AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഒറ്റയെണ്ണത്തിനും മെഡല്‍ കൊടുത്തുപോകരുത്; ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളില്‍ ഗവാസ്‌കര്‍ കലിപ്പില്‍

Sunil Gavaskar Slams Indian Team For Fielding Issues: ക്യാച്ചുകള്‍ കൈവിട്ടത് നിരാശജനകമായിരുന്നുവെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്. സാധാരണയായി നന്നായി ഫീല്‍ഡിങ് ചെയ്യാറുണ്ട്. പക്ഷേ, ഇത്തവണ നിര്‍ഭാഗ്യകരമായ ദിവസമായിരുന്നു. മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സിതാൻഷു കൊട്ടക്

India vs England: ഒറ്റയെണ്ണത്തിനും മെഡല്‍ കൊടുത്തുപോകരുത്; ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളില്‍ ഗവാസ്‌കര്‍ കലിപ്പില്‍
സുനിൽ ഗവാസ്കർImage Credit source: Getty
jayadevan-am
Jayadevan AM | Published: 22 Jun 2025 14:20 PM

ലീഡ്‌സ് ടെസ്റ്റില്‍ നിരവധി പിഴവുകളാണ് ഇന്ത്യ ഫീല്‍ഡിങില്‍ വരുത്തിയത്. ഒന്നിലേറെ ക്യാച്ചുകള്‍ ഇന്ത്യ കൈവിട്ടു. ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. മികച്ച ഫീല്‍ഡര്‍മാര്‍ക്ക് ഡ്രസില്‍ റൂമില്‍ മെഡല്‍ നല്‍കുന്ന പതിവ് ഇന്ത്യന്‍ ടീമിനുണ്ട്. എന്നാല്‍ ഇത്തവണ മെഡല്‍ നല്‍കുമെന്ന് കരുതുന്നില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മത്സരശേഷം ടി ദിലീപ് (ഫീല്‍ഡിങ് പരിശീലകന്‍) മെഡല്‍ നല്‍കാറുണ്ട്. എന്നാല്‍ ഫീല്‍ഡിങാണ് ഇത്തവണ ഏറ്റവും നിരാശജനകമായ കാര്യം. യശ്വസി ജയ്‌സ്വാള്‍ മികച്ച ഫീല്‍ഡറാണ്. പക്ഷേ, ഇത്തവണ അദ്ദേഹത്തിന് നന്നായി ഫീല്‍ഡ് ചെയ്യാനായില്ലെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് ഇതേ വിഷയം പരാമർശിച്ചു. ക്യാച്ചുകള്‍ കൈവിട്ടത് നിരാശജനകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി നന്നായി ഫീല്‍ഡിങ് ചെയ്യാറുണ്ട്. പക്ഷേ, ഇത്തവണ നിര്‍ഭാഗ്യകരമായ ദിവസമായിരുന്നു. മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Read Also: India vs England: ബാസ്‌ബോളില്‍ നിന്ന് പിന്‍വലിഞ്ഞ് ഇംഗ്ലണ്ട്; ലീഡ്‌സില്‍ ലീഡെടുക്കാന്‍ പ്രതിരോധതന്ത്രം

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 131 പന്തില്‍ 100 റണ്‍സുമായി ഒല്ലി പോപ്പും, 12 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറയാണ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്. ബെന്‍ ഡക്കറ്റ് 94 പന്തില്‍ 62 റണ്‍സെടുത്തു. സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (227 പന്തില്‍ 147), വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (178 പന്തില്‍ 134), യശ്വസി ജയ്‌സ്വാള്‍ (158 പന്തില്‍ 101) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ 471 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അടിച്ചുകൂട്ടിയത്.