KCL 2025: ഇത്തവണ കെസിഎലിൻ്റെ താരം ആരാവും?; പട്ടികയിൽ പല പേരുകൾ
Player Of The Match Of KCL 2025: കേരള ക്രിക്കറ്റ് ലീഗിലെ താരം ആരാവുമെന്നതിൽ പല പേരുകളുണ്ട്. സഞ്ജു ഉൾപ്പെടുന്ന ഈ പട്ടിക പരിശോധിക്കാം.

അഖിൽ സ്കറിയ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ താരം ആരാവും? പല പേരുകളാണ് പട്ടികയിൽ ഉള്ളത്. സഞ്ജു സാംസൺ. മുഹമ്മദ് ആഷിക്, അഖിൽ സ്കറിയ തുടങ്ങിയ താരങ്ങൾക്കാണ് സാധ്യത. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം ടൂർണമെൻ്റിലെ താരം ആരെന്ന് പ്രഖ്യാപിക്കും. അതിന് മുൻപ് സാധ്യതകൾ നമുക്ക് പരിശോധിക്കാം.
അഖിൽ സ്കറിയ
പട്ടികയിൽ ഒന്നാം സ്ഥാനത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെറ്റ് തീപ്പൊരി ഓൾറൗണ്ടർ അഖിൽ സ്കറിയ ആണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിൻ്റെ രക്ഷകൻ. സെമിഫൈനലിൽ സ്കറിയ മാത്രമാണ് പൊരുതിനിന്നത്. പക്ഷേ, ടീമിനെ വിജയിപ്പിക്കാനായില്ല. 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുമാണ് അഖിൽ പട്ടികയിൽ ഒന്നാമതാണ്. 44 ശരാശരിയും 153 സ്ട്രൈക്ക് റേറ്റുമായി 314 റൺസ് നേടിയ അഖിൽ ഈ പട്ടികയിൽ ഏഴാം സ്ഥാനത്ത്.
സഞ്ജു സാംസൺ
വെറും ആറ് കളിയും അഞ്ച് ഇന്നിംഗ്സും കളിച്ച സഞ്ജു സാംസൺ റൺ വേട്ടക്കാരിൽ മൂന്നാമതാണ്. കൊച്ചി ബ്ലൂ ടൈഗേഴ്സിനായി കളത്തിലിറങ്ങിയ താരം ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും നേടി. കൊച്ചി ടീമിൻ്റെ ഫൈനൽ പ്രവേശനത്തിൽ സഞ്ജുവിൻ്റെ പങ്ക് വളരെ വലുതായിരുന്നു. 73 ശരാശരിയും 187 സ്ട്രൈക്ക് റേറ്റും കാത്തുസൂക്ഷിച്ച സഞ്ജു അടിച്ചുകൂട്ടിയത് 368 റൺസാണ്. 30 സിക്സുകളുമായി നിലവിൽ സഞ്ജു തന്നെയാണ് ഒന്നാം സ്ഥാനത്ത്.
മുഹമ്മദ് ആഷിക്
അസാമാന്യ ഹിറ്റിങ് എബിലിറ്റിയുള്ള മുഹമ്മദ് ആഷിക് കൊച്ചിയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായക സംഭാവനകൾ നൽകി. അതിനൊപ്പം പന്തുകൊണ്ടും ആഷിക് തകർത്തുകളിച്ചു. കേവലം 9 മത്സരം മാത്രം കളിച്ച ആഷിക് 14 വിക്കറ്റുകളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 279 സ്ട്രൈക്ക് റേറ്റിൽ 137 റൺസ് നേടിയ ആഷിക് ഈ പട്ടികയിൽ ഒന്നാമതാണ്.