KCL 2025: കന്നിക്കിരീടത്തിന് കൊച്ചി, രണ്ടാം കിരീടത്തിന് കൊല്ലം; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഫൈനൽ ഇന്ന്

KCL Final Today KBT vs AKS: കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ ഇന്ന്. കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സും തമ്മിലാണ് ഫൈനൽ മത്സരം നടക്കുക.

KCL 2025: കന്നിക്കിരീടത്തിന് കൊച്ചി, രണ്ടാം കിരീടത്തിന് കൊല്ലം; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഫൈനൽ ഇന്ന്

കെസിഎൽ ഫൈനൽ

Updated On: 

07 Sep 2025 17:00 PM

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഫൈനൽ ഇന്ന്. കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സും തമ്മിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊച്ചിയും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊല്ലവും സെമിയിലെ ആധികാരിക വിജയങ്ങളോടെ കലാശപ്പോരിന് ടിക്കറ്റെടുക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തപ്പിത്തടഞ്ഞ് സെമിഫൈനൽ യോഗ്യത നേടിയ ടീമാണ് നിലവിലെ ജേതാക്കളായ കൊല്ലം. 10 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രം വിജയിച്ച് 10 പോയിൻ്റുമായി സെമി ടിക്കറ്റെടുത്ത കൊല്ലം പക്ഷേ, സെമിയിൽ തൃശൂർ ടൈറ്റൻസിനെ തകർത്തു. 86 റൺസിന് തൃശൂരിനെ എറിഞ്ഞിട്ട കൊല്ലം കേവലം 9.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തി. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾ മായ്ച്ച് ആധികാരികമായി സെമിയിലെത്തിയ ടീമാണ് കൊച്ചി. 10 മത്സരങ്ങളിൽ എട്ടിലും വിജയിക്കാൻ അവർക്ക് സാധിച്ചു. 16 പോയിൻ്റുമായി ആദ്യം സെമിയുറപ്പിച്ച ടീമും കൊച്ചി തന്നെ. സെമിയിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരെ 15 റൺസിൻ്റെ വിജയം.

Also Read: KCL 2025: തുടർച്ചയായ രണ്ടാം സീസണിലും കൊല്ലം സെയിലേഴ്‌സ് ഫൈനലിൽ; ടൈറ്റൻസിനെ 10 വിക്കറ്റിന് തകർത്തു

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കൊച്ചിയുടെ ഭാഗത്തായിരുന്നു. ആദ്യ മത്സരത്തിൽ 236 എന്ന പടുകൂറ്റൻ സ്കോർ പിന്തുടർന്ന് കൊച്ചി ജയിച്ചു. സഞ്ജു സാംസൺ ആയിരുന്നു ആ വിജയത്തിൻ്റെ സൂത്രധാരൻ. അടുത്ത കളി 130 റൺസിന് കൊല്ലത്തെ പിടിച്ചുനിർത്തിയ കൊച്ചി ആറ് വിക്കറ്റിൻ്റെ ജയം കുറിച്ചു. ഫൈനലിൽ ഈ പരാജയങ്ങൾക്ക് പകരം വീട്ടുകയെന്നതാവും കൊല്ലത്തിൻ്റെ ലക്ഷ്യം.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി 6.45ന് മത്സരം ആരംഭിക്കും. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് 3യിലും ഒടിടി പ്രേക്ഷകർക്ക് ഫാൻകോഡിലും മത്സരം തത്സമയം കാണാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും