Sanju Samson: സഞ്ജുവിന് വേണ്ടി പിടിവലി, വലവിരിച്ച് ചെന്നൈ, വിട്ടുകൊടുക്കില്ലെന്ന് മറ്റ് ഫ്രാഞ്ചെസികളും
Sanju Samson IPL Trade News: ചെന്നൈ മാത്രമല്ല സഞ്ജുവിനായി രംഗത്തുള്ളത്. മറ്റ് രണ്ട് ടീമുകള്‍ കൂടി സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടെന്ന് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ഏത് ടീമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഒരു ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാകാനാണ് സാധ്യത
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ചൂടുപിടിക്കുന്നു. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് താല്‍പര്യമുണ്ടെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റു ചില ടീമുകളും സഞ്ജുവിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെങ്കിലും രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റുമായി ഇതുവരെ ഔദ്യോഗിക ആശയവിനിമയം ആരംഭിച്ചിട്ടില്ലെന്ന് സിഎസ്‌കെയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
സഞ്ജുവിനെ തീർച്ചയായും പരിഗണിക്കുന്നുണ്ട്. ലഭ്യമാണെങ്കിൽ, അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താനുള്ള ഓപ്ഷൻ ഞങ്ങൾ തീർച്ചയായും പരിഗണിക്കും. എന്നാല്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാത്തിനാല്‍ പകരം ആരെ കൈമാറണമെന്ന് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. സത്യത്തില്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും സിഎസ്‌കെ വൃത്തങ്ങള്‍ ക്രിക്ക്ബസിനോട് വ്യക്തമാക്കി.
സഞ്ജുവിനെ ലഭിച്ചാല്‍ പകരം ആരെ കൈമാറണമെന്നതാണ് ചെന്നൈയെ അലട്ടുന്ന പ്രതിസന്ധി. സഞ്ജുവിന്റെ അതേ തുകയുള്ള (18 കോടി) ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ഒരു ഓപ്ഷന്‍. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തിലാണ് റുതുരാജിനെ ക്യാപ്റ്റനാക്കിയതെന്ന് ചെന്നൈ പരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ശിവം ദുബെയെ രാജസ്ഥാന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല.




എന്നാല്‍ ചെന്നൈ മാത്രമല്ല സഞ്ജുവിനായി രംഗത്തുള്ളത്. മറ്റ് രണ്ട് ടീമുകള്‍ കൂടി സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടെന്ന് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ഏത് ടീമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഒരു ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാകാനാണ് സാധ്യത.
കഴിഞ്ഞയാഴ്ച ലണ്ടനില്‍ വച്ച് രാജസ്ഥാന്‍ റോയല്‍സ് ഐപിഎൽ 18 സീസണിന്റെ അവലോകന യോഗം പൂർത്തിയാക്കിയിരുന്നു. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും പങ്കെടുത്തു. സഞ്ജുവിനെ കൂടാതെ മറ്റ് ചില റോയല്‍സ് താരങ്ങള്‍ക്കായും ഫ്രാഞ്ചെസികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.