Sanju Samson: സഞ്ജുവിന് പകരം ഗെയ്ക്വാദ് ഉൾപ്പെടെ മൂന്ന് താരങ്ങളെ ചോദിച്ച് രാജസ്ഥാൻ; നടക്കുന്ന കാര്യം പറയൂ എന്ന് ചെന്നൈ

Sanju Samson Trade Saga RR vs CSK: സഞ്ജു സാംസണിൻ്റെ ട്രേഡിങുമായി ബന്ധപ്പെട്ട് വീണ്ടും വാർത്തകൾ. ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഇപ്പോഴും സാധ്യതകളിൽ മുന്നിലുള്ളത്.

Sanju Samson: സഞ്ജുവിന് പകരം ഗെയ്ക്വാദ് ഉൾപ്പെടെ മൂന്ന് താരങ്ങളെ ചോദിച്ച് രാജസ്ഥാൻ; നടക്കുന്ന കാര്യം പറയൂ എന്ന് ചെന്നൈ

സഞ്ജു സാംസൺ

Published: 

13 Aug 2025 19:51 PM

സഞ്ജു സാംസണിൻ്റെ ട്രേഡിംഗുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ റിപ്പോർട്ടുകൾ. സഞ്ജു സാംസൺ ടീം വിടണമെന്ന ആവശ്യം മുന്നോട്ടുവച്ചതിനാൽ രാജസ്ഥാൻ റോയൽസ് പല ഫ്രാഞ്ചൈസികളെയും ട്രേഡ് ഡീലിനായി സമീപിക്കുന്നു എന്നാണ് ക്രിക്ക്ബസിൻ്റെ റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയാണ് ഇതിൽ മുന്നിലുള്ളത്.

സഞ്ജുവിന് പകരം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഉൾപ്പെടെ മൂന്ന് താരങ്ങളെ വേണമെന്നാണ് രാജസ്ഥാൻ്റെ ആവശ്യം. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെ തന്നാൽ സഞ്ജുവിനെ നൽകാമെന്ന് രാജസ്ഥാൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ ആവശ്യത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് മുഖം തിരിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗെയ്ക്വാദ് അല്ലെങ്കിൽ ജഡേജ എന്ന റിപ്പോർട്ടുകളുമുണ്ട്.

രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെയെ ഉദ്ധരിച്ചാണ് ക്രിക്ക്ബസിൻ്റെ റിപ്പോർട്ട്. വിവിധ ഫ്രാഞ്ചൈസികളിലെ പല താരങ്ങളിലും രാജസ്ഥാൻ റോയൽസിന് താത്പര്യമുണ്ട്. ഈ ഫ്രാഞ്ചൈസികളെ റോയൽസ് സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫ്രാഞ്ചൈസിയുമായി റോയൽസ് ഏകദേശധാരണയായെന്നും സൂചനയുണ്ട്.

Also Read: KCL 2025: ചാമ്പ്യൻ പ്രകടനം തുടരാൻ സച്ചിൻ ബേബിയും സംഘവും; ഏരീസ് കൊല്ലം സെയിലേഴ്സ് ഇക്കുറി അതിശക്തം

തങ്ങളുടെ ഒരു കളിക്കാരനെ റിലീസ് ചെയ്യാനും ചെന്നൈയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ലേലത്തിൽ സഞ്ജുവിനെ വാങ്ങുകയെന്നാവും ചെന്നൈയുടെ തന്ത്രം. എന്നാൽ, ലേലം വരെ കാത്തിരുന്നാൽ മറ്റേതെങ്കിലും ടീം ട്രേഡ് ഡീലിൽ സഞ്ജുവിനെ സ്വന്തമാക്കുമെന്ന സാധ്യതയുമുണ്ട്. പല ഫ്രാഞ്ചൈസികൾക്കും സഞ്ജുവിൽ താത്പര്യമുണ്ട്. അതുകൊണ്ട് തന്നെ വൈകിയാൽ സഞ്ജുവിനെ മറ്റാരെങ്കിലും സ്വന്തമാക്കിയേക്കാം.

ട്രേഡ് ഡീൽ നടന്നില്ലെങ്കിൽ ലേലത്തിൽ വരുമെന്നത് നിർബന്ധമല്ല. ടീമിൻ്റെ നിയന്ത്രണത്തിലാണ് കരാർ എന്നതിനാൽ കളിക്കാരന് തന്നെ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കാനേ കഴിയൂ. റിലീസ് ചെയ്യണോ വേണ്ടയോ എന്നത് ഫ്രാഞ്ചൈസിയുടെ അധികാരപരിധിയിലാണ്.

ജോസ് ബട്ട്ലറെ റിലീസ് ചെയ്തതടക്കമുള്ള വിഷയങ്ങളിൽ സഞ്ജുവും രാജസ്ഥാനും രണ്ട് ചേരിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തിൽ തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു തന്നെ ആവശ്യപ്പെട്ടതായാണ് വിവരം. വിഷയത്തിൽ സഞ്ജുവോ രാജസ്ഥാൻ റോയൽസോ പ്രതികരിച്ചിട്ടില്ല.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം