AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമോ സഞ്ജു? അയര്‍ലന്‍ഡ് പര്യടനത്തില്‍ സാധ്യത

Sanju Samson Captaincy Option: അയര്‍ലന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നവരില്‍ സഞ്ജു സാംസണും ഉള്‍പ്പെടുന്നു. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു. ഐപിഎല്ലിലും മികച്ച ഫോമിലാണ്‌. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തെയും, ഐപിഎല്ലിലെ മുന്‍ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെയും നയിച്ച് പരിചയമുണ്ട്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ പരിചയസമ്പത്തുമുണ്ട്.

Sanju Samson: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമോ സഞ്ജു? അയര്‍ലന്‍ഡ് പര്യടനത്തില്‍ സാധ്യത
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 25 Apr 2026 | 03:47 PM

India vs Ireland: അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നവരില്‍ മലയാളി താരം സഞ്ജു സാംസണിൻ്റെ (Sanju Samson) പേരും ഉള്‍പ്പെടുന്നു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു. ഐപിഎല്ലില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും, ഡൽഹി ക്യാപിറ്റൽസിനെതിരെ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തെയും, ഐപിഎല്ലിലെ മുന്‍ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെയും നയിച്ച് പരിചയമുണ്ട് സഞ്ജുവിന്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ആവശ്യത്തിന് പരിചയസമ്പത്തും കൂടിയുണ്ട് മലയാളി താരത്തിന്.

അതുകൊണ്ട് തന്നെ, അയര്‍ലന്‍ഡ് പര്യടനത്തില്‍ ബിസിസിഐ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള താരങ്ങള്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. ഐപിഎല്ലിലും മോശം പ്രകടനം ആവര്‍ത്തിക്കുന്ന സൂര്യകുമാറിനെ വൈകാതെ ടി20 പ്ലാനുകളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സാധ്യത.

Also Read: Vaibhav Sooryavanshi: ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ സൂര്യവംശി; സഞ്ജുവും, അഭിഷേകും, ഇഷാനും ഫോമില്‍; ആരെ ഒഴിവാക്കും?

സഞ്ജുവിന് പുറമെ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവരെയും ക്യാപ്റ്റന്‍സി ഓപ്ഷനുകളായി പരിഗണിക്കുന്നുണ്ട്. സഞ്ജുവിന് അനുകൂലമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

  • ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഗില്ലാണ് ക്യാപ്റ്റന്‍. എന്നാല്‍ രാജ്യാന്തര ടി20യില്‍ താരത്തിന്റെ പ്രകടനം അത്ര തൃപ്തികരമല്ല
  • ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍സിക്ക് മികച്ച ഓപ്ഷനാണ്. ഐപിഎല്ലിലും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ സമീപനാളുകളില്‍ രാജ്യാന്തര ടി20യില്‍ താരം കളിച്ചിട്ടില്ല
  • ടി20 ലോകകപ്പില്‍ അക്‌സര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ക്യാപ്റ്റന്‍സിയിലേക്ക് അക്‌സറിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്‌
  • ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചാല്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറിനെയും പരിഗണിക്കാം. എന്നാല്‍ രാജ്യാന്തര മത്സരപരിചയമില്ല
  • ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മറ്റൊരു ഓപ്ഷന്‍. എന്നാല്‍ അയര്‍ലന്‍ഡിനെതിരെ പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത.

ആരാകും ക്യാപ്റ്റന്‍?

എല്ലാ ഫോര്‍മാറ്റിലും ഒറ്റ ക്യാപ്റ്റനെന്ന നയം സ്വീകരിച്ചാല്‍ ഗില്ലിന് നറുക്ക് വീഴാനും സാധ്യതയുണ്ട്. എന്നാൽ പഞ്ചാബ് കിങ്സിന് വേണ്ടിയുള്ള പ്രകടനം ശ്രെയസ് അയ്യർക്കും വിളി വന്നേക്കും. ജൂണ്‍ 26, 27 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര നടക്കുന്നത്. മെയ് അവസാന വാരമോ, ജൂണ്‍ ആദ്യമോ പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും

Follow Us