AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: കളിച്ചത് ഏതാനും മത്സരങ്ങള്‍, എന്നിട്ടും റാങ്കിങില്‍ കുതിപ്പ്; സഞ്ജുവിന്റെ റേഞ്ച് കണ്ടോ?

Sanju Samson T20I Batting Ranking: ടി20 ബാറ്റിങ് റാങ്കിങില്‍ കുതിപ്പുമായി സഞ്ജു സാംസണ്‍. നിലവില്‍ 41-ാം സ്ഥാനത്താണ് താരം. അഞ്ച് സ്ഥാനമാണ് താരം മെച്ചപ്പെടുത്തിയത്. തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ആദ്യ പത്തില്‍ സഞ്ജു ഉള്‍പ്പെടുമായിരുന്നുവെന്ന് ആരാധകര്‍

Sanju Samson: കളിച്ചത് ഏതാനും മത്സരങ്ങള്‍, എന്നിട്ടും റാങ്കിങില്‍ കുതിപ്പ്; സഞ്ജുവിന്റെ റേഞ്ച് കണ്ടോ?
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 26 Dec 2025 | 10:40 AM

അവസരങ്ങള്‍ കിട്ടിയത് ഏതാനും മത്സരങ്ങളില്‍ മാത്രമെങ്കിലും ടി20 ബാറ്റിങ് റാങ്കിങില്‍ കുതിപ്പുമായി സഞ്ജു സാംസണ്‍. നിലവില്‍ 41-ാം സ്ഥാനത്താണ് താരം. അഞ്ച് സ്ഥാനമാണ് താരം മെച്ചപ്പെടുത്തിയത്. ചുരുങ്ങിയ മത്സരങ്ങള്‍ കൊണ്ട് മാത്രം താരത്തിന് ഇത്രയേറെ മുന്നേറ്റം നടത്താന്‍ സാധിച്ചെങ്കില്‍, തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ആദ്യ പത്തില്‍ സഞ്ജു ഉള്‍പ്പെടുമെന്നാണ് ആരാധകരുടെ അഭിപ്രായം.

അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് സഞ്ജു കളിച്ചത്. ഓപ്പണറായി തിരിച്ചെത്തിയ ഈ മത്സരത്തില്‍ താരം 22 പന്തില്‍ 37 റണ്‍സെടുത്തു. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയതില്‍ ഈയൊരു പ്രകടനവും നിര്‍ണായകമായിരുന്നു.

അതേസമയം, ടി20 റാങ്കിങില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് രണ്ടാമത്. ഇന്ത്യയുടെ തിലക് വര്‍മ മൂന്നാമതെത്തി. അഭിഷേകും, തിലകുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

Also Read: Sanju Samson: ആദ്യം സ്‌ക്വാഡില്‍, ഇപ്പോള്‍ കാണാനേയില്ല; സഞ്ജുവിന് എന്തു പറ്റി?

ശ്രീലങ്കയുടെ പഥും നിസങ്ക, ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍, പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍, ഓസീസ് താരങ്ങളായ ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ന്യൂസിലന്‍ഡിന്റെ ടിം സെയിഫെര്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവീസ് എന്നിവരാണ് നാലു മുതല്‍ 10 വരെയുള്ള മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്ന് സ്ഥാനം പിന്നാക്കം പോയി പതിമൂന്നാമതായി. ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 31-ാമതെത്തി. ടെസ്റ്റ് റാങ്കില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. എട്ടാമതുള്ള യശ്വസി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഏകദിന റാങ്കില്‍ രോഹിത് ശര്‍മ ഒന്നും, വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തുമുണ്ട്. ശുഭ്മാന്‍ ഗില്‍ അഞ്ചാമതാണ്. ശ്രേയസ് അയ്യരാണ് പത്താം സ്ഥാനത്ത്.

ടി20 ബൗളര്‍മാരുടെ റാങ്കില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് ഒന്നാം സ്ഥാനത്ത്. ഏകദിന റാങ്കിങില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കുല്‍ദീപ് യാദവ് മൂന്നാമതുണ്ട്. ടെസ്റ്റ് റാങ്കിങില്‍ ജസ്പ്രീത് ബുംറയാണ് ഒന്നാമന്‍.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങില്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്റെ അസ്മത്തുല്ല ഒമര്‍സായിയാണ് ഒന്നാമത്. അക്‌സര്‍ പട്ടേല്‍ പത്താമതുണ്ട്. ടി20യില്‍ പാകിസ്ഥാന്റെ സയിം അയൂബാണ് ഒന്നാമത്. ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ നാലാമതും, അക്‌സര്‍ പട്ടേല്‍ പത്താമതുമുണ്ട്. ഏകദിനത്തിലും, ടി20യിലും ഇന്ത്യയാണ് ഒന്നാമത്. ടെസ്റ്റ് റാങ്കിങില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. ഇന്ത്യ നാലാമതാണ്.