AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: ജയൻ്റ് കില്ലർ മിന്നു മണി; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് ആർസിബി

RCB All Out vs DC: വനിതാ പ്രീമിയർ ലീഗിൽ ആർസിബി 109 റൺസിന് പുറത്ത്. ഡൽഹി ക്യാപിറ്റൽസാണ് ആർസിബിയെ എറിഞ്ഞിട്ടത്.

WPL 2026: ജയൻ്റ് കില്ലർ മിന്നു മണി; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് ആർസിബി
ഡൽഹി ക്യാപിറ്റൽസ്Image Credit source: WPL X
Abdul Basith
Abdul Basith | Published: 24 Jan 2026 | 09:42 PM

വനിതാ പ്രീമിയർ ലീഗിൽ ആദ്യമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ബാറ്റിംഗ് പരാജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ 109 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് കെട്ടുകെട്ടിച്ചത്. 38 റൺസ് നേടിയ സ്മൃതി മന്ദന ബെംഗളൂരുവിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡൽഹിയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നന്ദനി ശർമ്മ തിളങ്ങി.

ആർസിബിയുടെ വിസ്ഫോടനാത്മക ബാറ്റിംഗ് നിരയെ തളച്ചിടാൻ ഡൽഹി ബൗളർമാർക്ക് സാധിച്ചു. ഗ്രേസ് ഹാരിസിനെ (9) വീഴ്ത്തി 36 റൺസ് നീണ്ട ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് മരിസേൻ കാപ്പ് ആണ്. ജോർജിയ വോൾ (11), ഗൗതമി നായക് (3) എന്നിവരും പെട്ടെന്ന് പുറത്തായി. വേഗത്തിൽ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സ്മൃതി മന്ദനയിലായിരുന്നു ആർസിബിയുടെ പ്രതീക്ഷകൾ.

Also Read: WPL 2026: കാൽകുലേറ്ററെടുക്കാതെ ആർസിബി; ബാക്കിയുള്ള സ്ഥാനത്തിനായി ടീമുകൾ തമ്മിൽ പോര്

എന്നാൽ, മലയാളി താരം മിന്നു മണി സ്മൃതിയെയും പിന്നാലെ അപകടകാരിയായ റിച്ച ഘോഷിനെയും (5) മടങ്ങി ആർസിബിയെ പ്രതിസന്ധിയിലാക്കി. പിന്നീട് തുടരെ വിക്കറ്റ് നഷ്ടമായ ആർസിബി 20 ഓവർ ബാറ്റ് ചെയ്യാൻ കഴിയാതെ ഓൾ ഔട്ടാവുകയായിരുന്നു. സ്നേഹ് റാണ ഒഴികെ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. വനിതാ പ്രീമിയർ ലീഗിൽ ആർസിബിയുടെ ഏറ്റവും മോശം ടോട്ടലാണ് ഇത്.

ലീഗിൽ തോൽവി അറിയാതെ കുതിയ്ക്കുകയാണ് ആർസിബി. അഞ്ച് മത്സരങ്ങൾ കളിച്ച ആർസിബി അഞ്ചിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. ഡൽഹി ആവട്ടെ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഈ കളി വിജയിക്കാനായാൽ ഡൽഹി പട്ടികയിൽ ആറ് പോയിൻ്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും. മികച്ച വിജയം നേടിയാൽ രണ്ടാം സ്ഥാനത്തേക്കും മുന്നേറാം. ആർസിബിയ്ക്ക് ഇന്ന് വിജയിക്കാനായാൽ അവർ നേരിട്ട് ഫൈനലിലെത്തുകയും ചെയ്യും.