India vs England: “ഇരുന്ന് കരയാനാവില്ലല്ലോ, അവരൊക്കെ പുതിയ ആളുകളല്ലേ”; ക്യാച്ച് പാഴാക്കുമ്പോൾ നിരാശ തോന്നാറുണ്ടെന്ന് ബുംറ

Jasprit Bumrah About Dropped Catches: ഫീൽഡർമാർ ക്യാച്ച് പാഴാക്കുമ്പോൾ നിരാശ തോന്നാറുണ്ടെങ്കിലും ഇരുന്ന് കരയാനാവില്ലല്ലോ എന്ന് ജസ്പ്രീത് ബുംറ. മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

India vs England: ഇരുന്ന് കരയാനാവില്ലല്ലോ, അവരൊക്കെ പുതിയ ആളുകളല്ലേ; ക്യാച്ച് പാഴാക്കുമ്പോൾ നിരാശ തോന്നാറുണ്ടെന്ന് ബുംറ

ജസ്പ്രീത് ബുംറ

Published: 

23 Jun 2025 | 11:28 AM

ഫീൽഡർമാർ ക്യാച്ച് പാഴാക്കുമ്പോൾ നിരാശ തോന്നാറുണ്ടെന്ന് പേസർ ജസ്പ്രീത് ബുംറ. ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ താരം മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നിരാശ പ്രകടമാക്കിയത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സിനിടെ ബുംറയുടെ ബൗളിംഗിൽ നാല് ക്യാച്ചുകളാണ് ഫീൽഡർമാർ പാഴാക്കിയത്.

“ഒരു സെക്കൻഡ് നേരത്തേക്ക് നിരാശ തോന്നും. പക്ഷെ, ഇരുന്ന് കരയാനാവില്ലല്ലോ. കളിയുമായി മുന്നോട്ടുപോകേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ഏറെ സമയം തലയിൽ വെക്കാതെ മറക്കാനാണ് ശ്രമിക്കാറുള്ളത്. അവരിൽ പലരും പുതിയ ആളുകളാണ്. തുടക്ക സമയങ്ങളിൽ പന്ത് ഇവിടെ കാണാൻ ബുദ്ധിമുട്ടാണ്. ആരും മനപൂർവം ക്യാച്ചുകൾ പാഴാക്കാറില്ല. അതൊക്കെ കളിയുടെ ഭാഗമാണ്. അവർ അതിൽ നിന്ന് പഠിക്കും. അവർക്ക് മേൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”- ബുംറ പറഞ്ഞു.

Also Read: India vs England: ബുംറയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം; ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ആറ് റൺസകലെ ഇംഗ്ലണ്ട് ഓൾ ഔട്ട്

ഫീൽഡർമാർ നാല് ക്യാച്ചുകൾ പാഴാക്കിയെങ്കിലും ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. സേന രാജ്യങ്ങളിൽ തൻ്റെ പത്താം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം ഇതോടെ സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഇത്. രണ്ട് തവണ കൂടി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്താനായാൽ ഈ റെക്കോർഡിൽ ബുംറ ഒന്നാമതാവും. നിലവിൽ പാക് ഇതിഹാസം വസീം അക്രമാണ് ഒന്നാമത്. സേന രാജ്യങ്ങളിൽ അക്രം 11 തവണ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുണ്ട്. എവേ ടെസ്റ്റുകളിൽ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടമുള്ള ഇന്ത്യൻ ബൗളർ മുൻ ക്യാപ്റ്റൻ കപിൽ ദേവാണ്. താരം 12 തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 465 റൺസ് നേടി ഓൾ ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് നില 96 റൺസായി.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്