AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2026: രജിസ്റ്റര്‍ ചെയ്തത്‌ 1355 പേര്‍, കോടികള്‍ വാരാന്‍ കാമറൂണ്‍ ഗ്രീന്‍; രണ്ട് കോടി രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രം

IPL 2026 Auction List: ഐപിഎല്‍ 2026 താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങളെന്ന് റിപ്പോര്‍ട്ട്. വെങ്കടേഷ് അയ്യരും, രവി ബിഷ്‌ണോയുമാണ് രണ്ട് കോടി അടിസ്ഥാന തുകയുള്ള ഇന്ത്യന്‍ താരങ്ങള്‍

IPL Auction 2026: രജിസ്റ്റര്‍ ചെയ്തത്‌ 1355 പേര്‍, കോടികള്‍ വാരാന്‍ കാമറൂണ്‍ ഗ്രീന്‍; രണ്ട് കോടി രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രം
Cameroon Green In IPLImage Credit source: PTI
jayadevan-am
Jayadevan AM | Published: 02 Dec 2025 12:46 PM

ഐപിഎല്‍ 2026 താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങളെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ തിങ്കളാഴ്ച ഫ്രാഞ്ചെസികള്‍ക്ക് ലഭിക്കും. ഓസീസ് താരങ്ങളായ കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയ പ്രമുഖര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ ഫ്രാഞ്ചെസിയിലും പരമാവധി 25 താരങ്ങള്‍ വീതമാണ് അനുവദിക്കുന്നത്. ഡിസംബര്‍ 16ന് നടക്കുന്ന മിനി താരലേലത്തില്‍ 77 താരങ്ങള്‍ക്ക് മാത്രമുള്ള ഒഴിവുകളാണ് നിലവിലുള്ളത്. മിക്ക പ്രമുഖ ഇന്ത്യന്‍ ദേശീയ താരങ്ങളെയും ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയതിനാല്‍ മിനി താരലേലത്തിന് ഏതാനും ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

വെങ്കടേഷ് അയ്യരും, രവി ബിഷ്‌ണോയുമാണ് രണ്ട് കോടി അടിസ്ഥാന തുകയുള്ള ഇന്ത്യന്‍ താരങ്ങള്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സുമാണ് ലേലത്തില്‍ ചെലവഴിക്കാന്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ള രണ്ട് ഫ്രാഞ്ചെസികള്‍. കൊല്‍ക്കത്തയ്ക്ക് 64.3 കോടി രൂപയും, ചെന്നൈയ്ക്ക് 43.4 കോടി രൂപയും ചെലവഴിക്കാം.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക പ്രതീക്ഷിക്കുന്ന കാമറൂണ്‍ ഗ്രീന്‍ പോലെയുള്ള താരങ്ങള്‍ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നതും ഈ ഫ്രാഞ്ചെസികളാകാം. ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെൻ മാക്‌സ്‌വെല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന. കാരണം വ്യക്തമല്ല.

Also Read: BCCI: റോ-കോയും ഗംഭീറും തമ്മില്‍ അകല്‍ച്ച, ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍? നിര്‍ണായക യോഗം ചേരാന്‍ ബിസിസിഐ

രവി ബിഷ്‌ണോയ്, വെങ്കിടേഷ് അയ്യർ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, സീൻ അബോട്ട്, ആഷ്ടൺ അഗർ, കൂപ്പർ കൊണോലി, ജേക്ക് ഫ്രേസർ മക്‌ഗുർക്ക്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്തഫിസുർ റഹ്മാൻ, ഗസ് അറ്റ്കിൻസൻ, ടോം ബാൻ്റൺ, ടോം കുറാൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ലിയാം ലിവിംഗ്‌സ്റ്റൺ, ടൈമൽ മിൽസ്, ജാമി സ്മിത്ത് തുടങ്ങിയവരാണ് രണ്ട് കോടി അടിസ്ഥാന തുകയുള്ള താരങ്ങള്‍.

ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കെയ്ൽ ജാമിസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, വിൽ റൂർക്ക്, രച്ചിൻ രവീന്ദ്ര, ജെറാൾഡ് കോറ്റ്‌സി, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോഷെ, റിലീ റൂസോ, തബ്രായിസ് ഷംസി, ഡേവിഡ് വീസ്, വനിന്ദു ഹസരംഗ, മതീഷ പതിരണ, മഹേഷ് തീക്ഷണ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അഖീല്‍ ഹൊസൈൻ, അൽസാരി ജോസഫ് എന്നിവര്‍ക്കും രണ്ട് കോടിയാണ് അടിസ്ഥാനത്തുക.