Lungi Ngidi Injury : വീണത് തലയടിച്ച്, സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തി; ഡൽഹിയുടെ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്

IPL 2026 Lungi Ngidi Injury During DC vs PBKS Match : പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യ ഉയർത്തിയ പന്ത് ക്യാച്ചെടുക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിക്കുന്നത്. ക്യാച്ച് എടുക്കാൻ ശ്രമിച്ച ലുങ്കി എൻഗിഡിയുടെ തല നിലത്ത് വന്നിടിക്കുകയായിരുന്നു.

Lungi Ngidi Injury : വീണത് തലയടിച്ച്, സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തി; ഡൽഹിയുടെ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്

Lungi Ngidi

Updated On: 

25 Apr 2026 | 07:13 PM

ന്യൂ ഡൽഹി : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. ക്യാച്ചെടുക്കാൻ ശ്രമിക്കവെ നിലത്ത് വീണ ദക്ഷിണാഫ്രിക്കൻ താരത്തിൻ്റെ തല നിലത്ത് വന്നിടിക്കുകയായിരുന്നു.  നിലത്ത് വീണ താരത്തിന് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ട്രെച്ചറിലേക്ക് മാറ്റിയ താരത്തെ സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തിന് സംഭവിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ ഏകദേശം 20 മിനിറ്റോളം നിർത്തിവെച്ചിരുന്നു.

മത്സരത്തിലെ പഞ്ചാബ് കിങ്സിൻ്റെ ഇന്നിങ്സിൻ്റെ മൂന്നാമത്തെ ഓവറിലാണ് അപകടം സംഭവിക്കുന്നത്.  ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേൽ എറിഞ്ഞ മൂന്നാമത്തെ ഓവറിലെ മൂന്നാം പന്ത് പഞ്ചാബിൻ്റെ യുവതാരം പ്രയാൻഷ് ആര്യ സ്ട്രേറ്റിലേക്ക് ഉയർത്തിയടിക്കുകയായിരുന്നു. ഇത് ക്യാച്ചെടുക്കാൻ എൻഗിഡി പിന്നിലേക്ക് ഓടി ശ്രമം നടത്തിയെങ്കിലും അത് വിഫലമായി. എന്നാ ബാലൻസ് തെറ്റി താരം നിലത്ത് വീഴുകയായിരുന്നു. വീണതിൻ്റെ ആഘാതത്തിൽ ദക്ഷിണാഫ്രിക്കൻ താരത്തിൻ്റെ തലയുടെ മുകൾ ഭാഗം നിലത്ത് ശക്തിയായി അടിച്ചു.

ALSO READ : Shreyas Iyer: കോച്ചാണത്രേ, കോച്ച്! ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ? ശ്രേയസിനെ കൈവിട്ടതില്‍ നിരാശനെന്ന് മുന്‍ കൊല്‍ക്കത്ത പരിശീലകന്‍

വീഴ്ചയുടെ ആഘാതത്തിൽ എൻഗിഡി നിലത്ത് തന്നെ കിടന്നു. ഉടൻ തന്നെ ടീം ഫിസിയോയും മറ്റ് ആരോഗ്യ പ്രവർത്തകരുമെത്തി ഡിസി താരത്തിന് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. ആദ്യം സ്ട്രെച്ചർ എത്തിച്ചെങ്കിലും, പിന്നീട് നേരിട്ട് അംബുലൻസിലേക്ക് മാറ്റാൻ തീരുമാനിച്ചു. ശേഷം ഉടൻ തന്നെ സ്റ്റേഡിയത്തിനുള്ളിൽ മൈതനത്തിലേക്ക് അംബുലൻസ് എൻഗിഡിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ഡൽഹിയും പഞ്ചാബും തമ്മിലുള്ള മത്സരം 20 മിനിറ്റോളം നിർത്തിവെച്ചിരുന്നു. ലുങ്കി എൻഗിഡിക്ക് പകരമായി വിപ്രാജ് നിഗം സബ്സ്റ്റിറ്റ്യൂട്ടായി മത്സരത്തിൽ ഇറങ്ങി.

ലുങ്കി എൻഗിഡിക്ക് പരിക്കേൽക്കുന്ന ദൃശ്യം

അതേസമയം മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഒരുക്കിയിരിക്കുന്നത്. ഓപ്പണർ കെ എൽ രാഹുൽ പുറത്താകാതെ 67 പന്തിൽ 152 റൺസെടുത്തു. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.  ക്രിസ് ഗെയിലും (175) ബ്രണ്ടൺ മക്കുല്ലുവുമാണ് (158) ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ കെ എൽ രാഹുലിനെക്കാൾ മുൻപന്തിയിലുള്ളത്. രാഹുലിനെ പുറമെ നിതീഷ് റാണയും പഞ്ചാബ് ബോളർമാർക്കെതിരെ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 44 പന്തിൽ 91 റൺസാണ് റാണ രാഹുലിനൊപ്പം അടിച്ചു കൂട്ടിയത്. ഇരുവരും ചേർന്ന് 228 റൺസിൻ്റെ കൂട്ടുകെട്ടാണ് രണ്ട് വിക്കറ്റിൽ സൃഷ്ടിച്ചത്.

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്