AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിനെ തരണമെങ്കില്‍ അവര്‍ രണ്ടിനെയും വേണം, വിട്ടുകൊടുക്കാതെ റോയല്‍സ്, ട്വിസ്റ്റ്‌

Sanju Samson IPL Trade: സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുമോ? രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹിയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ കടമ്പകള്‍ ഇനിയും അവശേഷിക്കുന്നുവെന്നാണ് സൂചന

Sanju Samson: സഞ്ജുവിനെ തരണമെങ്കില്‍ അവര്‍ രണ്ടിനെയും വേണം, വിട്ടുകൊടുക്കാതെ റോയല്‍സ്, ട്വിസ്റ്റ്‌
സഞ്ജു സാംസൺImage Credit source: PTI
jayadevan-am
Jayadevan AM | Published: 05 Nov 2025 16:46 PM

സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ഏത് ഫ്രാഞ്ചെസിക്ക് വേണ്ടി കളിക്കുമെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഏതാണ്ട് ഉറപ്പായി. മറ്റ് പല ഫ്രാഞ്ചെസികള്‍ക്കും സഞ്ജുവിനെ നോട്ടമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ഫ്രാഞ്ചെസികള്‍ക്കാണ് മലയാളി താരത്തില്‍ താല്‍പര്യം. സഞ്ജുവിനെ നോട്ടമിട്ട് ആദ്യം രംഗത്തെത്തിയ ചെന്നൈ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്നാക്കം പോയ മട്ടാണ്.

സഞ്ജുവിന് പകരം റോയല്‍സ് ആവശ്യപ്പെട്ട താരങ്ങളെ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാത്തതാണ് സിഎസ്‌കെയുടെ മനംമാറ്റത്തിന് കാരണം. കൊല്‍ക്കത്തയും പഴയ താല്‍പര്യം കാണിക്കുന്നില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോഴും ചര്‍ച്ചകളിലാണ്. ദക്ഷിണാഫ്രിക്കന്‍ താരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനാണ് ഡിസിയുടെ പദ്ധതി.

എന്നാല്‍ സ്റ്റബ്‌സിനെ മാത്രമായി സ്വീകരിച്ചുകൊണ്ട് സഞ്ജുവിനെ വിട്ടുകൊടുക്കാന്‍ റോയല്‍സിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. മറിച്ച് രണ്ട് താരങ്ങളിലാണ് റോയല്‍സ് കണ്ണുവയ്ക്കുന്നത്. സമീർ റിസ്‌വി, വിപ്രജ് നിഗം എന്നിവരെയാണ് റോയല്‍സ് ലക്ഷ്യമിടുന്നത്. റെവ്‌സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് രോഹിത് ജുഗ്ലാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: Sanju Samson: ഏത് ടീമിൽ പോയാലാണ് സഞ്ജുവിന് ഗുണകരമാവുക?; രംഗത്തുള്ളത് അഞ്ചോളം ടീമുകൾ

സ്റ്റബ്‌സിനെ കൂടാതെ ഈ താരങ്ങളില്‍ ആരെയെങ്കിലും വേണമെന്ന് റോയല്‍സ് ആവശ്യപ്പെടുന്നുവെന്നാണ് രോഹിത് ജുഗ്ലാന്‍ നല്‍കുന്ന സൂചന. രോഹിത് ജുഗ്ലാന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ഡിസിയിലേക്കുള്ള സഞ്ജുവിന്റെ ട്രേഡിങിന് ഇനിയും കടമ്പ അവശേഷിക്കുന്നുണ്ട്. സമീർ റിസ്‌വി, വിപ്രജ് നിഗം എന്നിവരില്‍ ആരെയെങ്കിലും വിട്ടുകൊടുക്കാന്‍ ഡിസി തയ്യാറാകുമോയെന്ന് വ്യക്തമല്ല.

റിസ്‌വിയെ വിട്ടുനല്‍കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറല്ലെന്നാണ് സൂചന. ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് വിവരം.