെ ഭാഗമാണോയെന്ന് വ്യക്തമല്ല

India A vs Australia A: അഭിഷേക് ശര്‍മ ഏകദിനത്തിലേക്കും, ഓസീസിനെതിരെ സഞ്ജുവിനെ തഴഞ്ഞു, ശ്രേയസ് ക്യാപ്റ്റന്‍

ശ്രേയസ് അയ്യര്‍

Published: 

25 Sep 2025 20:15 PM

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസിനെ പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. ശ്രേയസിനെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനാക്കിയത് ഇതിന്റെ ഭാഗമാണോയെന്ന് വ്യക്തമല്ല. തിലക് വര്‍മ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ തുടങ്ങിയവര്‍ രണ്ടും, മൂന്നും മത്സരങ്ങളുള്ള ടീമിലുണ്ട്. ആദ്യ മത്സരത്തില്‍ ഇവരില്ല.

സെപ്തംബര്‍ 30ന് കാണ്‍പൂരിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇതിനു ശേഷം ഓസീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ഇടം നേടാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു.

ഒക്ടോബര്‍ 19, 23, 25 തീയതികളിലാണ് സീനിയര്‍ ടീമുകളുടെ ഏകദിന പരമ്പര നടക്കുന്നത്. എ ടീമിലെ ചില താരങ്ങളെ സീനിയര്‍ ടീമിലേക്കും പരിഗണിച്ചേക്കാം.

ആദ്യ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ, പ്രഭ്‌സിമ്രാൻ സിംഗ്, റിയാൻ പരാഗ്, ആയുഷ് ബഡോണി, സൂര്യൻഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുർജപ്‌നീത് സിംഗ്, യുധ്വിർ സിംഗ്, രവി ബിഷ്‌ണോയ്, അഭിഷേക് പോറെൽ, പ്രിയാൻഷ് ആര്യ, സിമർജീത് സിംഗ്.

2, 3 ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ, തിലക് വർമ, അഭിഷേക് ശർമ്മ, പ്രഭ്‌സിമ്രൻ സിംഗ്, റിയാൻ പരാഗ്, ആയുഷ് ബഡോണി, സൂര്യൻഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുർജപ്‌നീത് സിംഗ്, യുധ്വിർ സിംഗ്, രവി ബിഷ്‌നോയ്, അഭിഷേക് പോറെൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്.

Also Read: Sanju Samson: ഒന്നാം നമ്പറില്‍ നിന്ന് വാലറ്റത്തേക്ക്; സഞ്ജുവിനെ എന്തിന് ഒതുക്കി?

ഇറാനി കപ്പ്‌

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും പ്രഖ്യാപിച്ചു. ശ്രേയസ് അയ്യറെ പരിഗണിച്ചിട്ടില്ല.റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ആറ് മാസത്തെ ഇടവേള എടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ശ്രേയസ് തീരുമാനം അറിയിച്ചതായി ബിസിസിഐ വ്യക്തമാക്കി.

ദൈർഘ്യമേറിയ ഫോർമാറ്റ് കളിക്കുമ്പോൾ അടുത്തിടെ ആവർത്തിച്ചുള്ള നടുവേദന അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രേയസ് റെഡ് ബോളില്‍ നിന്ന് ചെറിയ ബ്രേക്കെടുത്തത്. രജത് പട്ടീദാറാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്വാദാണ് ഉപനായകന്‍. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദർഭയ്‌ക്കെതിരെ ഒക്ടോബർ 1 മുതൽ നാഗ്പൂരിൽ ഇറാനി കപ്പ് നടക്കും.

റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ്: രജത് പട്ടീദാർ, അഭിമന്യു ഈശ്വരൻ, ആര്യൻ ജുയൽ, റുതുരാജ് ഗെയ്‌ക്‌വാദ്, യാഷ് ദുൽ, ഷെയ്ഖ് റഷീദ്, ഇഷാൻ കിഷൻ, തനുഷ് കൊട്ടിയൻ, മാനവ് സുത്താർ, ഗുർനൂർ ബ്രാർ, ഖലീൽ അഹമ്മദ്, ആകാശ് ദീപ്, അൻഷുൽ കാംബോജ്, സരൻഷ് ജെയിൻ.

ബിസിസിഐയുടെ അറിയിപ്പ്‌

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം