Dream11: ഡ്രീം ഇലവൻ മരിക്കുമ്പോൾ ഒപ്പം മരിക്കുന്നത് ചെറിയ ക്രിക്കറ്റ് ലീഗുകൾ; ഫാൻകോഡിന് ഇനി എന്ത് സംഭവിക്കും?

What Happens To Fancode With Dream11 Ban: ഡ്രീം ഇലവൻ്റെ നിരോധനത്തിൽ ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് ചെറിയ ക്രിക്കറ്റ് ലീഗുകളാണ്. ഡ്രീം ഇലവൻ്റെ റെവന്യൂ സോഴ്സ് അടയുമ്പോൾ ഫാൻകോഡിൻ്റെ ഭാവിയെന്തെന്നതും ചോദ്യചിഹ്നമാണ്.

Dream11: ഡ്രീം ഇലവൻ മരിക്കുമ്പോൾ ഒപ്പം മരിക്കുന്നത് ചെറിയ ക്രിക്കറ്റ് ലീഗുകൾ; ഫാൻകോഡിന് ഇനി എന്ത് സംഭവിക്കും?

ഡ്രീം11

Published: 

28 Aug 2025 11:11 AM

ഡ്രീം ഇലവൻ ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിച്ചപ്പോൾ ഒരുവശത്ത് ആ തീരുമാനം ഒരു മാസ്റ്റർ സ്ട്രോക്ക് ആയി. ഡ്രീം ഇലവനെക്കാൾ പ്രശ്നമുള്ള ആപ്പുകൾ നിരോധിച്ചവയിൽ ഉണ്ടായിരുന്നു. റമ്മി സർക്കിൾ പോലുള്ള ആപ്പുകൾ കാരണം പലരും ജീവനൊടുക്കിയിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ നിരോധനം നല്ല തീരുമാനമായിരുന്നു എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇതിനൊരു മറുവശമുണ്ട്.

ഡ്രീം ഇലവൻ, മൈ 11 സർക്കിൾ തുടങ്ങി ഫാൻ്റസി സ്പോർട്സ് ആപ്പുകൾ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ട്. ഫാൻ്റസി ഗെയിമിങ് ആപ്പുകളിൽ ഏറ്റവും വലിയ ആപ്പായ ഡീം ഇലവൻ കേവലം ഒരു ഗെയിമിങ് ആപ്പ് മാത്രമായിരുന്നില്ല. ലോകമെങ്ങുമുള്ള പല ചെറിയ ക്രിക്കറ്റ് ലീഗുകളുടെയും വിലാസം ഡ്രീം ഇലവനായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിവരുന്ന പ്രസിഡൻഷ്യൽ കപ്പും യൂറോപ്യൻ ക്രിക്കറ്റ് ലീഗും അടക്കം നിരവധി ചെറിയ ലീഗുകൾ കളിക്കുന്ന ആളുകളുണ്ടായിരുന്നു. അതുകൊണ്ടുള്ള പ്രയോജനം, ഇത് കളിക്കുന്നവരെങ്കിലും ഇത്തരം ലീഗുകൾ ശ്രദ്ധിക്കുന്നുണ്ടെന്നതായിരുന്നു.

Also Read: KCL 2025: റിപ്പിൾസ് ക്യാപ്റ്റനടക്കം സെപ്തംബർ നാല് മുതൽ ഉണ്ടാവില്ല; ദുലീപ് ട്രോഫിയിൽ തിരിച്ചടി കെസിഎൽ ടീമുകൾക്ക്

ഇത്തരം ലീഗുകൾ പലതും ഡ്രീം11ൻ്റെ തന്നെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാൻകോഡിൽ സ്ട്രീം ചെയ്തിരുന്നത്. യൂറോപ്യൻ ലീഗ്, പ്രസിഡൻഷ്യൽ കപ്പ് എന്നുവേണ്ട ഇപ്പോൾ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗും ഫാൻകോഡിൽ തന്നെയാണ് സ്ട്രീം ചെയ്യുന്നത്. ആരും കേൾക്കാത്തതും അറിയാത്തതുമായ ക്രിക്കറ്റ് മത്സരങ്ങൾ വളരെ തുച്ഛമായ പ്ലാനുകൾ വഴി ഫാൻകോഡിൽ ആസ്വദിക്കാൻ സൗകര്യമുണ്ട്. ക്രിക്കറ്റ് മാത്രമല്ല, ലാ ലിഗ ഉൾപ്പെടെ ഫുട്ബോൾ, കബഡി, മോട്ടോ ജിപി, ബാസ്കറ്റ്ബോൾ, ടെന്നിസ്, ഗോൾഫ് തുടങ്ങി പലതരം മത്സരങ്ങൾ ഫാൻകോഡ് സ്ട്രീം ചെയ്യുന്നുണ്ട്. ഇവയിൽ പലതിൻ്റെയും സ്പോൺസറായി ഡ്രീം ഇലവനുണ്ടായിരുന്നു. നിരോധനത്തോടെ സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം11 പിന്മാറും. ഇത് ഇത്തരം ലീഗുകളുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഫാൻകോഡിൽ ഈ മത്സരങ്ങൾ ഇപ്പോഴും സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും ഡ്രീം ഇലവൻ ഇല്ലാതെ എങ്ങനെയാണ് ഇത് തുടന്നുകൊണ്ടുപോകാനാവുക എന്ന് കണ്ടറിയണം.

നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
നന്ദി അറിയിക്കാൻ ദീലീപെത്തി
ഈ കേസിൽ എനിക്കെതിരെയാണ് ഗൂഢാലോചന നടന്നത്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ