U19 World Cup 2026: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍, പാകിസ്ഥാനെ പറപ്പിച്ചു

U19 World Cup 2026 India vs Pakistan: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറുകള്‍ക്കുള്ളില്‍ മറികടന്നെങ്കില്‍ മാത്രമേ പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

U19 World Cup 2026: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍, പാകിസ്ഥാനെ പറപ്പിച്ചു

U19 World Cup 2026 India Vs Pakistan

Updated On: 

01 Feb 2026 | 09:17 PM

അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. പാകിസ്ഥാനെ 58 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ കൗമാരപ്പട സെമിയിലെത്തിയത്. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 46.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി. 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറുകള്‍ക്കുള്ളില്‍ മറികടന്നെങ്കില്‍ മാത്രമേ പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സ്‌കോര്‍: ഇന്ത്യ 49.5 ഓവറില്‍ 252, പാകിസ്ഥാന്‍ 46.2 ഓവറില്‍ 194.

98 പന്തില്‍ 68 റണ്‍സെടുത്ത വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദിയുടെ ബാറ്റിങ് പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും അര്‍ധ ശതകം കടക്കാനായില്ല.

കനിഷ്‌ക് ചൗഹാനും (29 പന്തില്‍ 35), വൈഭവ് സൂര്യവംശിയും (22 പന്തില്‍ 30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മാത്രെ ഇന്നും നിരാശപ്പെടുത്തി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ആയുഷ് പൂജ്യത്തിന് പുറത്തായി.

Also Read: U19 World Cup 2026: തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ; നിർണായക കളിയിൽ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്

മലയാളി താരം ആരോണ്‍ ജോര്‍ജ്-25 പന്തില്‍ 16, വിഹാന്‍ മനോജ് മല്‍ഹോത്ര-43 പന്തില്‍ 21, അഭിഗ്യാന്‍ അഭിഷേക് കുന്ദു-27 പന്തില്‍ 16, ആബ്രിഷ് ആര്‍എസ്-28 പന്തില്‍ 29, ഖിലന്‍ പട്ടേല്‍-15 പന്തില്‍ 21, ദീപേഷ് ദേവേന്ദ്രന്‍-രണ്ട് പന്തില്‍ ഒന്ന്, ഹെനില്‍ പട്ടേല്‍-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.

മൂന്ന് വിക്കറ്റെടുത്ത അബ്ദുല്‍ സുഭാന്‍ പാക് ബൗളര്‍മാരില്‍ തിളങ്ങി. മുഹമ്മദ് സയ്യം രണ്ട് വിക്കറ്റും, അലി റാസ, അഹമ്മദ് ഹുസൈന്‍, മോമിന്‍ ഖമര്‍, അലി ഹസന്‍ ബലോച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

92 പന്തില്‍ 66 റണ്‍സെടുത്ത സമീര്‍ അഹമ്മദ് മിന്‍ഹാസിനും, 49 പന്തില്‍ 42 റണ്‍സെടുത്ത ഹംസ സഹൂറിനും മാത്രമാണ് പാക് നിരയില്‍ പോരാടാനായത്. മൂന്ന് വിക്കറ്റ് വീതമെടുത്ത ഖിലന്‍ പട്ടേലും, ആയുഷ് മാത്രെയും പാക് ബാറ്റര്‍മാരെ നിഷ്പ്രഭമാക്കി. ആംബ്രിഷ്, ഹെനില്‍, കനിഷ്‌ക്, വിഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടെടുത്തു.

നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ചേട്ടാ, ഒരു ടിക്കറ്റ്! കെഎസ്ആര്‍ടിസി ബസില്‍ കയറിയ ജര്‍മന്‍ ഷെപ്പേഡ്‌
വൈദ്യതിലൈനിൽ മനുഷ്യർ, ട്രെയിൻ വരുന്നു
ഹിമപ്പുലിയെ കണ്ടിട്ടുണ്ടോ ഗയ്‌സ്; എല്ലാം വരിവരിയായി പോകുന്നത് കണ്ടോ
Viral Video | തലനാരിഴയിൽ മരണം മാറി