AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: ചാമ്പ്യൻ പ്രകടനം തുടരാൻ സച്ചിൻ ബേബിയും സംഘവും; ഏരീസ് കൊല്ലം സെയിലേഴ്സ് ഇക്കുറി അതിശക്തം

KCL 2025 Aries Kollam Sailors Squad: ഏരീസ് കൊല്ലം സെയിലേഴ്സ് ഇക്കുറിയെത്തുന്നത് അതിശക്തമായ ടീമുമായാണ്. നിലവിലെ ചാമ്പ്യന്മാരാണ് കൊല്ലം സെയിലേഴ്സ്.

KCL 2025: ചാമ്പ്യൻ പ്രകടനം തുടരാൻ സച്ചിൻ ബേബിയും സംഘവും; ഏരീസ് കൊല്ലം സെയിലേഴ്സ് ഇക്കുറി അതിശക്തം
ഏരീസ് കൊല്ലം സെയിലേഴ്സ്Image Credit source: Aries Kollam Sailors Facebook
abdul-basith
Abdul Basith | Updated On: 13 Aug 2025 21:48 PM

കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ജേതാക്കളാണ് ഏരീസ് കൊല്ലം സെയിലേഴ്സ്. സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ഇറങ്ങിയ സംഘം ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ കീഴടക്കിയാണ് പ്രഥമ കിരീടം നേടിയത്. കഴിഞ്ഞ സീസണിലെ കോർ ടീം നിലനിർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇത്തവണ കരുത്ത് വർധിപ്പിച്ചാണ് എത്തുന്നത്.

ക്യാപ്റ്റൻ സച്ചിൻ ബേബി, ഓൾറൗണ്ടർ ഷറഫുദ്ദീൻ, ഓപ്പണർ അഭിഷേക് ജെ നായർ, സ്പിന്നർ ബിജു നാരായണൻ എന്നിവരെ ടീം നിലനിർത്തി. ശേഷം ലേലത്തിൽ ചില മികച്ച താരങ്ങളെ ഏരീസ് കൊല്ലം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ശ്രദ്ധ നേടിയ യുവ പേസർ പവൻ രാജിനെ വീണ്ടും കൊല്ലം വിളിച്ചെടുത്തു. ബാറ്റർമാരായ വത്സൽ ഗോവിന്ദ്, രാഹുൽ ശർമ്മ, ഓൾറൗണ്ടർമാരായ അമൽ എജി, ആഷിക് മുഹമ്മദ്, വിജയ് എസ് വിശ്വനാഥ്, വിക്കറ്റ് കീപ്പർ ഭരത് സൂര്യ തുടങ്ങിയവരും ടീമിൽ തിരികെയെത്തി.

Also Read: KCL 2025: സഞ്ജുവും സംഘവും തയ്യാറാണ്; കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തുന്നത് രണ്ടും കല്പിച്ച്

ഐപിഎലിൽ അടക്കം കളിച്ച വെടിക്കെട്ട് വിക്കറ്റ് കീപ്പർ വിഷ്ണു വിനോദാണ് ഇക്കുറി പുതുതായി ടീമിലെത്തിയ ഏറ്റവും പ്രധാന താരം. പേസ് ബൗളിംഗ് ഓൾറൗണ്ടർ ഈദൻ ആപ്പിൾ ടോം, ഓൾറൗണ്ടർ അഖിൽ എംഎസ്, പേസർ അജയഘോഷ് എന്നിവരെ ടീമിലെത്തിക്കാനും കൊല്ലം സെയിലേഴ്സിന് സാധിച്ചു.

കഴിഞ്ഞ സീസണിൽ കൊല്ലം ഒരല്പം പിന്നാക്കം നിന്നിരുന്നത് ക്വാളിറ്റി പേസ് ഓപ്ഷനിലായിരുന്നു. പവൻ രാജ്, കെഎം ആസിഫ് തുടങ്ങിയവർ മികച്ച പ്രകടനം നടത്തിയെങ്കിലും ഈദൻ ആപ്പിൾ ടോമിൻ്റെ വരവ് വലിയ കരുത്താവും. ഇതോടോപ്പം, ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിവുള്ള വിഷ്ണു വിനോദിൻ്റെ വരവും കൊല്ലത്തിൻ്റെ കരുത്ത് വർധിപ്പിക്കും.

അഭിഷേക് ജെ നായർ, വത്സൽ ഗോവിന്ദ് എന്നിവരാവും ഓപ്പണിങ്, സച്ചിൻ ബേബി, വിഷ്ണു വിനോദ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ. രാഹുൽ ശർമ്മ, ഷറഫുദ്ദീൻ, അഖിൽ എംഎസ്, ആഷിക് മുഹമ്മദ്, ഈദൻ ആപ്പിൾ ടോം, ബിജു നാരായണൻ, അജയഘോഷ് എന്നിങ്ങനെയാവും ഫൈനൽ ഇലവൻ.