AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026 : മില്ലറുടെ ആ തീരുമാനം എല്ലാം ഇല്ലാതാക്കി; ഡൽഹിക്കെതിരെ ഗുജറാത്തിന് ഒരു റൺസിൻ്റെ ജയം

IPL 2026 DC vs GT Highlights : അവസാന രണ്ട് പന്തിൽ ഡൽഹി ക്യാപിറ്റൽസിന് രണ്ട് റൺസ് മാത്രമായിരുന്ന ജയിക്കാൻ വേണ്ടിയിരുന്നത്. ഡേവിഡ് മില്ലർ ഒരു സിംഗിൾ എടുക്കാൻ വിസമ്മതിച്ചതാണ് ഡൽഹിക്ക് വിനയായത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ സീസണിലെ ആദ്യ ജയമാണിത്.

IPL 2026 : മില്ലറുടെ ആ തീരുമാനം എല്ലാം ഇല്ലാതാക്കി; ഡൽഹിക്കെതിരെ ഗുജറാത്തിന് ഒരു റൺസിൻ്റെ ജയം
David MillerImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 27 Apr 2026 | 10:28 AM

ഐപിഎൽ 2026 സീസണിലെ ആദ്യ ജയം സ്വന്തമാക്കി ശുഭ്മൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസ്. അവസാനം പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഒരു റൺസിൻ്റെ ത്രസിപ്പിക്കുന്ന ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. കൈവിട്ട് പോയി എന്ന കരുതിയ മത്സരമാണ് അവസാന പന്തിൽ ടൈറ്റൻസ് തിരിച്ചുപിടിച്ചത്. ഒരു സിംഗിൾ എടുക്കാൻ ഡിസി ബാറ്റർ ഡേവിഡ് മില്ലർ വിസമ്മതിച്ചതാണ് ഡൽഹിക്ക് അവസാനം തോൽവി വഴങ്ങേണ്ടി വന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെയും ജോസ് ബട്ട്ലറെയുടെയും വാഷിങ്ടൺ സുന്ദറുടെയും ബാറ്റിങ് മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുക്കുകയായിരുന്നു. മൂന്ന് പേരും ടൈറ്റൻസിനായി അർധ സെഞ്ചുറി നേടുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി ഒഴികെയുള്ള ഡൽഹി ബോളർമാർക്കെതിരെ കനത്ത പ്രഹരമായിരുന്നു ജിടി ബാറ്റർമാർ നൽകിയത്. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ടും എൻഗിഡിയും കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ALSO READ : Lungi Ngidi Injury : വീണത് തലയടിച്ച്, സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തി; ഡൽഹിയുടെ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്

211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഡൽഹി അൽപം മെല്ലെയാണ് ഇന്നിങ്സിന് തുടക്കമിട്ടത്. പവർ പ്ലെയിൽ 40 റൺസ് മാത്രമായിരുന്നു ഡിസി ഓപ്പണർമാരായ പാതും നിസ്സങ്കയും കെ എൽ രാഹുലും നേടിയത്. എന്നാൽ അതിന് ശേഷം സ്കോർ ബോർഡിൻ്റെ ഗിയർ ഷിഫ്റ്റ് ചെയ്ത ഡൽഹിയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. ആദ്യ വിക്കറ്റിന് ശേഷം ബ്രേക്ക് ത്രൂ പോലെ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ റഷീദ് ഖാനാണ് ഗുജറാത്തിന് വിജയപ്രതീക്ഷ നൽകിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഇംപാക്ട് താരമായി എത്തി തിളങ്ങിയ സമീർ റിസ്വി ഇന്നത്തെ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായി. അക്സർ പട്ടേലിനെയും കൂടി അഫ്ഗാൻ താരം പുറത്താക്കിയതോടെ ഡൽഹിക്ക് മേൽ സമ്മർദ്ദം വർധിച്ചു.

എന്നാൽ ഡേവിഡ് മില്ലർ ഒരറ്റത്ത് നിന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിക്കുന്നത് തുടർന്നു. 20 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറുമായി തിളങ്ങിയ മില്ലർക്ക് ഡൽഹിയെ വിജയത്തിൻ്റെ പടിക്കൽ മാത്രമെ എത്തിക്കാൻ സാധിച്ചുള്ളൂ. അതിന് കാരണം മില്ലറുടെ ഒരു തീരുമാനവും കൂടിയാണ്. മത്സരിക്കാൻ ജയിക്കാൻ രണ്ട് പന്തിൽ രണ്ട് റൺസ് മാത്രം വേണ്ടിയിരുന്ന മത്സരത്തിൽ, ഒരു സിംഗിൾ എടുക്കാൻ മില്ലർ വിസമ്മതിച്ചതാണ് ഡൽഹിക്ക് വിനയായത്. അവസാനം പന്തിൽ ഒരു സ്ലോ ബൗൺസർ എറിഞ്ഞ് പ്രസിദ്ധ് കൃഷ്ണ ജിടിക്ക് ത്രസിപ്പിക്കുന്ന ഒരു റൺസ് ജയം സമ്മാനിക്കുകയായിരുന്നു.

സീസണിലെ ആദ്യ ജയമാണ് ഗുജറാത്ത് ഇന്ന് സ്വന്തമാക്കിയത്. ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഡൽഹി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 11-ാം തീയതി ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം. ജിടി ആകാട്ടെ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെ 12-ാം തീയതി ഞായറാഴ്ച നേരിടും.

Follow Us