India vs England: ഇന്ത്യ വരുന്നത് തോൽക്കാനെന്ന് മൈക്കൽ വോൺ; താനൊരു മണ്ടനാണെന്ന് നവ്ജോത് സിംഗ് സിദ്ധു

Michael Vaughan And Navjot Singh Sidhu Clash: ഓൺ എയറിൽ ഏറ്റുമുട്ടി നവ്ജോത് സിംഗ് സിദ്ധുവും മൈക്കൽ വോണും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെയാണ് സംഭവം.

India vs England: ഇന്ത്യ വരുന്നത് തോൽക്കാനെന്ന് മൈക്കൽ വോൺ; താനൊരു മണ്ടനാണെന്ന് നവ്ജോത് സിംഗ് സിദ്ധു

നവ്ജോത് സിംഗ് സിധു, മൈക്കൽ വോൺ

Published: 

21 Jun 2025 | 07:54 PM

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനിടെ പരസ്പരം ഏറ്റുമുട്ടി മൈക്കൽ വോണും നവ്ജോത് സിംഗ് സിദ്ധുവും. ഇന്ത്യ വരുന്നത് തോൽക്കാനാണെന്ന് വോൺ പറഞ്ഞതിന് മറുപടിയായി താനൊരു മണ്ടനാണെന്നാണ് സിദ്ധു പറഞ്ഞത്. മത്സരം ആരംഭിക്കുന്നതിന് മുൻപായിരുന്നു മൈക്കൽ വോണിൻ്റെ നിരീക്ഷണം. ജയ്സ്വാളും ഗില്ലും സെഞ്ചുറിയടിച്ചപ്പോഴാണ് സിദ്ധു ഇതിന് മറുപടി നൽകിയത്.

മത്സരം ആരംഭിക്കുന്നതിന് മുൻപ് കമൻ്ററിക്കിടെയാണ് മൈക്കൽ വോൺ പരമ്പര ഇംഗ്ലണ്ട് വിജയിക്കുമെന്ന് പറഞ്ഞത്. മുൻപും ഇന്ത്യക്കെതിരെ പലതവണ നിലപാടെടുത്തിട്ടുള്ള വോൺ ഇത്തവണയും ആ രീതിയാണ് തുടർന്നത്. “ഇന്ത്യ തോൽക്കാനായി വീണ്ടും വരുന്നു” എന്നായിരുന്നു ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ കൂടിയായ വോണിൻ്റെ പ്രസ്താവന. പിന്നീട് മത്സരം പുരോഗമിക്കവേ ഇന്ത്യ കളിയിൽ ആധിപത്യം നേടിയിരുന്നു. യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും സെഞ്ചുറി നേടിയതോടെ സിദ്ധു വോണിനെ കടന്നാക്രമിച്ചു.

“മണ്ടന്മാർ വെള്ളമൊഴിക്കാതെ വളരും. മൈക്കൽ വോൺ, നിങ്ങളുടെ പ്രവചനങ്ങൾ എപ്പോഴും തെറ്റാണ്. നിങ്ങളുടെ ബൗളിംഗ് അറ്റാക്ക് നോക്കൂ. അവർ വഴിപോക്കരാണ്. മൂന്ന് ഇന്ത്യൻ ബാറ്റർമാർ സ്പിന്നർമാരെപ്പോലെ അവരെ സ്റ്റെപ്പൗട്ട് ചെയ്ത് കളിക്കുന്നു. ഒച്ച വെച്ചാൽ ഒന്നും തെളിയിക്കപ്പെടില്ല. ഒച്ചവെക്കുന്നത് നിർത്തി എന്തെങ്കിലും ചെയ്യൂ.”- സിദ്ധു പ്രതികരിച്ചു.

Also Read: India vs England: ഇന്ത്യൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി ബെൻ സ്റ്റോക്സ്; മികച്ച തുടക്കത്തിന് ശേഷം തകർച്ച, ഓൾ ഔട്ട്

മത്സരത്തിൽ ഇന്ത്യ 71 റൺസിന് ഓൾഔട്ടായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിൽ നിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 147 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയി. ഋഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരും ഇന്ത്യക്കായി സെഞ്ചുറിയടിച്ചു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ജോഷ് ടോനും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്