AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ഉപനായകനായി പന്തിന്റെ തിരിച്ചുവരവ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

India vs South Africa Test Series: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ശുഭ്മാന്‍ ഗില്ലാണ് നായകന്‍

India vs South Africa: ഉപനായകനായി പന്തിന്റെ തിരിച്ചുവരവ്;  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഋഷഭ് പന്ത്Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 Nov 2025 20:22 PM

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്ന് മുക്തനായ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ശുഭ്മാന്‍ ഗില്ലാണ് നായകന്‍. രഞ്ജി ട്രോഫിയില്‍ മികച്ച ഫോമിലാണെങ്കിലും കരുണ്‍ നായരെ പരിഗണിച്ചില്ല. ദേവ്ദത്ത് പടിക്കല്‍ സ്ഥാനംനിലനിര്‍ത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറല്‍ ടീമിലിടം നേടി. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍.

ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, അക്‌സർ കുമാർ, നിതീഷ് കുമാർ, നിതീഷ് കുമാർ, നിതീഷ് കുമാർ.

നവംബര്‍ 14നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് പരമ്പര നവംബര്‍ 14 മുതല്‍ 18 വരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. രണ്ടാമത്തെ മത്സരം 22 മുതല്‍ 26 വരെ ഗുവാഹത്തിയില്‍ നടക്കും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. തുടര്‍ന്ന് ഏകദിന പരമ്പര നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

Also Read: Sanju Samson: സഞ്ജുവിനെ തരണമെങ്കില്‍ അവര്‍ രണ്ടിനെയും വേണം, വിട്ടുകൊടുക്കാതെ റോയല്‍സ്, ട്വിസ്റ്റ്‌

ഇന്ത്യ എ ടീം

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ രാജ്‌കോട്ടിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെയും സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. തിലക് വർമ്മയാണ് ക്യാപ്റ്റന്‍. റുതുരാജ് ഗെയ്‌ക്‌വാദ് ഉപനായകനായി ടീമിലിടം നേടി. സഞ്ജു സാംസണിനെ പരിഗണിച്ചില്ല. ഇഷാന്‍ കിഷനും, പ്രഭ്‌സിമ്രാന്‍ സിങുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ഇന്ത്യ എ ടീം: തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ, ആയുഷ് ബഡോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രാൻ സിംഗ്.