AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: ശുഭ്മൻ ഗിൽ വിരാട് കോലിയുടെ പകരക്കാരൻ തന്നെ; ബാറ്റിങ് പൊസിഷൻ വെളിപ്പെടുത്തി ഋഷഭ് പന്ത്

Shubman Gill Batting Position vs England: ഇംഗ്ലണ്ട് പരമ്പരയിൽ ശുഭ്മൻ ഗില്ലിൻ്റെ ബാറ്റിംഗ് പൊസിഷൻ ഏതാവുമെന്നറിയിച്ച് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. താൻ അഞ്ചാം നമ്പറിലാവും കളിക്കുക എന്നും പന്ത് അറിയിച്ചു.

India vs England: ശുഭ്മൻ ഗിൽ വിരാട് കോലിയുടെ പകരക്കാരൻ തന്നെ; ബാറ്റിങ് പൊസിഷൻ വെളിപ്പെടുത്തി ഋഷഭ് പന്ത്
ശുഭ്മൻ ഗിൽImage Credit source: PTI
abdul-basith
Abdul Basith | Published: 18 Jun 2025 20:08 PM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോലി നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. നേരത്തെ വിരാട് കോലി കളിച്ചിരുന്ന സ്ഥാനമാണ് നാലാം നമ്പർ. കോലി വിരമിച്ചതോടെ ഈ സ്ഥാനത്ത് ഗിൽ കളിക്കുമെന്ന് പന്ത് അറിയിച്ചു. ഈ മാസം 20നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക. പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പന്തിൻ്റെ വെളിപ്പെടുത്തൽ.

കോലി ടീമിലുണ്ടായിരുന്ന സമയത്ത് ഗിൽ മൂന്നാം നമ്പറിലാണ് കളിച്ചിരുന്നത്. ഗില്ലിന് മുൻപ് ചേതേശ്വർ പൂജാര കളിച്ചിരുന്ന സ്ഥാനമാണ് മൂന്നാം നമ്പർ. ഇത് ഗിൽ പിന്നീട് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ കോലിയുടെ അസാന്നിധ്യത്തിൽ ഗിൽ നിർണായകമായ നാലാം നമ്പർ കൈകാര്യം ചെയ്യും.

ഗിൽ നേരത്തെ കളിച്ചിരുന്ന മൂന്നാം നമ്പറിൽ ആര് കളിക്കുമെന്നതിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലാം നമ്പറും അഞ്ചാം നമ്പറും തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാം നമ്പരിൽ താൻ കളിക്കുമെന്നും പന്ത് അറിയിച്ചു.

Also Read: ‌Womens T20 World Cup 2026: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ; കളി ജൂൺ 14ന്

ഇതോടെ ബാറ്റിംഗ് ഓപ്പൺ ചെയ്യുക യശസ്വി ജയ്സ്വാളും കെഎൽ രാഹുലും ചേർന്നാവും. മൂന്നാം നമ്പറിൽ കരുൺ നായരോ സായ് സുദർശനോ കളിക്കും. മൂന്നാം നമ്പരിൽ അഭിമന്യു ഈശ്വരനും സാധ്യതയുണ്ട്. ആറാം നമ്പരിൽ വാഷിംഗ്ടൺ സുന്ദറോ ധ്രുവ് ജുറേലോ കളിക്കും. ഏഴാം നമ്പരിൽ രവീന്ദ്ര ജഡേജ. ശേഷം ശാർദുൽ താക്കൂർ, അർഷ്ദീപ് സിംഗ്/പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാവും കളിക്കുക.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. പരമ്പര ഓഗസ്റ്റ് നാലിന് അവസാനിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്.