IPL 2026: കൂപ്പര്‍ സൂപ്പര്‍! ആവേശപ്പോരില്‍ ഗുജറാത്തിനെ കീഴടക്കി പഞ്ചാബ്
IPL 2026 PBKS beat GT By Three Wickets: ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിങ്‌സ്. കൂപ്പര്‍ കോണോലിയുടെ ബാറ്റിങ് മികവില്‍ 163 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. പുറത്താകാതെ 44 പന്തില്‍ 72 റണ്‍സാണ് കൂപ്പര്‍ നേടിയത്.
മൊഹാലി: ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിങ്‌സ്. കൂപ്പര്‍ കോണോലിയുടെ ബാറ്റിങ് മികവില്‍ 163 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. പുറത്താകാതെ 44 പന്തില്‍ 72 റണ്‍സാണ് കൂപ്പര്‍ നേടിയത്. കൂപ്പറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
ചേസിങ് ആരംഭിച്ച പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇമ്പാക്ട് പ്ലയറായെത്തിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ വെറും ഏഴു റണ്‍സിന് പുറത്തായി. രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങും, കൂപ്പറും ചേര്‍ന്ന് പഞ്ചാബിനെ കരയ്ക്കടുപ്പിച്ചു. 75 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 24 പന്തില്‍ 37 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ പുറത്താക്കി റാഷിദ് ഖാന്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചു.
ഇതോടെ പഞ്ചാബിന്റെ തകര്‍ച്ച ആരംഭിച്ചു. പിന്നീട് തുടരെ തുടരെ പഞ്ചാബിന് വിക്കറ്റുകള്‍ നഷ്ടമായി. 11 പന്തില്‍ 18 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മടങ്ങിയത്. നെഹാല്‍ വധേര-ആറു പന്തില്‍ മൂന്ന്, ശശാങ്ക് സിങ്-അഞ്ച് പന്തില്‍ നാല്, മാര്‍ക്കസ് സ്റ്റോയിനിസ്-പൂജ്യം, മാര്‍ക്കോ യാന്‍സന്‍-10 പന്തില്‍ മൂന്ന്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്-പുറത്താകാതെ അഞ്ച് പന്തില്‍ 11 എന്നിങ്ങനെയായിരുന്നു മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ സംഭാവനകള്‍. ഗുജറാത്തിനു വേണ്ടി പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റും, കഗിസോ റബാദ, അശോക് ശര്‍മ, റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഗുജറാത്തിന്റെ ബാറ്റിങ്
27 പന്തില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 33 പന്തില്‍ 38 റണ്‍സ് നേടിയ ജോസ് ബട്ട്‌ലര്‍, 17 പന്തില്‍ 25 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
സായ് സുദര്‍ശന്‍-11 പന്തില്‍ 13, വാഷിങ്ടണ്‍ സുന്ദര്‍-16 പന്തില്‍ 18, ഷാരൂഖ് ഖാന്‍-ആറു പന്തില്‍ നാല്, രാഹുല്‍ തെവാട്ടിയ-10 പന്തില്‍ 11 നോട്ടൗട്ട്, റാഷിദ് ഖാന്‍-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഒരു ഗുജറാത്ത് ബാറ്റ്‌സ്മാനെ പോലും 50 കടക്കാന്‍ പഞ്ചാബ് ബൗളര്‍മാര്‍ അനുവദിച്ചില്ല.
പഞ്ചാബിനു വേണ്ടി വിജയ്കുമാര്‍ വൈശാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും, മാര്‍ക്കോ യാന്‍സന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ് നാല് വൈഡും, ഒരു നോബോളും വഴങ്ങി. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പ്ലേയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്‌ലർ, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, കാഗിസോ റബാഡ, അശോക് ശർമ, മുഹമ്മദ് സിറാജ്.
ഇംപാക്റ്റ് പ്ലേയർമാർ -പ്രസിദ് കൃഷ്ണ, ജേസൺ ഹോൾഡർ, ജയന്ത് യാദവ്, മാനവ് സുതാർ, കുമാർ കുശാഗ്ര.
പഞ്ചാബ് കിംഗ്സ്: പ്രഭ്‌സിമ്രാൻ സിംഗ്, കൂപ്പർ കനോലി, ശ്രേയസ് അയ്യർ, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസെൻ, സേവ്യർ ബാർട്ട്‌ലെറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.
ഇംപാക്റ്റ് പ്ലേയർമാർ – പ്രിയാൻഷ് ആര്യ, പ്രവീൺ ദുബെ, വിഷ്ണു വിനോദ്, ഹർപ്രീത് ബ്രാർ, സൂര്യൻഷ് ഷെഡ്‌ഗെ.