AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ‘സഞ്ജുവിനെ ക്യാപ്റ്റനാക്കണം’; മറ്റൊരു ടീം കൂടി രംഗത്ത്; ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കും എട്ടിൻ്റെ പണി

Another Team For Sanju Samson: സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചുകൊണ്ട് മറ്റൊരു ടീം കൂടി രംഗത്ത്. ചെന്നൈ, കൊൽക്കത്ത ടീമുകൾക്ക് വെല്ലുവിളിയാണ് ഈ നീക്കം.

Sanju Samson: ‘സഞ്ജുവിനെ ക്യാപ്റ്റനാക്കണം’; മറ്റൊരു ടീം കൂടി രംഗത്ത്; ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കും എട്ടിൻ്റെ പണി
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Updated On: 12 Oct 2025 14:23 PM

മലയാളി താരം സഞ്ജു സാംസണായി മറ്റൊരു ഐപിഎൽ ടീം കൂടി രംഗത്ത്. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരത്തിനായി ശ്രമം നടത്തിവന്നിരുന്നത്. എന്നാൽ, ഇവർക്ക് കടുത്ത വെല്ലുവിളി ഉയർത്തി മറ്റൊരു ടീം ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിയാത്ത ഡൽഹി ക്യാപിറ്റൽസാണ് സഞ്ജുവിനായി കളത്തിലിറങ്ങിയിരിക്കുന്നത്. രാജസ്ഥാനെ പ്ലേ ഓഫുകളിലേക്കും ഫൈനലിലേക്കും നയിച്ച സഞ്ജുവിലൂടെ ആദ്യ കിരീടം നേടാനാവുമെന്ന് ഡൽഹി ക്യാപിറ്റൽസ് കരുതുന്നു. സഞ്ജു എത്തിയാൽ കെഎൽ രാഹുൽ- സഞ്ജു സാംസൺ എന്നിവരുടെ എക്സ്പ്ലോസിവ് ഓപ്പണിങ് സഖ്യവും ഡൽഹിയ്ക്ക് സ്വന്തമാവും. ഫാഫ് ഡുപ്ലെസിയെ ലേലത്തിന് മുൻപ് റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. പകരം ടീമിലെത്തിക്കാവുന്ന ഏറ്റവും മികച്ച താരം സഞ്ജു ആയിരിക്കുമെന്ന് മാനേജ്മെൻ്റ് കണക്കുകൂട്ടുന്നു. ഓപ്പണർ, വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ എന്നീ മൂന്ന് ഓപ്ഷനുകൾ ലഭിക്കുമെന്നതും ഡൽഹിയുടെ പരിഗണനയിലുണ്ട്.

Also Read: Rajasthan Royals: സഞ്ജുവിന് പുറമെ രാജസ്ഥാൻ വളർത്തിയെടുത്ത മറ്റൊരു സൂപ്പർ താരവും ഫ്രാഞ്ചെസി വിടുന്നു

നേരത്തെ രണ്ട് സീസണിൽ സഞ്ജു ഡൽഹിയ്ക്കായി കളിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയ 2016-17 സീസണിൽ ഡൽഹി ജഴ്സിയണിഞ്ഞ സഞ്ജു തൻ്റെ ആദ്യ ഐപിഎൽ സെഞ്ചുറി നേടിയത് 2017 സീസണിലായിരുന്നു. 2-18 ഐപിഎൽ ലേലത്തിൽ ഡൽഹി സഞ്ജുവിനായി ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാതിരുന്ന രാജസ്ഥാൻ പിന്നീട് താരത്തെ ക്യാപ്റ്റനാക്കുകയും ചെയ്തു. ഡൽഹിയിൽ സഞ്ജു കളിച്ചാൽ അത് ഫ്രാഞ്ചൈസിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് മാനേജ്മെൻ്റ് കരുതുന്നത്.

ലേലത്തിന് മുൻപ് ട്രേഡിങിലൂടെയും അതിന് കഴിഞ്ഞില്ലെങ്കിൽ ലേലത്തിലും ഡൽഹി സഞ്ജുവിനായി ശ്രമിക്കും. ചെന്നൈ സൂപ്പർ കിംഗ്സ് ഒരു നിശ്ചിത തുകയ്ക്കപ്പുറം സഞ്ജുവിനായി ശ്രമിക്കില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ കൊൽക്കത്തയാവും ഡൽഹിയുടെ എതിരാളികൾ. അക്സർ പട്ടേലാണ് കഴിഞ്ഞ സീസണിൽ ഡൽഹിയെ നയിച്ചത്.