Sanju Samson: സഞ്ജു സാംസണ് പിന്നില്‍ അണിനിരന്ന് മുന്‍താരങ്ങള്‍; താരത്തെ ഒഴിവാക്കിയത് തെറ്റായ തീരുമാനം
Sanju Samson should have been included ODI series against Australia: സഞ്ജു സാംസണെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറുടെ തീരുമാനം തെറ്റായിപോയെന്ന് കൈഫ്. സഞ്ജു സാധാരണയായി അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. ആ സ്ഥാനത്തേക്ക് ജൂറലിനെക്കാള്‍ മികച്ച ഓപ്ഷന്‍ സഞ്ജുവായിരുന്നുവെന്നും കൈഫ്
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണെ ഒഴിവാക്കിയതിനെ വിമര്‍ശനവുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. മുന്‍ താരം ക്രിസ് ശ്രീകാന്താണ് സഞ്ജുവിനെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയത്. ഇപ്പോഴിതാ, സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം തെറ്റായിപ്പോയെന്ന് മുന്‍ താരം മുഹമ്മദ് കൈഫും വ്യക്തമാക്കി. ധ്രുവ് ജൂറല്‍ മികച്ച താരമാണ്. എന്നാലും സഞ്ജുവിനെ തഴഞ്ഞ് ജൂറലിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ യുക്തി മനസിലാകുന്നില്ലെന്ന് കൈഫ് തുറന്നടിച്ചു.
ഓസ്‌ട്രേലിയക്കെതിരായ സ്‌ക്വാഡ് സെലക്ഷനെക്കുറിച്ച് കൈഫ് കൂടുതല്‍ അഭിപ്രായങ്ങള്‍ പറഞ്ഞില്ല. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറുടെ തീരുമാനം തെറ്റായിപോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജു സാധാരണയായി അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. ആ സ്ഥാനത്തേക്ക് ജൂറലിനെക്കാള്‍ മികച്ച ഓപ്ഷന്‍ സഞ്ജുവായിരുന്നുവെന്നും കൈഫ് വ്യക്തമാക്കി.
“വെസ്റ്റിൻഡീസിനെതിരെ സെഞ്ച്വറി നേടിയപ്പോൾ ധ്രുവ് ജൂറൽ വളരെ നന്നായി കളിച്ചുവെന്ന് തോന്നി. അദ്ദേഹം മികച്ച താരമാണ്. തീർച്ചയായും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ്. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. എന്നാൽ സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നു”-മുഹമ്മദ് കൈഫ് പറഞ്ഞു.




സഞ്ജുവിന് സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്താനാകും. സ്പിന്നര്‍മാര്‍ക്കെതിരെ സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്ന ഒരാളെയാണ് അഞ്ചോ, ആറോ സ്ഥാനങ്ങളില്‍ വേണ്ടത്. ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ കരുത്ത് കണ്ടതാണ്. ഓസ്‌ട്രേലിയയില്‍ ആദം സാമ്പയ്‌ക്കെതിരെ സിക്‌സറുകള്‍ നേടാന്‍ സഞ്ജുവിന് നിഷ്പ്രയാസം സാധിക്കുമായിരുന്നുവെന്നും കൈഫ് വ്യക്തമാക്കി.
Also Read: സഞ്ജുവിനെ പരിഹസിച്ച് രോഹിത് ശര്‍മ, ഹിറ്റ്മാന്‍ ശ്രേയസിനോട് പറഞ്ഞത്
ഐപിഎല്ലിലെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ അദ്ദേഹം ആദ്യ പത്തിലുണ്ട്, ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ബാറ്റ് ചെയ്യാന്‍ സഞ്ജുവായിരുന്നു അനുയോജ്യന്‍. ജൂറല്‍ അടുത്തിടെ നന്നായി കളിച്ചു. എന്നാല്‍ നിലവിലെ ഫോമില്‍ മാത്രമാണ് സെലക്ടര്‍മാര്‍ ശ്രദ്ധിക്കുന്നത്. സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ പോലുള്ള അര്‍ഹതയുള്ള താരങ്ങളെ നാം വിസ്മരിക്കുകയാണെന്നും കൈഫ് വിമര്‍ശിച്ചു.