AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഞാനാണ് ക്യാപ്റ്റനെങ്കിൽ പന്തിനോട് അവൻ്റെ ശൈലിയിൽ കളിക്കാൻ പറഞ്ഞേനെ: സച്ചിൻ തെണ്ടുൽക്കർ

Sachin Tendulkar About Rishabh Pant: താനാണ് ക്യാപ്റ്റനെങ്കിൽ 10ൽ 9 തവണയും പന്തിനോട് അവൻ്റെ ശൈലിയിൽ കളിക്കാൻ പറഞ്ഞേനെ എന്ന് സച്ചിൻ തെണ്ടുൽക്കർ. ഇന്നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുക.

India vs England: ഞാനാണ് ക്യാപ്റ്റനെങ്കിൽ പന്തിനോട് അവൻ്റെ ശൈലിയിൽ കളിക്കാൻ പറഞ്ഞേനെ: സച്ചിൻ തെണ്ടുൽക്കർ
സച്ചിൻ തെണ്ടുൽക്കർImage Credit source: Mail Today/Getty Images
abdul-basith
Abdul Basith | Published: 20 Jun 2025 15:16 PM

ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്തിൻ്റെ ബാറ്റിംഗ് ശൈലി മാറ്റേണ്ടതില്ലെന്ന് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ. താനാണ് ക്യാപ്റ്റനെങ്കിൽ പന്തിനോട് അവൻ്റേതായ ശൈലിയിൽ കളിക്കാൻ പറഞ്ഞേനെയെന്ന് സച്ചിൻ പറഞ്ഞു. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് സച്ചിൻ്റെ പ്രതികരണം.

“കൂടുതൽ സമയങ്ങളിലും പന്ത് തൻ്റെ ശൈലി പിന്തുടരനം. പക്ഷേ, ചില അവസരങ്ങളിൽ ടീമിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തണം. മറ്റ് സമയങ്ങളിൽ ചെയ്യുന്നതും ടീമിന് വേണ്ടിത്തന്നെയാണ്. പക്ഷേ, ഒരു കളി സംരക്ഷിക്കാൻ പോകുമ്പോൾ കുറച്ചുകൂടി പ്രതിരോധിച്ച് കളിക്കണം. ഒന്നോ രണ്ടോ മണിക്കൂർ നേരത്തിന് ശേഷം ബൗണ്ടറികൾക്കായി ശ്രമിക്കാം. ആക്രമണോത്സുകത കുറയ്ക്കണം. പോസിറ്റീവ് ആവാം. പക്ഷേ, ശ്രദ്ധിക്കണം. ഞാൻ ക്യാപ്റ്റനാണെങ്കിൽ 10ൽ 9 തവണയും പന്തിനോട് അവൻ്റെ സ്വന്തം ശൈലിയിൽ കളിക്കാൻ പറഞ്ഞേനെ. മറ്റ് കാര്യങ്ങളൊന്നും നോക്കണ്ട എന്ന്. പക്ഷേ, കളി സേവ് ചെയ്യണമെങ്കിൽ ഇത് മാറും.”- സച്ചിൻ പറഞ്ഞു.

Also Read: India vs England: കണ്ണുകളെല്ലാം ലീഡ്‌സിലേക്ക്; പോരാട്ടമുഖം തുറന്ന് ഇന്ത്യയും ഇംഗ്ലണ്ടും

ഇന്ന് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലീഡ്സിലെ ഹെഡിങ്ലിയിൽ നടക്കുന്ന മത്സരത്തിൽ സായ് സുദർശൻ അരങ്ങേറും. മൂന്നാം നമ്പറിലാവും സായ് ബാറ്റിംഗിനിറങ്ങുക. ശുഭ്മൻ ഗിൽ ആണ് ടീം ക്യാപ്റ്റൻ. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനാണ്.
യശസ്വി ജയ്സ്വാളും കെഎൽ രാഹുലും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. നാലാം നമ്പരിൽ ശുഭ്മൻ ഗിൽ കളിക്കും. അഞ്ചാം നമ്പരിൽ ഋഷഭ് പന്ത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. പരമ്പര ഓഗസ്റ്റ് നാലിന് അവസാനിക്കും.